Saturday, 15 January 2022

വിൽപന എന്ന കല


Text Formatted

പുസ്തകങ്ങള്‍ ബാക്കിവെച്ച കടം വേട്ടയാടുന്ന 
​​​​​​​സമാന്തര പ്രസിദ്ധീകരണക്കാരുടെ ജീവിതം

മനസ്സില്‍ പരാതികളില്ല, പരിഭവങ്ങളില്ല. ഇതു ഞാന്‍ തിരഞ്ഞെടുത്ത എന്റെ ജീവിതമാണ്. ഇതിന്റെ എല്ലാ ഇല്ലായ്മകളോടെയും ഞാന്‍ പ്രസാധനത്തെ ഇഷ്ടപ്പെടുന്നു.

Image Full Width
Image Caption
ഹരി പ്രഭാകരന്‍
Text Formatted

ര്‍ഷങ്ങള്‍ക്കുമുന്‍പാണ്, എറണാകുളത്ത്  ‘കൃതി' പുസ്തകോത്സവം നടക്കുന്ന സമയം. മറ്റെവിടെയൊക്കെയോ ഈ സമയത്തുതന്നെ പുസ്തക മേളകള്‍ നടക്കുന്നുണ്ട്. എല്ലായിടത്തും പോകണം. പുസ്തകങ്ങള്‍ വിറ്റുപോകണമെങ്കില്‍ ഈ ഓട്ടപ്പാച്ചിലല്ലാതെ നിവൃത്തിയില്ല. പുസ്തകോത്സവം തുടങ്ങുന്ന അന്നുരാവിലെയാണ് സ്റ്റാളിലെത്തിയത്. പവലിയന്റെ പിന്നില്‍ ഏറ്റവും പുറകിലെ നിരയില്‍ ഒരു സ്റ്റാള്‍. പവലിയന്റെ തുടക്കത്തിലും മുന്‍നിരയിലുമൊക്കെ പ്രസാധക ഭീമന്മാരുടെ സ്റ്റാളുകളാണ്. ഒന്നാം നിര മുഴുവനായും പതിവുപോലെ കോട്ടയം പ്രസാധനശാല കൈയടക്കിയിട്ടുണ്ട്. ശക്തി തെളിയിച്ച്​  ‘ഒന്നാം കിടക്കാര്‍' അടുത്തടുത്തായുണ്ട്. ഇവരെയൊക്കെ താണ്ടിവേണം  വായനക്കാർ സമാന്തര പ്രസാധകരുടെ  ‘ചേരി'യിലെത്താന്‍.

ഏതാണ്ട് ഇതേയവസ്ഥ തന്നെയാണ്, സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് ഗ്രന്ഥശാലകള്‍ക്ക്​ പുസ്തകം വാങ്ങാന്‍, ജില്ലാ ലൈബ്രറി കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ലൈബ്രറി മേളകളിലും സമാന്തര പ്രസാധകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. സമാന്തര പ്രസാധകരുടെ സ്റ്റാള്‍ കണ്ടുപിടിച്ചുവരുമ്പോഴേക്കും മിക്കവാറും പുസ്തക വാങ്ങലുകളൊക്കെക്കഴിഞ്ഞ്, വായനക്കാരുടെയും ഗ്രന്ഥശാലാ പ്രവര്‍ത്തരുടെയും പോക്കറ്റ് കാലിയായിട്ടുണ്ടാവും. സംഘാടകര്‍ ഈടാക്കുന്നത് അതിഭീമമായ വാടകയാണ്. ഒരു ദിവസത്തെ സ്റ്റാള്‍ വാടക പോലും പ്രതിദിന വില്പനയിലൂടെ നേടാനാവില്ല എന്നതാണു സത്യം.

Fabian Books

പ്രസാധന മേഖലയെ പോഷിപ്പിക്കുന്നതിനാണ് ഇത്തരം മേളകളെന്നാണ് സര്‍ക്കാരിന്റെ പൊതുനയം. ഈ നയത്തില്‍ തെറ്റുപറയാനൊന്നുമില്ല. നടപ്പാക്കുന്നതിലാണ്​​ പ്രശ്‌നം. കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കൈവശം കോപ്പുള്ളവരാണ് ഇവിടെ കാര്യക്കാർ. ഇഷ്ടപ്പെട്ട സ്റ്റാളുകള്‍, എവിടെ എത്രവേണമെങ്കിലും അയാള്‍ക്കു ലഭിക്കും. മാനദണ്ഡങ്ങള