Saturday, 15 January 2022

കവി വായന


Text Formatted

പലനിറമുള്ള ഭാഷകളില്‍ ഓടിവരുന്ന തീവണ്ടി

ചരിത്രത്തിലല്ല, അതിനെ രൂപപ്പെടുത്തുന്ന വസ്തുതകളിലാണ് യഥാര്‍ഥ രാഷ്ട്രീയമുള്ളത്. ആ വസ്തുതകളിലേക്ക് വ്യാപിക്കുന്ന കണ്ണാണ് കവിതയ്ക്കുള്ളത് എന്നതിനാല്‍ കവിത ചരിത്രത്തെ സൂക്ഷ്മമാക്കുന്നുണ്ട്. വി. അബ്ദുല്‍ ലത്തീഫിന്റെ കവിതകളുടെ വായന.

Image Full Width
Image Caption
വി. അബ്ദുല്‍ ലത്തീഫ്. / Graphics: Muhammad Jadeer
Text Formatted

‘‘സീസര്‍ ‘റൂബിക്കണ്‍' എന്ന ചെറിയ തോട് നീന്തിക്കടന്നത് ഒരു ചരിത്ര വസ്തുതയാണെന്ന് അയാളുടേതായ കാരണങ്ങളാല്‍ ചരിത്രകാരനാണ് തീരുമാനിച്ചത്. അതിനു മുമ്പും പിമ്പും ദശലക്ഷക്കണക്കിനാളുകള്‍ റൂബിക്കണ്‍ നീന്തിക്കടന്നതില്‍ ആര്‍ക്കും ഒരു താല്‍പര്യവുമില്ല. നിങ്ങള്‍ നടന്നോ സൈക്കിളിലോ കാറിലോ അരമണിക്കൂര്‍ മുമ്പ് ഈ കെട്ടിടത്തില്‍ എത്തിയതും സീസര്‍ കടന്നുവന്നതുപോലെ തന്നെയുള്ള ഭൂതകാലത്തെ സംബന്ധിക്കുന്ന ഒരു വസ്തുതയാണ്. പക്ഷേ, ചരിത്രകാരന്‍ അത് ശ്രദ്ധിക്കുകയില്ല.''
-ഇ.എച്ച്. കാര്‍ (വിവ: പി.കെ. മുഹമ്മദലി- 2008)

​​​​​​​ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള വസ്തുക്കളുടെ കണക്കെടുപ്പോ താരതമ്യമോ ആണ് ചരിത്രം. ഈ വസ്തുതകളുടെ മൂല്യം അങ്ങേയറ്റം ആപേക്ഷികമാണെന്ന് സ്ഥാപിച്ചിരിക്കുന്നത് ഇത്തരം ഉദാഹരണങ്ങളിലൂടെയാണ്. ചരിത്രകാര ‘ന്മാര്‍' അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുന്ന ചരിത്രത്തെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കാന്‍ കവിത അടക്കമുള്ള എഴുത്തുരൂപങ്ങള്‍ക്ക് സാധിക്കും. പ്രത്യക്ഷത്തില്‍ കവിതയും ചരിത്രവും വിരുദ്ധധ്രുവങ്ങളില്‍ നിലകൊള്ളുന്നവയാണെന്ന് തോന്നാം. കവിതയ്ക്ക് കാല്‍പനികതയുടെ അന്തരീക്ഷവും സാന്ദ്രമായ ഭാഷയും ചേര്‍ന്നുണ്ടാക്കുന്ന പരമ്പരാഗതമായ സൗന്ദര്യമുണ്ട്. പക്ഷേ, അത് കവിതയുടെ നിരവധി രൂപഭേദങ്ങളിലൊന്നായേ കാണിക്കേണ്ടതുള്ളൂ. ചരിത്രം ഏറിയ കൂറും വസ്തുനിഷ്ഠമാണ് എന്ന ധാരണയും ഇതുപോലെ ഒന്നാണ്. ആനുഭവികചരിത്രവും കാല്പനികചരിത്രവും യഥാര്‍ഥ ചരിത്രവും ചരിത്രമാകുന്നതുപോലെ തന്നെയാണ് കവിതയുടെ വിവിധ രൂപഭാവങ്ങള്‍ കവിത എന്ന ഒറ്റക്കുടക്കീഴില്‍ നില്‍ക്കുന്നത്. പലപ്പോഴും അനുശീലന പാരമ്പര്യം അവയെ കാവ്യഗുണങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കാറുണ്ട്. സ്വാഭാവികമായും കാവ്യപാരമ്പര്യത്തിലൂന്നിയുള്ള അത്തരം ചര്‍ച്ചകള്‍ക്ക് ഏകപക്ഷീയ സ്വഭാവം കൈവരുകയും ചെയ്യും. ചരിത്രവും ശാസ്ത്രവും പോലുള്ള വിഷയങ്ങളുമായി ഇടപെടുമ്പോള്‍ കവിതയിലെ കാവ്യം നഷ്ട