Saturday, 22 January 2022

ജീവചരിത്രം


Text Formatted

ഓര്‍മയിലെ പി. കാലങ്ങള്‍

പി.യുടെ ആത്മകഥകളില്‍ പറയാതെപോയ ജീവിതകഥയാണിത്. കവിയോടൊപ്പം അത്രമാത്രം അടുത്തുനിന്നവരുടെ ഓര്‍മകളിലൂടെയുള്ള സഞ്ചാരം. പലരും ഇന്നില്ല. ഉള്ളവരാകട്ടെ വാര്‍ധക്യത്തിന്റെ അവശതകളിലൂടെ കടന്നുപോവുന്നു. അവരുടെ മനസ്സിലെ ഓര്‍മകള്‍ മാഞ്ഞുപോകുന്നതിനുമുമ്പ് അതൊക്കെയും പകര്‍ത്തിവെയ്ക്കാനുള്ള ശ്രമം.

Image Full Width
Image Caption
പി. കുഞ്ഞിരാമൻ നായർ/ Photo: Keralaculture.org
Text Formatted

ത് പി.കുഞ്ഞിരാമന്‍ നായരെക്കുറിച്ചുള്ള ഓര്‍മകളുടെ പുസ്തകമാണ്. പലകാലങ്ങളില്‍ പി.യോടൊപ്പം സഹയാത്രചെയ്തവരുടെ അനുഭവത്തിന്റെ ആത്മരേഖകള്‍. കവിയുടെ മൂന്ന് ആത്മകഥകളിലും രേഖപ്പെടുത്താതെപോയ അനേകം ജീവിതസന്ദര്‍ഭങ്ങളും ഓര്‍മകളും ഈ പുസ്തകത്തില്‍ ഇഴചേരുന്നു.
പി.യുടെ ജീവിതഭൂമിക സമസ്തകേരളമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതഭൂപടം കേരളമാകെയും പരന്നുകിടക്കുന്നു. ഇതില്‍ത്തന്നെ കാഞ്ഞങ്ങാട്, പട്ടാമ്പി, തഞ്ചാവൂര്‍, പാലക്കാട്, തൃശൂര്‍, ലക്കിടി, തിരുവില്വാമല, കൂടാളി, കൊല്ലങ്കോട്, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളായിരുന്നു കവിജീവിതത്തിന്റെ പ്രധാന തട്ടകങ്ങള്‍. അവിടങ്ങളില്‍വെച്ച് കവിയോടൊപ്പം കൂട്ടുചേര്‍ന്നവര്‍ അരനൂറ്റാണ്ടിനുശേഷം പി.യെ ഓര്‍ക്കുന്നു.
കുഞ്ഞിരാമന്‍ നായരുടെ ആത്മകഥകളില്‍ തറവാടുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ കവിയുടെ ഭാര്യയും മക്കളുമടങ്ങുന്ന ഒരു കുടുംബജീവിതകഥ എന്തുകൊണ്ടോ ആത്മകഥകളിലൊക്കെയും വിസ്മരിക്കപ്പെട്ടു. കവി ഒരു നാടോടിയായി ജീവിച്ചെങ്കിലും കുടുംബം കവിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കാഞ്ഞങ്ങാട്ടെ വീടും കുടുംബവുമായി ബന്ധപ്പെട്ട ഓര്‍മകളിലൊക്കെയും കവിയുണ്ട്. കൂടിച്ചേരലിന്റെയും കാത്തിരിപ്പിന്റെയും കഥകളായി കവിയുടെ മക്കള്‍ അച്ഛനെ ഓര്‍ക്കുന്നു. രവീന്ദ്രന്‍ നായര്‍, ലീല, രാധ എന്നിവരുടെ മനസ്സില്‍ കവിയച്ഛന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്നു.

പി.യുടെ ആത്മകഥകളില്‍ പറയാതെപോയ ജീവിതകഥയാണിത്. കവിയോടൊപ്പം അത്രമാത്രം അടുത്തുനിന്നവരുടെയും ഓര്‍മകള്‍ മാത്രം ഇവിടെ ചേര്‍ത്തുവയ്ക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട നാലുപേരുണ്ട്. കൂടാളി ഹൈസ്‌കൂളില്‍ കവിയുടെ സഹപ്രവര്‍ത്തകനായ എം.കെ. രാമകൃഷ്ണന്‍ മാഷ്, പാലക്കാട് കവിയോടൊപ്പം ദീര്‍ഘകാലം സഹയാത്രചെയ്ത ആലങ്ങാട് മുരളീധരന്‍, കവിയുടെ ശിഷ്യനും സഹയാത്രികനുമായ കെ.കെ. ഭരതന്‍, കൊല്ലങ്കോട്ട് കവിയുടെ ഉറ്റമിത്രമായ ഈയ്യങ്കോട് ശ്ര