Friday, 14 January 2022

പ്രസാധനത്തിന്റെ രാഷ്​ട്രീയം


Text Formatted

ഒരു സ്വതന്ത്ര മുസ്​ലിം പ്രസാധനാലയത്തിന്റെ
​​​​​​​കലഹങ്ങളും സംഘർഷങ്ങളും

സാമൂഹിക മാധ്യമങ്ങള്‍ വഴിയുളള പ്രചാരണത്തിലും സഹൃദയരായ വായനക്കാര്‍ പങ്കുവെക്കുന്ന നിരൂപണക്കുറിപ്പുകളിലും മാത്രം പലപ്പോഴും ചെറുകിട പ്രസാധകരുടെ മാര്‍ക്കറ്റിങ് പരിമിതപ്പെട്ടുപോകുന്നു

Image Full Width
Image Caption
ഔസാഫ്​ അഹ്​സൻ
Text Formatted

തിനേഴ് വര്‍ഷം മുമ്പ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലെ ഒരു ചെറിയ മുറിയില്‍, അതുവരെ നഗരത്തില്‍ ലഭ്യമല്ലാതിരുന്ന പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുന്ന ബദല്‍ പുസ്തകശാലയായാണ് അദര്‍ ബുക്സ് ആരംഭിക്കുന്നത്. ഗോവയിലെ അദര്‍ ഇന്ത്യ പ്രസ്, ബംഗളൂരുവിലെ ബുക്ക്‌സ് ഫോര്‍ ചെയ്ഞ്ച്, ഡൽഹിയിലെ കാളി ഫോര്‍ വിമെന്‍, ക്വലാലംപൂരിലെ ഇസ്​ലാമിക് ബുക്ക് ട്രസ്റ്റ് തുടങ്ങിയ മറ്റു ചില പ്രസാധകരും പുറത്തിറക്കിയ പുസ്തകങ്ങള്‍ അവിടങ്ങളില്‍ നേരിട്ടുചെന്നു വാങ്ങിയും പാഴ്‌സലായി വരുത്തിയുമാണ് ഇത് തുടങ്ങിയത്. നേരത്തെ മണിപ്പാലില്‍, സര്‍വകലാശാല കാമ്പസിനോടുചേര്‍ന്ന് അദര്‍ ബുക്സിന്റെ പ്രവര്‍ത്തകര്‍ നടത്തിയിരുന്ന  ‘ബുക്ക് റൂം’ എന്ന സംവിധാനത്തിന്റെ കുറേക്കൂടി വിപുലവും ഊര്‍ജിതവുമായ തുടര്‍ച്ചയായിരുന്നു അന്നത്തെ അദര്‍ ബുക്സ് എന്നുപറയാം.

കേരളചരിത്രത്തിലെ നിര്‍ണായക രേഖകളിലൊന്നായ ‘തുഹ്ഫതുല്‍ മുജാഹിദീന്‍' ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് 2007-ല്‍ ഞങ്ങള്‍ പ്രസാധനത്തിലേയ്ക്ക് വരുന്നത്. പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂം എഴുതിയ പ്രസ്തുത ഗ്രന്ഥത്തിന് ഡോ. ഹുസൈന്‍ നൈനാര്‍ ചെയ്ത കിടയറ്റ പരിഭാഷയുടെ പുനഃപ്രസാധനമായിരുന്നു അത്. പ്രസാധനത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന ഞങ്ങളെ ഈ സുപ്രധാന ഗ്രന്ഥം നല്ല കെട്ടിലും മട്ടിലും പുറത്തിറക്കാന്‍ സ്‌നേഹബുദ്ധ്യാ പ്രേരിപ്പിച്ചതും സഹപ്രസാധകരായി കൂടെ നിന്നതും നേരത്തെ പറഞ്ഞ ക്വലാലംപൂരിലെ ഐ.ബി.ടി. സ്ഥാപകനും എഡിറ്ററുമായ ഹാജി കോയയെന്ന പഴയങ്ങാടിക്കാരനാണ്. വിശ്രുത ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ നിലവാരമുള്ള പ്രസാധനത്തിലൂടെ മുസ്​ലിം ലോകത്തുതന്നെ തലയെടുപ്പുള്ള പ്രസാധകനാണദ്ദേഹം. അന്നുമുതല്‍ മലബാര്‍ ചരിത്രം (പൗരാണിക മലബാര്‍, ബ്രിട്ടീഷ് മലബാര്‍ അല്ല ഉദ്ദേശ്യം) ആഴത്തില്‍ രേഖപ്പെടുത്തുക എന്നത് അദര്‍ ബുക്സിന്റെ പ്രഥമ പ്രസാധക പരിഗണനകളിലൊന്നാണ്.

ഒരു മതസാമുദായിക സംഘടനയുടെയും തണലില്ലാതെ, പലപ്പോഴും അവരില്‍ ചിലരുടെയെങ്കിലും ധൈഷണിക, പ്രത്യയശാസ്ത്ര