Saturday, 15 January 2022

മലപ്പുറം പെണ്ണിന്റെ ആത്മകഥ - 7


Text Formatted

സമീര്‍ താഹിറും ഓറഞ്ച് നിറമുള്ള പാമ്പും

നഷ്ടപ്പെട്ടുപോയ ഒരു സ്‌കൂളിന്റെ ഓര്‍മ കഴുകി വെടിപ്പാക്കിയപോലെ, പുതിയ പെയിന്റടിച്ചപോലെ ഞാന്‍ വീണ്ടെടുത്ത ഒരു അനുഭവമാണിവിടെ പറയുന്നത്. സ്‌കൂള്‍ മാത്രമല്ല, ഇപ്പോഴത്തെ ജീവിതപരിതസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വീടും പരിസരവുമെല്ലാം അതോടെ എനിക്ക് വീണ്ടുകിട്ടി.

Image Full Width
Image Caption
ചിത്രീകരണം : ജാസില ലുലു
Text Formatted

ദ്യത്തെ സ്‌കൂളിങ്ങ് ആരെങ്കിലും മറന്നുപോകാറുണ്ടോ?
അധികമാരും മറക്കാനിടയില്ല. നഷ്ടപ്പെട്ടുപോയ ഒരു സ്‌കൂളിന്റെ ഓര്‍മ കഴുകി വെടിപ്പാക്കിയപോലെ, പുതിയ പെയിന്റടിച്ചപോലെ ഞാന്‍ വീണ്ടെടുത്ത ഒരു അനുഭവമാണിവിടെ പറയുന്നത്. സ്‌കൂള്‍ മാത്രമല്ല, ഇപ്പോഴത്തെ ജീവിതപരിതസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ വീടും പരിസരവുമെല്ലാം അതോടെ എനിക്ക് വീണ്ടുകിട്ടി. അന്നു കണ്ട കൗതുകക്കാഴ്ചകളുടെ തിളക്കം പോലും ഇന്ന് എനിക്കനുഭവിക്കാന്‍ കഴിയുന്നുണ്ട്. 

ഞങ്ങളുടെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ "തമാശ' സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. കാമ്പസിലാകെ ഉത്സവപ്രതീതിയായിരുന്നു. അതിലഭിനയിക്കുന്ന താരങ്ങള്‍ മാത്രമല്ല, പലരും ഷൂട്ടിങ് സെറ്റ് വിസിറ്റ് ചെയ്തിരുന്നു. ‘തമാശ’യുടെ സംവിധായകന്‍ അഷ്‌റഫ് ഹംസ വഴിയാണ് അവര്‍ കാമ്പസ് കാണാനെത്തിയത്. ഒരു കുന്നിന്‍പുറത്ത് ഒറ്റപ്പെട്ടുനില്‍ക്കുന്ന, കാമ്പസിന്റെ ആരവങ്ങളില്ലാത്ത, അധികവും പി.ജി. കോഴ്‌സുകള്‍ മാത്രമുള്ള കാമ്പസ് അവര്‍ക്കിഷ്ടമാകുമെന്ന് കരുതിയതേയില്ലായിരുന്നു. സമീര്‍ താഹിറിന്റെയാണ് ക്യാമറ. അദ്ദേഹമാണാദ്യം കാമ്പസിലെത്തിയത്. വെറും കണ്ണുകൊണ്ട് കണ്ട് സമീര്‍ കാമ്പസ് തെരഞ്ഞെടുത്തു. പിന്നീട് കാമ്പസിലെ കുട്ടികളെപ്പോലെ തന്നെ തോന്നിച്ച കുറെ അസിസ്റ്റൻറ്​ ഡയറക്ടര്‍മാര്‍ കാമ്പസ് പല ആംഗിളുകളില്‍ ക്യാമറയില്‍ പകര്‍ത്തി. കാമ്പസ് ഇത് മതിയെന്ന് തീരുമാനിക്കപ്പെട്ടു. വിനയ് ഫോര്‍ട്ടാണ് നായകന്‍. ദിവ്യപ്രഭ, ഇപ്പോള്‍ ഭീമന്റെ വഴി'യില്‍ ജിനു ജോസഫിനെ അക്ഷരാര്‍ഥത്തില്‍ മലര്‍ത്തിയടിച്ച ചിന്നു ചാന്ദ്‌നി, ഗ്രേസ് ആന്റണി തുടങ്ങിയ നായികമാരും സ്ഥിരമായി കാമ്പസില്‍ ഹാജറുണ്ടായിരുന്നു. സമീര്‍ താഹിറിനോടൊപ്പം ഷൈജു ഖാലിദും കാമ്പസിനെ ക്യാമറ കാഴ്ചകളിലൂടെ പുതുക്കി അവതരിപ്പിച്ചുകൊണ്ടിരുന്നു. പ്രൊഡ്യൂസര്‍മാരായ ചെമ്പന്‍ വിനോദ് ജോസും ലിജോ ജോസ് പല്ലിശ്ശേരിയും ഇടയ്ക്ക് കാമ്പസില്‍ വന്നുപോയി. കൂടാതെ "ID' യുടെ സംവിധായക