Friday, 14 January 2022

പ്രതിസന്ധിയും പ്രതീക്ഷയും


Text Formatted

പ്രസാധകരുടെ ആത്മസംഘർഷങ്ങൾ

പ്രസാധകരുടെ പ്രതിസന്ധി സാമ്പത്തിക സമവാക്യങ്ങളില്‍ മാത്രം ഒതുങ്ങാതെ, നമ്മുടെ ഭാവുകത്വത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നവഫാസിസത്തെയും ഭരണകൂട മര്‍ദനങ്ങളെയുമൊക്കെ എങ്ങനെ പ്രതിരോധിക്കുമന്ന ആത്മസംഘര്‍ഷത്തിന്റേതു കൂടിയാണ്.  

Image Full Width
Image Caption
പി.എം. ദീപ
Text Formatted

റെ സോഷ്യല്‍ സെന്‍സിറ്റീവായ ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.
ഓരോ വാക്കും പ്രവൃത്തിയും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലം. ഇവിടെ പ്രസക്തമായ, ആര്‍ജവമുള്ള, നിലപാടുള്ള വാക്കുകള്‍ ഏറെ ആഹ്ലാദത്തോടെ സ്വീകരിക്കപ്പെടുകയും ഉള്ളുപൊള്ളയായ വെറും പറച്ചിലുകള്‍ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പുസ്തക പ്രസാധനം എന്നത് ജാഗ്രതയോടെ ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട ഒരു ഉത്തരവാദിത്തം കൂടിയാണെന്ന തിരിച്ചറിവോടെയാണ് ഞങ്ങളിവിടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്ന നികുതിഭാരങ്ങളുമെല്ലാം പ്രസാധകസംരംഭങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെവയ്യ.

പലപല വഴിയേ നടന്നവരാണ് ഞങ്ങള്‍. ആ നടത്തങ്ങളിലെല്ലാം  അക്ഷരങ്ങളുണ്ടായിരുന്നു കൂട്ടിന്. പലപലയിടങ്ങളില്‍ പലപല പുസ്തകോത്സവങ്ങളില്‍ കയറിയിറങ്ങുമായിരുന്നു. മണിക്കൂറുകളോളം പുസ്തകശാലകളില്‍ കയറി വൈവിധ്യമാര്‍ന്ന പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളടക്കത്തിനെയെന്നപോലെ പുസ്തകത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുമായിരുന്നു. എഴുത്തും വായനയും ഹരമായി ഉള്ളിലുണ്ടായിരുന്നെങ്കിലും പ്രസാധനത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. അക്കാലത്ത് കിലോമീറ്ററുകളോളം നട്ടപ്പൊരിവെയിലും താണ്ടി വെറുതെ നടക്കുമ്പോഴൊക്കെ പുസ്തകങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചതത്രയും. അതെല്ലാം പ്രസാധനത്തിലേക്കുള്ള വഴിനടത്തമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു.

library
ഞങ്ങളെപ്പോലുള്ള പ്രസാധകരെ സംബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകമേളകളാണ് തുറന്നുകിട്ടുന്ന ഏറ്റവും വലിയ