Saturday, 15 January 2022

പ്രസാധനവും വിൽപനയും


Text Formatted

കേരള സര്‍ക്കാര്‍ ഒരു പുസ്തകനയം ഉണ്ടാക്കണം 

കേരളത്തില്‍ പുസ്തക പ്രസാധനത്തിലും പുസ്തകശാലകളിലും പണം നിക്ഷേപിക്കുന്നവര്‍ക്ക്, മറ്റു ബിസിനസുകളിലുള്ളത്പോലെ വലിയ ലാഭമൊന്നും കിട്ടുന്ന അവസ്ഥയില്ല. അതുകൊണ്ടുതന്നെയാണ് ഗവണ്മെൻറിന്റെ പിന്തുണ അനിവാര്യമാവുന്നത്.

Image Full Width
Image Caption
ദിലീപ് രാജ്
Text Formatted

സിനിമ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയും അതിനര്‍ഹരായവരെ കണ്ടെത്തി പ്രഖ്യാപിക്കുകയും ചെയ്തത് ശ്‌ളാഘനീയമാണ്. സിനിമ, ലാഭാധിഷ്ഠിതമായ ഒരു വ്യവസായമാണെങ്കിലും അതിന്റെ സാംസ്‌കാരിക ദൗത്യം പരിഗണിച്ചാണല്ലോ ഇത്തരത്തില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. ഇനി നമുക്ക് വേറൊരു ചിന്താ പരീക്ഷണം നടത്തി നോക്കാം: ഒരു സിനിമയുണ്ടാക്കാന്‍ സഹായമായി നല്‍കുന്ന അത്രയും പണം, ശ്രദ്ധയോടുകൂടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രൊപ്പോസലുകള്‍ ക്ഷണിച്ച് (മൗലിക കൃതികളോ മറ്റു ഭാഷകളില്‍ നിന്നുള്ള തര്‍ജ്ജമകളോ)  സ്വതന്ത്ര പ്രസാധകര്‍ക്ക് നല്‍കുന്നു. 50,000 രൂപ വെച്ച് ഒരു പുസ്തകത്തിന് കൊടുക്കുകയാണെങ്കില്‍ തന്നെ ചുരുങ്ങിയത് 200 പുസ്തകങ്ങള്‍ നിര്‍മിക്കാം ! 

എന്തിനാണ് ആള്‍ക്കാര്‍ക്ക് പുസ്തകം പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നത്? അവര്‍ സ്വന്തം പൈസയ്ക്ക് പ്രസിദ്ധീകരിച്ചാല്‍ പോരേ? ഇതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ മലയാള പുസ്തക പ്രസാധന - വിൽപനാ രംഗങ്ങളിലെ സമകാല സ്ഥിതിയുടെ യാഥാര്‍ഥ്യ പൂര്‍ണമായ ഒരു വിലയിരുത്തലാവും. സിനിമയെ അപേക്ഷിച്ച് അതിനേക്കാൾ കൂടുതല്‍ ഈ പ്രദേശത്തെ സംസ്‌കാരത്തിന് സംഭാവന നല്‍കുന്ന ഒന്നാണ് പുസ്തകങ്ങള്‍. പത്ര മാധ്യമങ്ങളെപ്പോലെ പരസ്യത്തില്‍ ആശ്രയത്വം പുലര്‍ത്തുന്നതോ സിനിമയെപ്പോലെ വലിയ ആസ്വാദകവൃന്ദം അനിവാര്യമായതോ ആയ വ്യവസായമല്ല ഇത്. അതുകൊണ്ടുതന്നെ പുത്തന്‍ ആശയങ്ങളുടെ പ്രകാശനത്തിന്റെ ശക്തമായ വേദിയായി നില്‍ക്കാന്‍ അതിനു കഴിയും. ഒരു ആഴ്ചപ്പതിപ്പ് പേടിച്ച് പ്രസിദ്ധീകരണം നിര്‍ത്തുന്ന നോവല്‍ ധൈര്യപൂര്‍വം പ്രസിദ്ധീകരിക്കാന്‍ പുസ്തക പ്രസാധകർക്ക്​ സാധിക്കുന്നത് ഇതുകൊണ്ടാണ്. 

പുസ്തകം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. സംസ്‌കാര മണ്ഡലം അങ്ങനെ തന്നെ സ്വകാര്യ മൂലധനത്തിന്റെ യുക്തികള്‍ക്കു വിട്ടു കൊടുത്ത ഒരു നാട്ടിലും എന്തെങ്കിലും ഗുണപരമായ കാര്യങ്ങള്‍ ഉണ്ടായിട്ടില്ല.

കേരളത്തില്‍ പുസ്തക പ്രസാധനത്തിലും പുസ്തകശാലകളിലും പണം നിക്ഷേപിക്കുന്നവര്‍ക്ക് മറ്റു