Monday, 18 October 2021

കഥ


Text Formatted

മൂന്നാമത്തെ അദ്ഭുതം

Image Full Width
Image Caption
ചിത്രീകരണം : കെ.പി മുരളീധരന്‍
Text Formatted

ക്കുമരത്തില്‍ എന്തോ ഒരു ശില്പം കൊത്തിക്കൊണ്ടിരിക്കലാണ് ഇപ്പോഴവന്റെ പ്രധാനപണി. കാലത്ത് തുടങ്ങിയാല്‍ വൈകുന്നേരം വരെ അതിന്റെ മൂട്ടില്‍ കുത്തിയിരിക്കും. അപ്പന്റെ പണിശാലയില്‍ പിടിപ്പത് കട്ടിളപ്പണി കിടപ്പുണ്ട്. അവിടെച്ചെന്ന് ഒരു കൈ സഹായിക്കാന്‍ പറഞ്ഞാലും ചെവി കേള്‍ക്കാത്ത മട്ടില്‍ ഒരേ ഇരുപ്പാണ്.

ശില്പത്തിന്റെ പണിയില്ലെങ്കില്‍ പിന്നെ മൊബൈലില്‍ പാട്ട് കേട്ടുകൊണ്ടിരിക്കും. അതും ദാവീദിന്റെ സങ്കീര്‍ത്തനങ്ങളുടെ റീമിക്സ് വേര്‍ഷന്‍. അല്ലെങ്കില്‍ ശലോമോന്റെ ഉത്തമഗീതങ്ങളുടെ ഫീമെയില്‍ വേര്‍ഷന്‍. അത് കേട്ട് ദേഷ്യം പിടിച്ച് അമ്മ അടുക്കളയില്‍ നിന്ന് ചിരട്ട എടുത്ത് മുതുകിനെറിയും. പക്ഷേ അവനതറിയുക പോലുമില്ല. അങ്ങനെ ലയിച്ചിരിക്കും. ഒന്നുകില്‍ ശില്പത്തില്‍ അല്ലെങ്കില്‍ സംഗീതത്തില്‍. എന്റെ യഹോവേ ഇവന് ശരിക്കും ഭ്രാന്താണോ എന്ന് അമ്മ നിലവിളിച്ചു കരയും.

Benyamin

മറിയത്തിനു കരയാന്‍ വേറേയുമുണ്ട് കാരണങ്ങള്‍.
വയസ് മുപ്പതാകുന്നു.
ഒരു കല്യാണം നോക്കടാ യേശുവേ എന്നു പറഞ്ഞാല്‍ കേട്ടഭാവം നടിക്കണമല്ലോ. ആകാശത്തിലെ മാലാഖമാരുടെ മുഖം സ്വപ്നം കണ്ടതുപോലെ വെറുതേ ശൂന്യതയിലേക്ക് നോക്കിയിരുന്ന് പുഞ്ചിരിക്കും. നിന്റെ മനസില്‍ വല്ലവളും കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ അത് പറ എന്നു പറഞ്ഞാല്‍ ആരുമില്ലെന്ന് തോളുകുലുക്കും.

അന്ന് രാവിലെ പല്ലും തേച്ച് പര്യമ്പുറത്ത് നില്‍ക്കുന്നത് കണ്ടതാണ്.
അമ്മ പുട്ടും കടലയും എടുത്തുവച്ച് ‘എടാ യേശുവേ, വന്നു കഴിച്ചേച്ചിരിക്കെടാ' എന്ന് വിളിക്കുമ്പോള്‍ പൊടുന്നനേ ആളിനെ കാണാനില്ല. പൊങ്ങിയത് അങ്ങ് കവലയില്‍ ജെറോമിയുടെ ചായക്കടയിലാണ്. അവിടെ നല്ല മൊരിഞ്ഞ വെള്ളയപ്പവും മുട്ടക്കറിയും കിട്ടും. യേശുവിന് അതുമതി. അമ്മയുടെ പതിവ് ഗോതമ്പുപുട്ടും റവ ഉപ്പുമാവും യവത്തപ്പവും അവന് ഒട്ടും പിടുത്തമില്ല. ഒരു നേരത്തും വീട്ടില്‍ മുട്ടക്കറി ഉണ്ടാക്കുകയുമില്ല. യൗ സേപ്പ് പിതാവിന് ഗ്യാസിന്റെ അസുഖമുണ്ട്. മുട്ട പിടിക്കില്ല.

യേശു അതിനു നിരന്തരം അമ്മയോട് വഴക്കടിക്കും.
‘ഒന്നുമല്ലെങ്കിലും സ്ത്രീയേ