Saturday, 15 January 2022

ചരിത്ര പഠനം


Text Formatted

രാജര്‍ഷി രാമവര്‍മ: ഇതാ, രേഖകൾ സത്യം പറയുന്നു- 5

പള്ളുരുത്തിയിലെ മതസംഘർഷവും ഒരു കലാപസ്വരവും

രാജാവിനെതിരായ ഒരു കലാപത്തിന്റെ സ്വരം കേള്‍ക്കാം, അദ്ദേഹം കൂനൂരില്‍ വച്ച് 2.4.1899 -ന് ദിവാന് എഴുതിയ കത്തില്‍

Image Full Width
Image Caption
രാജർഷി രാമവർമ്മ
Text Formatted

ള്ളുരുത്തിയില്‍ മതസംഘര്‍ഷം ഉരുണ്ടുകൂടുന്നു.
ദിവാന്‍ 14.3.1899-ന് എറണാകുളത്തുവച്ച്, തൃപ്പൂണിത്തുറയിലുള്ള രാജാവിന് എഴുതി: ‘പള്ളുരുത്തി വേലയുത്സവത്തെപ്പറ്റി അഞ്ചിക്കൈമള്‍ ജില്ലാ മജിസ്ട്രേറ്റ് ഇന്നലെ ഉച്ചയ്ക്ക് എന്നെ ആശങ്ക അറിയിച്ചു. ‘മഹമ്മദന്മാര്‍ വലിയ സംഘങ്ങളായി ഒരു ലഹളയ്ക്ക് ഒരുങ്ങുന്നു എന്ന് ശക്തമായി കിംവദന്തി'യുണ്ടെന്ന് അദ്ദേഹം എനിക്കെഴുതുകയും ചെയ്തു. റസിഡന്റിന്റെ എസ്‌കോര്‍ട്ട്​ സംഘത്തെയും എറണാകുളം ട്രഷറിയിലെ സീപോയ് ഗാര്‍ഡിനെയും, നാലുനാള്‍ നീളുന്ന ഉത്സവഘട്ടം മുഴുവന്‍ തന്റെ കീഴില്‍ നിര്‍ത്താന്‍ അദ്ദേഹം അപേക്ഷിച്ചു. ഞാന്‍ ഉടനെ ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം മിസ്റ്റര്‍ നിക്കോള്‍സനെ എഴുതിയറിയിച്ചു. കഴിയുമെങ്കില്‍ റെസിഡൻറിന്റെ എസ്‌കോര്‍ട്ടിലെ സീപോയ് ഗാര്‍ഡിനെ എനിയ്ക്കു വിട്ടുതരാന്‍ അപേക്ഷിച്ചു. എന്നാല്‍, നിര്‍ഭാഗ്യത്തിന്, റസിഡൻറിന്റെ എസ്‌കോർട്ട്​ കഴിഞ്ഞ ശനിയാഴ്ച ബോള്‍ഗാട്ടി വിട്ടതായി ഞങ്ങള്‍ മനസ്സിലാക്കി. എറണാകുളം ട്രഷറി ഗാര്‍ഡിന്റെ ജമേദാര്‍ ഇന്‍-ചാര്‍ജിനോട്,
അദ്ദേഹവും അദ്ദേഹത്തിന്റെ കിട്ടാവുന്നത്ര സംഘാംഗങ്ങളും ജില്ലാ മജിസ്ട്രേറ്റിനുകീഴില്‍ അണിനിരക്കാന്‍ നിര്‍ദേശിയ്ക്കണമെന്നും, തൃശൂരില്‍ നിന്ന് മുപ്പതോളം സീപോയിമാരെ അയയ്ക്കണമെന്നും ഞാന്‍ തൃശൂരിലെ കമാന്‍ഡിങ് ഓഫിസര്‍ക്ക്‌ ടെലിഗ്രാം അയയ്ക്കുകയും ചെയ്തു. എന്റെ അപേക്ഷ അംഗീകരിച്ച് കമാന്‍ഡിങ് ഓഫിസര്‍ എനിയ്ക്കു മറുപടി അയയ്ക്കുകയും, എറണാകുളം ട്രഷറി ഗാര്‍ഡ് ഇന്നലെ വൈകീട്ട് ജില്ലാ മജിസ്ട്രേറ്റിനൊപ്പം മട്ടാഞ്ചേരിയിലേയ്ക്കു പോകുകയും, രാത്രി മുഴുവന്‍ അവിടെ തങ്ങുകയും ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് എടുത്ത ഊര്‍ജിത നടപടിയ്ക്ക് നല്ല ഫലമുണ്ടായതായി കാണുന്നു. ഇന്നലെ രാത്രി ഉത്സവം ഭംഗിയായി നടന്നു എന്ന് തിരുമനസ്സിനെ അറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ഇന്നു രാവിലെ 10 മണിയോടടുത്ത് എനിയ്ക്ക് താഴെ കുറിക്കുംപ്രകാരം എഴുതി: [...] ഇന്ന് പ്രകടനമൊന്നുമില്ല. മിക്ക മഹമ്മദന്മാരും ഈ സ്ഥലം വിട്ടിരിയ്ക്കയാണ്. ജനം പറയുന്നത്, നമ്മള്‍ ജ