Saturday, 22 January 2022

ആലുവും ലാലുവും


Text Formatted

ആലുവിന്റെ അത്ഭുതലോകങ്ങള്‍

Image Full Width
Text Formatted

"ജബ് തക്ക് ഹേ ആലു, തബ് തക്ക് രഹേഗ ലാലു ' ... അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട്  ജയില്‍ വാസത്തിനു പോകും മുന്‍പ് ലാലു പ്രസാദ് യാദവ് തന്റെ ആ പഴയ വരികള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിണ്ടും അവതരിപ്പിച്ചു. ഉത്തരേന്ത്യന്‍ നിത്യജീവിതത്തിന്റെ, ഭക്ഷണക്രമത്തിന്റെ, ജീവനാഡികളില്‍ ഒന്ന് തന്നെയായ ഉരുളക്കിഴങ്ങിനെയും സ്വന്തം ജീവിതത്തെയും ഒരു വരിയില്‍ കൂട്ടിക്കെട്ടി ബിഹാറിലെ ആ മുന്‍ മുഖ്യമന്ത്രി അടിവരയിട്ടത് മറ്റൊന്നുമായിരുന്നില്ല. ' എന്നെ ജയിലിലേക്കയക്കാനും അതുവഴി പൊതുജന മധ്യത്തില്‍ നിന്നും സജീവ സാമൂഹിക - രാഷ്ട്രീയ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്താനും നിങ്ങളുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞേക്കാം, പക്ഷെ ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടാവും; എങ്ങനെ ഉത്തരേന്ത്യക്കാരന്റെ ഭക്ഷണത്തില്‍ നിത്യസാന്നിധ്യമായി ഉരുളക്കിഴങ് ഉണ്ടോ അത് പോലെ. '

laluprasad
ലാലു പ്രസാദ് യാദവ്

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനകീയരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളും പൊതു- വ്യക്തി ജീവിതങ്ങളില്‍ ഭക്ഷണ-പാനീയങ്ങളുടെ മഹാ ആഘോഷകനുമായ ലാലുവില്‍ -നിന്ന് ഉരുളക്കിഴങ്ങുമായുള്ള ഈ സാത്മീകരണം  പല പതതിറ്റാണ്ടുകളായി കേട്ട് വരുന്നുണ്ട്. 1990 കളുടെ തുടക്കം തൊട്ടു തന്നെ പല തരം പൊടിപ്പും തൊങ്ങലും ചേര്‍ത്തുള്ള  ആലു - ലാലു   പ്രയോഗങ്ങള്‍ ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. 1995ല്‍ ഒരു മാതിരിപ്പെട്ട രാഷ്ട്രീയ പണ്ഡിതരെയെല്ലാം ഞെട്ടിച്ചു കൊണ്ട് രണ്ടാമതും നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജയിച്ചു വീണ്ടും മുഖ്യമന്ത്രി ആയപ്പോഴാണ് ഒരു സവിശേഷ പ്രയോഗം കേട്ടത്. "ലാലു ബിഹാര്‍ കെ ലിയേ ജറൂരി ഹേ, ജൈസേ ആലു' (ബിഹാറിന് ലാലുവിനെ വേണം, ആലു പോലെ തന്നെ. 2004 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന യു പി എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രി ആയിരിക്കെയാണ് ഈ പ്രയോഗത്തിന്റെ ഒരു മറുരൂപം കേള്‍ക്കുന്നത്. -"ജബ് തക്ക് ഹേ സമൂസ മേ ആലു, തബ് തക്ക് രഹേഗ  ലാലു'[സമൂസയില്‍ ആലു ഉള്ള കാലത്തോളം ലാലുവും ഉണ്ടാകും].

ഇതിന്റെയെല്ലാം പരിഷ്‌കരിച്ച, വേണമെങ്കില്‍ ആറ്റിക്കുറുക്കിയത് എന്ന് വിളിക്കാവുന്ന, രൂപമാണ് നാല് വര്‍ഷം മുന്‍പ് - 2017 ഡിസംബറില്‍ -കേട്ടത്. കോടതി കുറ്റക്കാരന്‍