Saturday, 15 January 2022

ഡിറ്റക്​ടീവ്​ നോവൽ തുടങ്ങുന്നു


Text Formatted
ജുഗ്-ഇം-(മരണം)---Jug-im-Maranam-Story-Title
Image Full Width
Image Caption
ചിത്രീകരണം : രാജേഷ് ചിറപ്പാട്
Text Formatted

ഒന്ന്

2009 ആഗസ്റ്റ് 8, ശനിയാഴ്ച. 
പ്രിയപ്പെട്ട ഡയറി, 
നടുക്കത്തോടെ, ഞാനിന്ന് ഒരു കാര്യം മനസ്സിലാക്കി- കൊല്ലപ്പെട്ട എല്ലാവരും അവസാനമായി ചെയ്തത് ഡയറി എഴുതുക എന്നതായിരുന്നു. 

പേനയില്‍ അമര്‍ത്തിപ്പിടിച്ച രണ്ട് വിരലുകള്‍, അവ താളാത്മകമായി ചലിക്കുമ്പോള്‍ വെളുത്ത പേജുകളില്‍ വിരിയുന്ന മന്ത്രജാലം!.
അഹദ് ചെറുപ്പം മുതലേ ഡയറി എഴുത്ത് ശീലിച്ചിരുന്നു. ഒരു പക്ഷെ, ഒരാള്‍ തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചുവെക്കുന്ന, ചെറുതോ വലുതോ ആയ കാര്യങ്ങള്‍ പറയുന്നതുകൊണ്ടാകാം, ഡയറിക്ക്​ മറ്റാരേക്കാളും സ്ഥാനം എല്ലാവരും നല്‍കുന്നത്. അഹദിന് ഡയറി എഴുത്തിനോട് ഇഷ്ടം തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ മലയാളം അധ്യാപിക, സംസാരിക്കുന്ന ഒരു സാങ്കല്പിക സുഹൃത്തിനെക്കുറിച്ച് എഴുതുവാന്‍ പറഞ്ഞപ്പോള്‍ അഹദ് തിരഞ്ഞെടുത്തത് ഡയറി ആണ്. ചുരുക്കം ചില  ദിവസങ്ങളിലെ ഡയറിക്കുറിപ്പുകള്‍ കോര്‍ത്തിണക്കി ഒരുഗ്രന്‍ ലേഖനം തയ്യാറാക്കി അധ്യാപികയുടെ പ്രശംസ നേടി. അതുവരെ എപ്പോഴെങ്കിലും ചെയ്തിരുന്ന കാര്യം പിന്നീട് പതിവാക്കി. ആ ഒരു പേജ് ലേഖനം ഇപ്പോഴും അഹദ് സൂക്ഷിക്കുന്നുണ്ട്, തന്റെ ഡയറിയുടെ താളുകള്‍ക്കിടയില്‍.

അഹദ് കൈവിരലുകള്‍ പിണച്ചു മേല്‍പ്പോട്ടുയര്‍ത്തി ഒന്നു നിവര്‍ന്നിരുന്നു. 
മൂന്ന് കൊലപാതകങ്ങള്‍, എട്ടുമാസത്തിനുള്ളില്‍.
അതും തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ.
മരണസ്ഥലത്തു സംഘട്ടനത്തിന്റെ ലക്ഷണങ്ങളോ ശരീരത്തില്‍ മുറിവുകളോ ഇല്ല. ആദ്യത്തെ അന്വേഷണത്തില്‍ ആത്മഹത്യയാണെന്നെ തോന്നൂ.
പോലീസും അങ്ങനെ തന്നെ വിധിയെഴുതി. എന്നാല്‍, വീട്ടുകാരും സുഹൃത്തുക്കളും തറപ്പിച്ചു പറഞ്ഞു, ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്ന്.     

അകത്തേക്ക് പ്രവഹിക്കുന്ന വായുവിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഹദിന് തെല്ലൊരാശ്വാസം തോന്നി. 

നിപുണ്‍ -31, ഡെന്റല്‍ സര്‍ജന്‍, വെളുത്തുതടിച്ച ശരീ