Friday, 14 January 2022

ആവർത്തനപ്പട്ടികയിലെ ജീവിതം- 30


Text Formatted

പലായനം ചെയ്​തവരുടെ നിശാവസ്​ത്രങ്ങൾ

കളിപ്പാട്ടങ്ങള്‍ ബെഡ്ഡില്‍ കിടക്കുന്നു. അടുക്കളയില്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകാതെതന്നെയിരിക്കുന്നു! ഇത്തിരിമുമ്പ് അവിടെനിന്നാരൊക്കെയോ ഇറങ്ങിപ്പോയപോലെ! പക്ഷെ എല്ലാം മാസങ്ങളുടെ പഴക്കത്തില്‍ പൊടിമൂടിയും പൊടിഞ്ഞും ഒരു ദുരന്തകഥയുടെ ക്ലൈമാക്‌സ് പോലെ തോന്നിക്കുന്ന ഒരു ഫ്‌ളാറ്റ്!

Image Full Width
Image Caption
ചിത്രീകരണം : പ്രദീപ് പുരുഷോത്തമന്‍
Text Formatted

രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30വരെയാണ് ഓഫീസ് ടൈം.
രാവിലെ 5:45ഓടെ ഷാര്‍ജയിലെ റോളയില്‍നിന്ന് കമ്പനി ബസ് പുറപ്പെടും. അബുഷഗാരയിലെ ബസ് സ്റ്റോപ്പില്‍ ആറുമണിക്കുമുമ്പ് എത്തണം. മിക്കപ്പോഴും സീറ്റ് നിറഞ്ഞിരിക്കും. പിന്നെ സീറ്റിന്റെ അറ്റത്തുള്ള ഹാന്‍ഡ് റെസ്റ്റ് നിവര്‍ത്തിയുണ്ടാക്കുന്ന താല്ക്കാലിക സീറ്റില്‍ ഇരുന്ന് യാത്രചെയ്യണം. ഒരുമണിക്കൂറിലധികം യാത്രയുണ്ട്. ഷാര്‍ജയില്‍നിന്ന് ദുബായ് സിറ്റിയും കടന്ന് ജെബല്‍ അലിയിലെത്തണം. വൈകിട്ട് 4:45ഓടെ ബസ് പുറപ്പെട്ട് ആറു മണിയോടെ ഷാര്‍ജയിലെത്തും. മഴ പെയ്യുകയോ, മറ്റേതെങ്കിലും രീതിയില്‍ ട്രാഫിക് ജാം ഉണ്ടാവുകയോ ചെയ്താല്‍ എപ്പോള്‍ എത്താനാവുമെന്ന് പ്രവചിക്കാന്‍ പോലുമാവില്ല. അതാണ് ഷാര്‍ജ - ദുബായ് യാത്രയുടെ ഏറ്റവും വലിയ അനശ്ചിതത്വവും!

അമിത് പെയിങ്ങ്ഗസ്റ്റായി താമസിക്കുന്ന വീട് ഒരു തൃപ്പൂണിത്തുറക്കാരന്റേതാണ്. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും നാട്ടിലായതുകൊണ്ട് എല്ലാവരും കൂടി അടുക്കള കൈയേറി പാചകം ചെയ്യും. അദ്ദേഹം രസികനാണ്. അതുകൊണ്ട് ഒരുമാസം രസകരമായിത്തന്നെ പോയി. അപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും തിരിച്ചുവരുന്നുവെന്ന് അറിയുന്നത്. പിന്നീട് അവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാവും എന്നതുകൊണ്ട് പുതിയ താമസസ്ഥലം അന്വേഷിക്കുമ്പോഴാണ് ജിയോകെമ്മിലെ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ കണ്ണൂര്‍ക്കാരന്‍ പ്രിയേഷ് അദ്ദേഹം താമസിക്കുന്ന റൂമിലേയ്ക്ക് ക്ഷണിക്കുന്നത്. അത് അല്‍-ഖാന്‍ എന്ന സ്ഥലത്താണ്. ഷാര്‍ജയിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലമാണ് അല്‍-ഖാന്‍. അതുകൊണ്ട് ഷാര്‍ജയുടെ തിരക്കുകള്‍ക്ക് പുറത്താണ് ഈ സ്ഥലം.

അബുഷഗാരയില്‍ പെന്‍സില്‍ കുത്തിനിറുത്തിയപോലെ തിങ്ങിനില്‍ക്കുന്ന കെട്ടിടങ്ങളാണെങ്കില്‍ അല്‍ ഖാനില്‍ അധികവും വില്ലകളും വിശാലമായ സ്ഥലങ്ങളുമാണ്. അതിലൊരു വില്ലയിലെ സാമാന്യം വലിയൊരു ഹാളിലാണ് (നാലു കിടക്കകളും ടോയ്​ലെറ്റും ചെറിയൊരു അടുക്കളയുമൊക്കെയുള്ള ) പ്രിയേഷും ജിയോകെമ്മിലെ ജീവനക്കാരായ ദീപുവും ജോണിയും താമസിച്ച