Monday, 15 August 2022

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

തോൽക്കുന്നിതാ മുല്ല തോൽക്കുന്നിലഞ്ഞി

ക്ലാസില്‍ നിന്നുള്ള തോല്‍വി കുട്ടികളില്‍ മാനസികമായി എത്രത്തോളം ആഘാതങ്ങളുണ്ടാക്കുന്നതെന്ന് അര്‍ഫാത്ത് എനിക്കു കാണിച്ചു തന്നു. അര്‍ഫാത്ത് ഇപ്പോള്‍ എവിടെയാണെന്നെനിക്കറിയില്ല. പക്ഷേ അവന്‍ ജീവിതത്തില്‍ തോല്‍ക്കില്ലെന്നെനിക്കുറപ്പുണ്ട്.ക്ലാസ് കയറ്റം കിട്ടാതെ തോറ്റവരെന്ന് മുദ്രകുത്തിയ  എല്ലാ  കുട്ടികളും ചിലപ്പോള്‍ അങ്ങനെ തന്നെയായിരിക്കും. കാരണം തോറ്റവരാണ് ഈ ലോകത്തെ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.

Image Full Width
Image Caption
Representative image : Ayithara LPS, Fb Page.
Text Formatted

രാത്രിയേറെ വൈകിയിരുന്നു. കിടപ്പുമുറിയുടെ ജനാല തുറന്നപ്പോള്‍ അകത്തേക്ക് ചെറിയ തണുപ്പിനോടൊപ്പം മുല്ലപ്പൂവിന്റെ ഗന്ധവും ഒഴുകി വന്നു. പുറത്ത് അശോക മരത്തിന്റെ ചില്ലകളെ ചുറ്റി തഴച്ചുവളരുന്ന മുല്ലവള്ളിയില്‍ നിറയെ പൂക്കളുണ്ട്. അവയ്ക്ക് എന്റെ ആദ്യ അധ്യാപകാനുഭവത്തിന്റെ മണം കൂടിയുണ്ട്.

ഇരുപത് വര്‍ഷം മുമ്പാണ്. കാസര്‍ഗോഡിന് വടക്ക് കുമ്പള സബ് ജില്ലയിലുള്ള ഒരുള്‍നാടന്‍ സ്‌കൂളിലാണ് അധ്യാപകനായി ആദ്യനിയമനം ലഭിക്കുന്നത്. ഒറ്റപ്പെട്ട ഒരു പാറപ്രദേശമായിരുന്നു അന്ന്. ചെറിയൊരു മരുപ്പച്ച പോലെ സ്‌കൂളിന് മുന്നില്‍ ഒരു കൊച്ചു പൂന്തോട്ടമുണ്ട്. ഏഴാം ക്ലാസിലെ കുട്ടികളാണ് ഉദ്യാനപാലകര്‍. ചെക്കിയും ചെണ്ടുമല്ലിയും കാശിത്തുമ്പയും വാടാമല്ലിയുമൊക്കെ ഉച്ചയാകുമ്പോഴേക്കും കനത്ത വെയില്‍ താങ്ങാനാകാതെ ക്ഷീണിച്ച് മുഖം താഴ്ത്തിയിരിക്കും. ഒരു മുല്ലവള്ളി മാത്രമാണ് തൊട്ടടുത്ത നാട്ടുമാവിന്‍ മോളിലേക്ക് ഒരു ഏഴാം ക്ലാസ് കാരന്റെ ചുറുചുറുക്കോടെ വലിഞ്ഞു കയറാന്‍ ശ്രമിക്കുന്നത്. വെയിലിനോട് ഒടുങ്ങാത്ത വാശിയുണ്ടതിനെന്ന് തോന്നി. നല്ല ഉദ്യാനപാലകരെന്ന് വാഴ്ത്തു കേട്ട ഏഴിലെക്കൂട്ടം അതിന് വെള്ളമൊഴിക്കുന്നതോ പരിപാലിക്കുന്നതോ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഏഴാം ക്ലാസുകാര്‍ എന്തുകൊണ്ടാണതിനെ അവഗണിക്കുന്നതെന്നോ ഏത്  അദൃശ്യമായ കൈകളാണ് മുല്ലവള്ളിക്ക് തുണയായി നില്‍ക്കുന്നതെന്നോ ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചിട്ടുമില്ല. 

കുറ്റാന്വേഷണം, പ്രതികളെ പിടിക്കല്‍, ചോദ്യംചെയ്യല്‍ എന്നീ കാര്യങ്ങളില്‍ അധ്യാപകര്‍ പോലീസുകാരേക്കാള്‍  പണ്ടുമുതലേ താല്പര്യം കാണിക്കുന്നവരാണെന്ന്  പറയാറുണ്ട്. ചില സ്‌കൂളുകളില്‍ ഇതിന്  സ്‌പെഷലിസ്റ്റ് മാഷുമുണ്ടാകും.

ഒരു ദിവസം മൂന്നു മണി കഴിഞ്ഞിട്ടുണ്ടാകണം. വെയിലൊന്ന് ചാഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ ശുചീകരണ പ്രവര