Wednesday, 20 October 2021

Gulf Memoir


Text Formatted

കിമോത്തി അൽബാനി 

ഒരു എക്സ് ഗൾഫുകാരന്റെ വർത്തമാനങ്ങൾ

​​​​​​​ഗള്‍ഫിലെ ഒരു ശരാശരി ബാച്ച്‌ലറിന്റെ വീട് അവന്റെ കട്ടിലിനടിയിലാണ്. മറ്റൊരു വിധത്തില്‍, തന്റെ വീടിനു മുകളില്‍ കട്ടിലിട്ടാണ് ഒരു സാധാരണ ഗള്‍ഫ് ബാച്ച്‌ലര്‍ ഉറങ്ങുന്നത്

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ദുബൈ എയര്‍ പോര്‍ട്ടിലെ ഗേറ്റ് നമ്പര്‍ B10 ല്‍ വെച്ച് എമിറേറ്റ്‌സ് സ്റ്റാഫ് നല്‍കിയ പി.പി.ഇ കിറ്റ് ധരിപ്പിക്കുമ്പോള്‍ അഞ്ചര വയസ്സുള്ള  മൂത്ത മകന്‍ ചോദിച്ചു: 

"വാപ്പീ.. are we going to moon?'

അവന്‍ നോക്കുമ്പോള്‍ വിമാനത്തിലേക്കു കയറാന്‍ തയ്യാറെടുത്തിരിക്കുന്നവരെല്ലാം ബഹിരാകാശ സഞ്ചാരികളെപ്പോലെ മുഴുനീള കുപ്പായവും ഗ്ലൗസും ഫെയിസ് ഷീല്‍ഡും അണിഞ്ഞിട്ടുണ്ട്.

ഞാന്‍ പറഞ്ഞു: Yes. Finally we are going to the Moon. അവിടെ എത്തും വരെ ഈ സ്യൂട്ടുകളൊന്നും ഊരാന്‍ പാടില്ല. അവിടെച്ചെന്ന് നമ്മള്‍ ഒരു വീടുവെച്ചു താമസിക്കും. We will build a house there. '

And a giant wheelഅവന്‍ പറഞ്ഞു.

ചന്ദ്രനില്‍ ഒരു വീടും അതിനു തൊട്ടടുത്തായി ഒരു ജയന്റ് വീലുമുള്ളൊരു ചിത്രം അവന്റെ മനസ്സില്‍ അപ്പോള്‍ തെളിഞ്ഞുകാണണം.

പി.പി.ഇ കിറ്റ് ധരിച്ചിരുന്നില്ലെങ്കിലും പതിനെട്ടു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു വിമാനത്തിന്റെ പതിനെട്ടാം പടി ചവിട്ടി അകത്തു കയറി സീറ്റ്- ബെല്‍റ്റ് മുറുക്കുമ്പോള്‍ എനിക്കും തോന്നിയിരുന്നു: ഞാനിതാ ചന്ദ്രനിലേക്ക് പറക്കുകയാണ്. ദൂരെ നിന്നു മാത്രം കണ്ടതും കേട്ടതുമായൊരു ഭൂമിയിലേക്ക്. സ്വര്‍ണ നിറമുള്ള മണല്‍ക്കൂനകളും പ്രകാശം മാത്രമുള്ള നഗരങ്ങളും നിറഞ്ഞൊരു ചന്ദ്രനിലേക്ക്. ദൂരെദൂരെ തിളങ്ങിക്കാണുന്ന ഭൂമിയെല്ലാം ചന്ദ്രനാണ് ചന്ദ്രന്‍!. ഏതു ചന്ദ്രനും നമ്മെ കയ്യാട്ടി വിളിക്കും. ഏതെങ്കിലുമൊക്കെ പേടകത്തിലേറി നമ്മള്‍ അങ്ങോട്ടു പോകാന്‍ കൊതിക്കും. തിളങ്ങുന്നതുകൊണ്ടു മാത്രമാണ് നമുക