Saturday, 15 January 2022

പ്രസാധനവും മൂലധനവും


Text Formatted

പാപ്പിയോണ്‍ കാലം

മേല്‍ക്കൂരയില്ലാത്ത മിഠായിത്തെരുവിലെ വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ചിതറിയ ചില ആശയങ്ങളും ആഗ്രഹങ്ങളും മാത്രമാണ് കൈയിലുള്ളത്. മൂലധനവും പുസ്തകങ്ങളും എങ്ങനെ കണ്ടെത്തും?

Image Full Width
Image Caption
നൗഷാദ്
Text Formatted

രു വര്‍ഷവും ഏഴുമാസവും നീണ്ടുനിന്ന ‘മള്‍ബറിക്കാല'ത്തിനുശേഷം ഷെല്‍വിയോട് വിടപറഞ്ഞ് ആര്യഭവന്‍ ഹോട്ടലിന്റെ ഇരുപത്തഞ്ചാം നമ്പര്‍ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ രണ്ടു തീരുമാനങ്ങളിലായിരുന്നു മനസ്​. ഇനിയൊരിക്കലും ആരുടെ കീഴിലും ജോലിചെയ്യരുത്. സ്വന്തമായി ചെറിയൊരു പ്രസാധനാലയം തുടങ്ങണം.

1997-ലെ ഒരു ഉച്ചയായിരുന്നു.
മേല്‍ക്കൂരയില്ലാത്ത മിഠായിത്തെരുവിലെ വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ചിതറിയ ചില ആശയങ്ങളും ആഗ്രഹങ്ങളും മാത്രമാണ് കൈയിലുള്ളത്.
മൂലധനവും പുസ്തകങ്ങളും എങ്ങനെ കണ്ടെത്തും?

പുസ്തകപ്രസിദ്ധീകരണം കവിതയെഴുത്തുപോലെ ഒരു ആവിഷ്‌കാരമായി സ്വീകരിച്ച ഒരു മനുഷ്യന്റെ ജീവിചരിത്രം കൂടിയായിരുന്നു  ‘മള്‍ബെറി’

‘മള്‍ബെറി’ ബുക്‌സിലെ ഷെല്‍വിക്കൊപ്പമുള്ള ജീവിതം ആഹ്ലാദകരവും ഒപ്പം സംഘര്‍ഷഭരിതവുമായിരുന്നു. ചെറിയ കാര്യങ്ങളുടെ ചിലന്തിവലയില്‍ സ്വയം കുരുങ്ങുന്ന പ്രകൃതമായിരുന്നു ഷെല്‍വിയുടേത്. പുസ്തകപ്രസിദ്ധീകരണം കവിതയെഴുത്തുപോലെ ഒരു ആവിഷ്‌കാരമായി സ്വീകരിച്ച ഒരു മനുഷ്യന്റെ ജീവിചരിത്രം കൂടിയായിരുന്നു  ‘മള്‍ബെറി’. പുതിയ പുസ്തകാശയങ്ങളിലും അതിന്റെ പിറവിയുടെ പുഴയിലും മുഴുകിയിരുന്ന ഒരു നാര്‍സിസിസ്റ്റിന്റെ ദുരന്തമായിരുന്നു ഷെല്‍വിയുടേത്. പ്രിൻറ്​ ഓണ്‍ ഡിമാൻറ്​, ഇ- ബുക്ക്, ഓഡിയോ പുസ്തകങ്ങളുടെ ഈ കാലത്ത് ഷെല്‍വി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്.
അലച്ചിലിന്റെ ആ കാലത്താണ് ബാലന്‍ വേങ്ങര അവന്റെ പ്രിയ സുഹൃത്ത് ടി.എം. മുഹമ്മദാലിയെ പരിചയപ്പെടുത്തി തരുന്നത് (ബാലന്റെ ആദ്യ കഥാസമാഹാരം- പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു-  ‘മള്‍ബെറി’ പ്രസിദ്ധീകരിച്ചിരുന്നു). പ്രസാധനം എന്ന എന്റെ സ്വപ്നത്തിന്റെ കൂടെ നില്‍ക്കാമെന്ന് മുഹമ്മദാലി സമ്മതിച്ചു. അന്ന് മുഹമ്മദാലി പ്രവാസിയായിരുന്നു. ഉപ്പയുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് നല്‍കിയതും ഭാര്യ സാജിത തന്നതും ചേര്‍ത്തുവെച്ച് സ്വന്തം വിഹിതം ഞാന്‍ സ്വരൂപിച്ചു. മുഹമ്മദാലിയും ഞാനും ചേര്‍ന്നുള്ള ഒരു പാട്ണര്‍ഷിപ്പ് സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു. എന്തായിരിക്കണം പബ്ലിക്കേഷന്റെ പേര് എന്ന അന്വേഷണം എത്തിചേര്‍ന്നത് ഹെൻറി ഷാരിയ