Tuesday, 19 October 2021

Children's Book


Text Formatted

പെണ്‍കുട്ടികളുടെ ഉടുപ്പ് ഇടാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടികൾ

ണ്ടായിരത്തി ഇരുപതിലെ വൈറ്റ് റെയ്വന്‍സ് പട്ടികയില്‍ സ്ഥാനം നേടിയ രണ്ട് ഇന്ത്യന്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ- കനക് ഷഷി എഴുതിയ ഗുഠ്‌ലി ഹാസ് വിങ്‌സ്, റിച്ച ഝാ എഴുതിയ മിഡില്‍. 

Image Full Width
Text Formatted

ഗുഠ്‌ലിക്ക് ചിറകുകള്‍ കിട്ടി

പെണ്‍കുട്ടികളുടെ ഉടുപ്പ് ഇടാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടികളെക്കുറിച്ച് ബാലസാഹിത്യം എഴുതുന്നതെങ്ങനെയാണ്? ബോറടിപ്പിക്കുന്ന പ്രബോധനം എഴുതാം, വരണ്ട കാര്യവിവരണപ്രസംഗം എഴുതാം. പക്ഷേ, ഭിന്നലൈംഗികത എന്ന വാക്കു പോലും പറയാതെ ഒരു കുട്ടിയുടെ ഹൃദയവുമായി ഇക്കാര്യം സംസാരിക്കാം എന്നു തെളിയിച്ച ഗുഠ്‌ലി ഹാസ് വിങ്‌സ് ആണ് ഇക്കൊല്ലം വൈറ്റ് റെയ്വന്‍സ് പട്ടികയില്‍ വന്ന രണ്ട് ഇന്ത്യന്‍ പുസ്തകങ്ങളിലൊന്ന്.

gudli

വിഷയം അര്‍ഹിക്കുന്ന സെന്‍സിറ്റിവിറ്റിയോടെ കഥ പറയുന്നു, അപ്പോഴും അതൊരു മനോഹര കഥ ആയിരിക്കുന്നു എന്നതാണ് കനക് ഷഷിയുടെ ഈ പുസ്തകത്തെ മികച്ചതാക്കുന്നത്.

വീട്ടിലെ ഇളയവളായ ഓമനയാണ് ഗുഠ്‌ലി, അമ്മ അവളെ പൊന്മാനേ എന്നു വിളിക്കുമ്പോഴവളുടെ മുഖം മാതളം പോലെ ചുവക്കും. എല്ലാവരുടെയും പൊന്നോമന. സൈക്കിളലങ്ങനെ കറങ്ങി നടക്കും. പക്ഷേ, ദിവാളിക്ക് ഗുഠ്‌ലിക്കു കിട്ടിയ ഉടുപ്പിന്റെ നിറം അവള്‍ക്കിഷ്ടപ്പെട്ടേയില്ല.

gudli

 

gudli

ചേച്ചിക്ക് കിട്ടിയ ഇളം നിറത്തിലുള്ള ഫ്രില്ല് വച്ച ഫ്രോക്ക് എത്ര നല്ലതാണ്!  ഗുഠ്‌ലി പതുക്കെ അതെടുത്തണിഞ്ഞ് എല്ലാവരെയും കാണിക്കാനായി പുറത്തേക്കിറങ്ങി. 
നീ എന്തിനാണ് എന്റെ ഉടുപ്പ് എടുത്തിട്ടത്? ചേച്ചി വിളിച്ചു കാറി! ചേട്