Friday, 14 January 2022

പടപ്പടവുകള്‍


Text Formatted

മൗനം കൊണ്ട് തരംഗം സൃഷ്ടിച്ച നിശ്ശബ്ദ സിനിമ 

സിനിമയുടെ, കലാരൂപമെന്ന നിലയ്​ക്കുള്ള വളർച്ചയും ചരിത്രവും അന്വേഷിക്കുന്ന പരമ്പര തുടങ്ങുന്നു

Image Full Width
Image Caption
റിയലിസം, ജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ‘ജീവിതത്തിന്റെ തുണ്ട്' തന്നെയായ യഥാതഥമായ ആവിഷ്‌കാരം, സിനിമയില്‍ സാധ്യമാവുന്നു. / Photo : Unsplash
Text Formatted

ത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേവലമൊരു കളിപ്പാട്ടമോ കൗതുകമോ മാത്രമായിരുന്ന സിനിമ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഒരു സ്വതന്ത്ര കലാരൂപമായി മാറിക്കഴിഞ്ഞിരുന്നു. സര്‍ഗാത്മകതയുള്ള കലാകാരരും സാങ്കേതിക വിദഗ്ദ്ധരും ഒത്തുചേര്‍ന്ന് കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ പരിണതഫലമാണ് നമ്മളിന്നു കാണുന്ന സിനിമ.

ചിത്രമെഴുത്ത്, ശില്‍പകല, സംഗീതം, വാസ്തുവിദ്യ, നൃത്തം, നാടകം തുടങ്ങിയ കലകളും സാഹിത്യവുമെല്ലാം ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യം അവകാശപ്പെടാവുന്നവയാണ്. എന്നാല്‍ സിനിമയെന്ന കലാരൂപത്തിന് ഒന്നേകാല്‍ നൂറ്റാണ്ടു മാത്രമേ പ്രായമുള്ളൂ. എങ്കിലും ഏറ്റവും പുതിയ ഈ കലയാണ് മറ്റെല്ലാ കലകളെയുമപേക്ഷിച്ച് ഏറ്റവും ജനപ്രീതി നേടിയിട്ടുള്ളത്. സ്വതന്ത്രമായി ഒരു കലയായി നിലനില്‍ക്കെത്തന്നെ മറ്റെല്ലാ കലകളെയുമുള്‍ക്കൊള്ളുവാനും സഹൃദയരെ അനുഭവിപ്പിക്കുവാനും കഴിവുണ്ട് എന്നതാണ് സിനിമയുടെ സവിശേഷതയും അനന്യതയും. ഇതുകൊണ്ടായിരിക്കാം സിനിമ ഒരു ജനകീയ കലയായി മാറിയത്. നൂറ്റാണ്ടുകണക്കിന് പഴക്കമുള്ള ഇതരകലകള്‍, സാഹിത്യം എന്നിവയിലെ കാലാതിവര്‍ത്തിയായ ക്ലാസ്സിക്കുകളോടു താരതമ്യപ്പെടുത്താവുന്ന ഒട്ടേറെ കനപ്പെട്ട രചനകള്‍ ഈ ചുരുങ്ങിയ കാലയളവില്‍തന്നെ ചലച്ചിത്രകലയില്‍ ഉണ്ടായി എന്നത് നമ്മുടെ സാംസ്‌കാരികരംഗം ദര്‍ശിച്ച ഗംഭീരമായ ഒരു പ്രതിഭാസമാണ്.

Jazz Singer
1927ല്‍ പുറത്തിറങ്ങിയ ആദ്യ സംഭാഷണചിത്രമായ ദ ജാസ് സിംഗറില്‍ നിന്നുള്ള രംഗം.

1895 മുതല്‍ 1930 വരെയുള്ള കാലഘട്ടത്തെയാണ് ചലച്ചിത്ര ചരിത്രം എഴുതുന്നവര്‍ സിനിമയുടെ നിശ്ശബ്ദ യുഗം എന്ന് വിശേഷിപ്പിക്കാറുള്ളത്. സിനിമ എന്ന കലാരൂപത്തിന് സ്വന്തമായ ഒരു ഭാഷയും വ്യാക