Saturday, 13 August 2022

രണ്ട് ചോദ്യങ്ങള്‍


Text Formatted

കോവിഡ്​: വലിയ നഷ്​ടങ്ങൾ, അതിലും വലിയ ലാഭങ്ങൾ

ഒമിക്രോണ്‍ വകഭേദം ഉണ്ടായശേഷമുള്ള ഒരാഴ്ചയില്‍ അമേരിക്കന്‍ വാക്‌സിന്‍ ഉത്പാദകരായ ഫൈസറിലും, മഡേര്‍നയിലും വന്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ സമ്പത്ത് ഏതാണ്ട് 10 ബില്യണ്‍ വര്‍ദ്ധിച്ചു എന്നാണ്. 2020 വരെ നഷ്ടത്തിലായിരുന്ന മഡേര്‍ന ഒരു കൊല്ലം കൊണ്ടുണ്ടാക്കിയ ലാഭം ഏഴു ബില്യണ്‍ ഡോളറാണ്. ഫൈസര്‍ 2021 ല്‍ മാത്രം ഉണ്ടാക്കിയ ലാഭം 19 ബില്യണ്‍ ഡോളറാണെന്ന് പറയപ്പെടുന്നു.

Image Full Width
Image Caption
ഡോ. പ്രസന്നന്‍ പി.എ.
Text Formatted

കെ. കണ്ണന്‍: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കോവിഡ്- 19 നിരവധി പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയും മുമ്പില്ലാതിരുന്ന പുതിയ സ്‌പെയ്‌സുകളും തിരിച്ചറിവുകളും സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. അവ മാനവരാശിയുടെ മൊത്തത്തിലുള്ള ക്ഷേമത്തിനുതകുംവിധം പരിവര്‍ത്തിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആലോചിച്ചാല്‍, അത്ര ശുഭകരമല്ലാത്ത സാഹചര്യമാണ് മുന്നിലുള്ളതെന്ന്​ പറയേണ്ടിവരും. അതായത്, വാക്‌സിന്‍ ദേശീയത- വാക്‌സിന്‍ വംശീയത എന്നിവ പോലെ, ശാസ്ത്രത്തിനും മനുഷ്യര്‍ക്കും വിരുദ്ധമായ പ്രവണതകള്‍, ലോകം മരണമുഖത്ത് നില്‍ക്കുമ്പോള്‍ പോലും പ്രകടമായി. ഏറ്റവുമൊടുവില്‍, ഒമിക്രോൺ എന്ന പുതിയ വകഭേദം പോലും വംശീയതയുടെ വൈറസുകളെ പെരുപ്പിക്കുന്നത് നാം കണ്ടു. ഇത്തരം സന്ദിഗ്ധാവസ്ഥകള്‍ പരിഗണിച്ചാല്‍, രണ്ടുവര്‍ഷം ഒരു ചെറിയ കാലയളവാണെങ്കില്‍ കൂടി, ആധുനിക മെഡിക്കല്‍ സയന്‍സിന്റെ ഭാവിയെ, കൂടുതല്‍ ജനകീയമായ ഒരു ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലേക്ക് നയിച്ചേക്കാവുന്ന പ്രവണതകള്‍ വര്‍ത്തമാനകാല  ‘Long Covid' ഘട്ടത്തില്‍ ദൃശ്യമാണോ?

ഡോ. പ്രസന്നൻ പി.എ: 1721 ജൂണില്‍ അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലേക്ക് കരീബിയന്‍ ദ്വീപുകളില്‍ നിന്ന് കുറെ ആഫ്രിക്കക്കാരെ അടിമകളായി കൊണ്ടുവന്നു. അവരില്‍ ചിലര്‍ക്ക് വസൂരി രോഗം പിടിപെട്ടിരുന്നു. അത് ബോസ്റ്റണില്‍ പടര്‍ന്നുപിടിക്കുകയും എണ്ണൂറോളം പേര്‍ മരിക്കുകയും ചെയ്തു. കോട്ടണ്‍ മാത്തര്‍ അക്കാലത്ത് ബോസ്റ്റണിലെ ഒരു പള്ളി വികാരിയായിരുന്നു. വസൂരി ദൈവത്തിന്റെ ശിക്ഷയാണെന്നുതന്നെയാണ് മാത്തര്‍ വിശ്വസിച്ചിരുന്നത്. വസൂരി വന്ന ഒരാളുടെ ശരീരത്തിലെ പോളങ്ങളില്‍ നിന്നെടുക്കുന്ന ദ്രവം തൊലിക്കടിയില്‍ കുത്തിവച്ച് രോഗം വരാതെ തടയുന്ന രീതി ആഫ്രിക്കയിലുണ്ടെന്ന് മാത്തര്‍ താന്‍ അട