Saturday, 15 January 2022

വെല്ലുവിളികൾ


Text Formatted

പുസ്തകം ചുമന്നു നടന്ന്​  ഒടുവിൽ
​​​​​​​പുസ്തക വില്പനക്കാരനായി മാറിയ കഥ

മുന്‍കാലത്തെ പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനകരമായിട്ടുണ്ട്. അതേ സമയം, ഇതേ സാങ്കേതിക വിദ്യകള്‍ ചെറുകിട പ്രസാധകര്‍ക്ക് ഒരു വെല്ലുവിളിയായി മാറിയിട്ടുമുണ്ട്.

Image Full Width
Image Caption
സുമേഷ്​ ഇൻസൈറ്റ്.
Text Formatted

​​​​​​​പുസ്തകങ്ങളോടുള്ള അഭിനിവേശം  ബാല്യത്തിലേ  എന്നില്‍ തീവ്രമായി ആളി പ്പടര്‍ന്നിരുന്നു. പ്രൈമറി സ്‌കൂള്‍ കാലം മുതല്‍  കൊച്ചു കൊച്ചു പുസ്തകങ്ങള്‍ മാത്രമല്ല, വലിയ ഗ്രന്ഥങ്ങളും നെഞ്ചിലേറ്റി നടന്നിരുന്നു.  ഇന്ന് അങ്ങനെയല്ലെന്നല്ല. ഇന്നും വായന ഒരാവേശം തന്നെയാണ്.  

വളര്‍ന്നപ്പോള്‍, മുതിര്‍ന്നപ്പോള്‍, ചില സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയുണ്ടായി.  അങ്ങനെ,  സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഞാന്‍  പുസ്തകം ചുമന്നു നടക്കുന്നവനായിത്തീര്‍ന്നത്. ആദ്യമായി ഞാനൊരു പുസ്തക വില്പനക്കാരനായി മാറിയത്  ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.   ആലപ്പുഴയില്‍ നടന്ന  എസ്. എഫ്. ഐയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നൂ അത്.  വിൽപ്പനക്ക്​ എന്റെ കൈയ്യില്‍  ആദ്യമായി   പുസ്തകം വെച്ചു തന്നത് സെക്കുലര്‍ ബുക്‌സ് നടത്തിയിരുന്ന ഭാനുപ്രകാശായിരുന്നു. ഇരുപതു വയസ്സുകാരനായിരുന്ന ഞാന്‍ അന്ന് ഏറെ അഭിമാനത്തോടെയാണ് ആ പുസ്തകവുമായി ചുറ്റിനടന്നത്. അക്കാലം മുതല്‍ ഞാന്‍  പ്രതിരോധ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു തുടങ്ങി; ഇടപെട്ടു തുടങ്ങി.

insight
മലാല യൂസഫ് സായിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു ഇന്‍സൈറ്റ് റിപബ്ലിക്കയുടെ രംഗപ്രവേശം.

ആഗോളവല്‍ക്കരണത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരെ വലിയ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. അന്ന് ചെറുപ്പക്കാരായ ഞങ്ങള്‍ കുറച്ചു പേര്‍ ഇന്ത്യന്‍ ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളെ, അവയുടെ തീവ്രത ചോരാതെ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന പ്രക്രിയകളില്‍ സജീവമായി. തദ്ഫലമായി, സ്വതന്ത്രമായ ഒരു ഇടതുപക്