Monday, 15 August 2022

മാറുന്ന പുസ്​തക വിപണി


Text Formatted

പ്രസാധകരുടെ വിൽപ്പനച്ചരക്കാകുന്ന എഴുത്തുകാർ

ചെറുകിട പ്രസാധകര്‍ കണ്ടെടുക്കുന്ന മുത്തുകള്‍ കുത്തകയുടെ മടിശീലയില്‍ പതിക്കുന്ന ജാലവിദ്യ- അതാണ് ചുരുക്കിപ്പറഞ്ഞാല്‍ മലയാള പുസ്തക പ്രസാധനം.

Image Full Width
Image Caption
വി.സി. തോമസ്
Text Formatted

കേരളത്തിലെ പുസ്തക പ്രസാധന മേഖലയില്‍ സമീപകാലത്ത് വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഉല്‍പാദകന് നേരിട്ടുതന്നെ, ഉപഭോക്താവിന് തന്റെ ഉത്പന്നം കുറഞ്ഞ സമയത്ത് കുറഞ്ഞ ചെലവില്‍, ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന സാഹചര്യം ഇവിടെ സംജാതമായിട്ടുണ്ട്. അത്  പുസ്തക വില്‍പനയിലും സംഭവിച്ചു എന്നതാണ്, പ്രധാന മാറ്റങ്ങളില്‍ ഒന്ന്. പ്രസാധകര്‍ സ്വന്തം റീടെയില്‍ ആന്‍ഡ് ഹോള്‍സെയില്‍ ശൃംഖലയിലൂടെ കുത്തകയാക്കി വച്ചിരുന്ന പുസ്തക വിപണി ആമസോണിലൂടെയും മറ്റു നിരവധി ഓണ്‍ലൈന്‍ / സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലൂടെയുമുള്ള തുറന്ന പുസ്തകവില്‍പ്പനക്ക് വഴിമാറി. 
കോവിഡ്കാല അടച്ചിരുപ്പ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കലിന്റെ അനന്തരഫലമാണിത്. ഇത് എല്ലാ മേഖലകളിലുമെന്നതുപോലെ പ്രസാധന മേഖലയിലും പ്രതിഫലിച്ചു. ഓണ്‍ലൈന്‍ പുസ്തക വില്പനയുടെ തോത് വലിയൊരളവുവരെ വര്‍ധിച്ചു. വിപുലമായ ചില്ലറ വില്‍പനശാലകളുള്ള പ്രസാധകര്‍ പോലും സ്വന്തം ഓണ്‍ലൈന്‍ സ്റ്റോര്‍ പ്രൊമോട്ട് ചെയ്യുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. 

ഇന്ത്യയില്‍ മൊത്തത്തിലുള്ള ജനറല്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ 70 ശതമാനത്തിലധികം വില്‍ക്കപ്പെടുന്നത് ഓണ്‍ലൈന്‍ ആയാണ്. ഹിന്ദി, മറാത്തി, ഗുജറാത്തി പോലുള്ള ഭാഷകളിലെ പുസ്തക വില്‍പനയും വലിയൊരളവുവരെ ഓണ്‍ലൈന്‍ ആണ്. ഇത്​ ഇന്ന് മലയാളത്തിലുമായി. അതോടൊപ്പം, മികച്ച സേവനം ലഭ്യമാക്കിപ്പോന്നിരുന്ന പുസ്തകക്കടകള്‍ തങ്ങളുടെ കച്ചവടം മെച്ചമാക്കിയിട്ടുമുണ്ട്. 

shukkur
വാരാന്ത ചായപ്പീടികയില്‍ വെച്ച് 'കനലാടി' ഡോ. ജൈനിമോള്‍ക്ക് കൈമാറുന്ന ഷുക്കൂര്‍ പെടയങ്ങോട് / Photo: Shukkur Pedayangode, Fb

ഇന്ന് പുസ്തകം വില്‍ക്കാന്‍ എ.സി ഷോറൂമുകളോ മാളുകളിലെ പുസ്തകശാലയുടെ സാന്നിധ്യമോ ആവശ്യമില്ല. പുസ്തകം വാങ്ങി വായിക്കുന്ന ഒരാളിലേ