Saturday, 15 January 2022

പ്രസാധനത്തിലെ സ്​ത്രീ


Text Formatted

സ്വയം വീർത്തുപൊട്ടി​ മരിച്ച്​ എഴുന്നേറ്റതാണ്​,
​​​​​​​പ്രസാധനത്തിലേയ്ക്ക്​

പലരും ഇപ്പോള്‍ പുസ്തകമെടുത്തുകൊടുപ്പ് ആണ് ജോലി എന്ന് പുച്ഛിക്കുമ്പോള്‍ അതും ഒരു പ്രചോദനമായി കാണുന്നു. കാരണം, ഒരു പുസ്തകം വായനക്കാരിലേക്കെത്തിക്കുന്ന ഓരോ നിമിഷവും പൊടിയേറ്റിട്ടാണെന്നും ചൂടെടുത്ത് വിയര്‍ത്തിട്ടാണെന്നും ഓരോ പ്രസാധകരും അറിയേണ്ടതുണ്ട്. 

Image Full Width
Image Caption
എം.എ. ഷഹ്‌നാസ്
Text Formatted

പാമ്പ് സ്വന്തം തൊലി ഊരിയെറിയുമ്പോള്‍ നല്ല വേദനയാണത്രേ.
അത്രത്തോളം വേദന സഹിച്ചാണ് ഞാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്നതില്‍ നിന്ന് പ്രസാധകയില്‍ എത്തിനില്‍ക്കുന്നത്. അഞ്ചുമാസങ്ങള്‍ക്കുശേഷം ആലോചിക്കുമ്പോള്‍ സുഖമുള്ള ഒരു അനുഭവമാണെങ്കിലും അതിനുമുന്‍പ് സ്വയം വീര്‍ത്ത് പൊട്ടി മരിച്ച് എഴുന്നേറ്റതാണ്. അക്ഷരങ്ങളില്ലാതെ ജീവിക്കാനാവില്ല എന്ന തിരിച്ചറിവുകൂടിയാണ് ഞാനെന്ന പ്രസാധക. ഇനി എന്തൊക്കെ സംഭവിച്ചാലും ഇത്രയും കാലം കടന്നുപോയ അരക്ഷിതാവസ്ഥയ്ക്കൊപ്പം എത്താന്‍ ഇനിയൊന്നിനുമാവില്ല എന്ന സത്യവും, ഒരു ദിവസമെങ്കില്‍ ഒരു ദിവസം അഭിമാനത്തോടെ ജീവിച്ചുമരിക്കണമെന്ന നീതിയും ഞാന്‍ എന്നോടുതന്നെ കാണിച്ചതാണ് സത്യത്തിൽ മാക്‌ബെത് പബ്ലിക്കേഷന്‍സ്.

വലിയ തുക നല്‍കി മേളകളില്‍ സ്റ്റാള്‍ എടുക്കുന്ന പ്രസാധകരിലേക്കെത്താതെ വന്‍കിട പ്രസാധകര്‍ നല്‍കുന്ന വമ്പന്‍ ഓഫറുകളില്‍ വായനശാലകള്‍ വീണുപോകുന്നതും നല്ല പുസ്തകവും പുതിയ കാലവും നിരസിക്കപ്പെടുന്നതിന് കാരണമാകുന്നു

ജനിച്ച വീട്ടിലോ പരിസരപ്രദേശങ്ങളിലോ ബന്ധുമിത്രാദികളിലോ ഒറ്റ എഴുത്തുകാരോ കലാകാരരോ ഇല്ലെന്ന് വേദനയോടെ, നിരാശയോടെ ഓര്‍ക്കട്ടെ. ഒരിക്കല്‍ ഒരു വലിയ സദസ്സില്‍ ഒരു മുതിര്‍ന്ന എഴുത്തുകാരന്‍, അദ്ദേഹത്തിന്റെ ചങ്ങാതിയുടെ മകനായ പുതിയ എഴുത്തുകാരനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. കുടുംബമഹിമയും പൈതൃകസമ്പത്തായി ഈശ്വരാനുഗ്രഹം കിട്ടിയതും സ്വഭാവമഹിമ വന്നതും ഒക്കെയായിരുന്നു പ്രശംസയുടെ അടിസ്ഥാനം. 
അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടാവും, അതുകേട്ട് വേദനിച്ചത്. അതുകൊണ്ടുതന്നെ ഞാനെങ്ങനെയെന്ന് അടയാളപ്പെടുത്തുമ്പോള്‍ എന്റെ തലമുറയുടെ ഒരു പ്രാന്തപ്രദേശത്തെ ഞാന്‍ അറിയിക്കുകയാണ്. അതിന് ഒരു ലക്ഷ്യം കൂടിയുണ്ട്. കുടുംബമഹിമ ഒന്നുമില്ലെങ്കിലും ഏതൊരു വ്യക്തിക്കും പരിശ്രമങ്ങളിലൂടെ ഉയരങ്ങളിലേയ്ക്ക് എത്താനാകും എന്ന ഒരു പ്രചോദനം. 

ജീവിതത്തിനൊപ്പം ഒരു കലാരൂപം ഉണ്ടെങ്കില്‍ അത് കുറെ പഴയകാല