Friday, 14 January 2022

പ്രസാധനം എന്ന വ്യവസായം


Text Formatted

പുസ്​തകപ്രസാധനം, ലാഭത്തിനായി മത്സരിക്കുന്ന
​​​​​​​വ്യവസായമായപ്പോൾ സംഭവിക്കുന്നത്​

കച്ചവടതാല്‍പര്യം മാത്രമല്ല, നല്ല പുസ്തകങ്ങളെക്കുറിച്ചും, പുസ്തകനിര്‍മിതി തന്നെ സ്വയം ഒരു കലയാണെന്നതിനെക്കുറിച്ചും ബോധ്യമില്ലാത്ത പ്രസാധകരുടെ ബാഹുല്യം മറ്റേത് സംസ്ഥാനത്തേക്കാളും കേരളത്തിലാണുള്ളത്. അച്ചടി കണ്ടുപിടിക്കപ്പെട്ട കാലത്തേതിനേക്കാള്‍ മോശമായി എങ്ങനെ പുസ്തകമച്ചടിക്കാമെന്ന പരീക്ഷണത്തില്‍ മുഴുകിയിരിക്കുന്ന പ്രസാധകരും കുറവല്ല.

Image Full Width
Image Caption
ഒ.കെ. ജോണി
Text Formatted

കേരളത്തിലെ പുസ്തകപ്രസാധന രംഗം ഇന്ത്യയിലെ ഇതരഭാഷകളിലേതിനേക്കാള്‍ സജീവമാണെന്നതില്‍ തര്‍ക്കമില്ല. കൃത്യമായ ഔദ്യോഗിക കണക്ക്​ ലഭ്യമല്ലെങ്കിലും വര്‍ഷംതോറും അച്ചടിക്കപ്പെടുന്ന നല്ലതും തിയ്യതുമായ പുസ്തകങ്ങളുടെ എണ്ണത്തിലും, ചെറുതും വലുതുമായ പ്രസാധന ഗൃഹങ്ങളുടെ പെരുപ്പത്തിലും ഹിന്ദി ഉള്‍പ്പടെയുള്ള വലിയ ഭാഷാസംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളമെന്നതില്‍ അസ്വാഭാവികതയുമില്ല. കേരളത്തിന്റെ കൊണ്ടാടപ്പെടുന്ന ഉയര്‍ന്ന സാക്ഷരത മാത്രമല്ല, മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കുഗ്രാമങ്ങളില്‍പ്പോലും പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളുമാണ് അതിനുകാരണം. പി.എന്‍. പണിക്കരെപ്പോലൊരു വലിയ മലയാളി തുടങ്ങിവെച്ച ഗ്രന്ഥശാലാ പ്രസ്ഥാനവും അതിന്റെ തന്നെ ഭാഗമായുണ്ടായ അനൗപചാരിക വിദ്യാഭ്യാസവും സൃഷ്ടിച്ച സാമൂഹികസാഹചര്യമാണ് കേരളത്തിലെ പുസ്തകപ്രസാധന വ്യവസായത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് പറയുന്നതില്‍ തെല്ലും അത്യുക്തിയില്ല.

കേരളത്തിലെ പുസ്തക പ്രസാധന മേഖലയ്ക്കും വിപണിയ്ക്കും ലഭിച്ച ഇതുപോലൊരു അനുകൂല സാഹചര്യം മറ്റൊരു ഇന്ത്യന്‍ ഭാഷാസംസ്ഥാനത്തിനും ഇന്നും പ്രതീക്ഷിയ്ക്കാനാവില്ല. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ഭാഗമായി വളര്‍ന്ന പുസ്തക പ്രസിദ്ധീകരണ വ്യവസായം പക്ഷെ, അതിന്റെ സാമൂഹികമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സംസ്കാര വ്യവസായത്തിന്റെ (Culture Industry) ഭാഗമായ സിനിമയും ടെലിവിഷനും പോലുള്ള വിനോദോപാധികളോടൊപ്പം ലാഭത്തിനായി കമ്പോളത്തില്‍ മത്സരിക്കുന്ന ഒരു വ്യവസായമായി മാറിയതോടെയാണ് നിലവാരമില്ലാത്ത പുസ്തകങ്ങള്‍ വിപണി കൈയടക്കിയത്. വിരലിലെണ്ണാവുന്ന പ്രസാധന ഗൃ