Friday, 21 January 2022

ആത്മകഥ


Text Formatted

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 5

ഗുണ്ടകളും കാമിനിമാരും എഴുതുന്ന അജ്ഞാതജീവിതം
നീറ്റച്ചുണ്ണാമ്പിന്‍ പെണ്‍ജീവിതം

Image Full Width
Image Caption
ഇന്ദു മേനോൻ
Text Formatted

ന്ത് എന്റെ കഥ? 
എന്റെ കഥയ്ക്ക് ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.
എന്റെ ജീവിതത്തിനും ഒരു പ്രത്യേകതയും ഉണ്ടായിരുന്നില്ല.
മാറിനിന്ന്​ ഞാന്‍ നോക്കുമ്പോള്‍ കേരളത്തിലെ സാധാരണക്കാരിയും മധ്യവര്‍ഗക്കാരിയുമായ ഏതൊരു ശരാശരി സ്ത്രീയുടെയും ജീവിതകഥ തന്നെയായിരുന്നു എന്റെയും.
സാധാരണമായ ജീവിതം... കഷ്ടപ്പാടുകളുടെയും പ്രതിബന്ധങ്ങളുടെയും ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഇടയില്‍ അച്ഛനുമമ്മയും മൂന്നു കുഞ്ഞുങ്ങളും ഉന്തിയുണ്ടാക്കിയ സാധാരണ ജീവിതം...

കത്തുകളുടെ, ഊമക്കത്തുകളുടെ നീണ്ട 32 വര്‍ഷങ്ങള്‍.
മനസ്സിനെ ഭ്രൂണം പോലെ കലക്കിയ രണ്ടുമൂന്ന് ഉടലാക്രമണങ്ങള്‍. ബാലവിഷാദത്തിന്റെയും രോഗസന്ധ്യകളുടെയും നാട്ടുവെളിച്ചം, കടുത്ത ആന്തരികേകാന്തത. ചതിച്ച്​, ജീവിതത്തില്‍ നിന്നോടിയ പുരുഷന്‍. അതൊന്നും എനിയ്ക്ക് നിസ്സാരമായിരുന്നില്ല. നിസ്സാരവൽകരിച്ചു പറയുകയുമല്ല. അതെല്ലാം എന്നിലുണ്ടാക്കിയ മുറിവും പ്രശ്‌നങ്ങളും പ്രതിസന്ധികളും ആഴമേറിയതു തന്നെയായിരുന്നു. ചോര ചുറഞ്ഞും കണ്ണീര്‍ മെഴുകിയും കവിളുകള്‍ ഹതാശമായിത്തുടുത്തും വിഷാദത്തില്‍ ഞാന്‍ കൂപ്പുകുത്തിയിരുന്നു. 
എന്നാല്‍ പുറത്തേയ്ക്കു നോക്കുമ്പോള്‍, എനിയ്ക്കുചുറ്റുമുള്ളവരെ നോക്കുമ്പോള്‍, ആയിരക്കണക്കിനു സ്ത്രീകളെ നോക്കുമ്പോള്‍ എല്ലാ ജീവിതങ്ങളും ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ഇതിനേക്കാളും എത്രയോ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതായി കാണാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് മധ്യവര്‍ത്തിജീവിതം നയിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ സാമ്പത്തികവും സാമൂഹികവും പുരുഷാധിപത്യപരവുമായ പലതരം പ്രശ്‌നങ്ങള്‍ വന്നുകൊണ്ടേയിരുന്നു. എന്നിട്ടും അതിനിടയിലും പ്രത്യാശാകരമായി പ്രേമങ്ങള്‍ വന്നു. സ്‌നേഹം എന്നു വിശ്വസിച്ച ഉട്ടോപ്പിയ ലോകത്തിനായി ഉഴന്നു.
മിക്കവരും ഉഴന്നു. ഞാനും ഉഴന്നു.

എന്നാല്‍ 30 വയസ്സായപ്പോഴേയ്ക്കും ജീവിതം സംഭവബഹുലമായിത്തീര്‍ന്നു. അനങ്ങിയാല്‍ നിന്നെ കൊന്നുകളയുമെന്ന്​ ഭീഷണികൊണ്ട് വെറിപൂണ്ട അപരിചിതര്‍ എനിയ്ക്കുചുറ്റും നടന്നു. ഗുണ്ടകളും ക്വട്ടേഷന്‍ മനുഷ്യരും പൊലീസും ചേര്‍ന്ന ഒരു വല്ലാത്ത ലോകം എനിയ്ക്കുചുറ്റും കറങ്ങിക്കൊണ്ടിരുന്നു. നമുക്കുമേലെ അന്യായം നടത്തിയാല