Friday, 21 January 2022

കഥ


Text Formatted
മലമൂട്ടിലെ പോത്ത്‌ കേസ് - Malamoottile Pothu case Malayalam Story PM Arun - bn
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

സുകുമാരപ്പിള്ള വക്കീലിനെപ്പോലൊരു മനുഷ്യനെ കൊയമ്മു മുന്നേ കണ്ടിട്ടില്ല. നിറയെ കട്ടിപ്പുസ്തകങ്ങള്‍ അടുക്കി നിറച്ച ചില്ല് അലമാരിക്ക് മുന്നിലായി വലിയൊരു കറക്കു കസേര. അതില്‍ ചുളിവുകളേതുമില്ലാത്ത വെള്ള പാന്റ്‌സും മുഴുക്കയ്യന്‍ വെള്ള ഷര്‍ട്ടും ധരിച്ച് വെളുത്തു മെലിഞ്ഞോരു മനുഷ്യന്‍. നെറ്റിയില്‍ ചന്ദനപ്പൊട്ടിന് മുകളിലൊരു കുങ്കുമപ്പൊട്ട്. കറുത്ത വലിയ വവ്വാല്‍ കോട്ട് കസേരയ്ക് പിറകില്‍ ഞാന്നു കിടന്ന് സീലിങ് ഫാനിന്റെ കാറ്റിനൊത്തു ചിറകടിക്കുന്നു. ഇട്ടിമുതലാളി, വക്കീലിന് അഭിമുഖമായി നിരത്തിയിട്ടുള്ള കസേരകളിലൊന്നില്‍  നിറഞ്ഞിരുന്ന്, മടക്ക്‌ദോഷം  ബാധിച്ച കണ്ണടയുടെ സ്വര്‍ണ്ണം പൂശിയ കാലുകള്‍ മടക്കിയും നിവര്‍ത്തിയും വ്യായാമം ചെയ്യിക്കുകയും, ഇരുകൈകള്‍കൊണ്ടും ഉയര്‍ത്തിപ്പിടിച്ച് പൊടിയുണ്ടെന്ന സംശയത്തെ ഇടയ്കിടെ ഊതിക്കളയുകയും ചെയ്തുകൊണ്ടിരുന്നു.

തൊട്ടടുത്തിരിക്കുന്ന ബ്രോക്കര്‍ തങ്കച്ചന്‍, കണ്ണുകളടച്ച് ചിന്തയിലമര്‍ന്നിരിക്കുന്ന സുകുമാരപ്പിള്ള വക്കീലിന്റെ ചലനങ്ങള്‍ അളന്നുകൊണ്ട് കാത്തിരിക്കുകയാണ്. നാല്കാശ് സമ്പാദിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ യുവാക്കളില്‍ പതിവുള്ള "ഇരിപ്പുറക്കായ്ക' അയാളില്‍ പ്രകടമായിരുന്നു. ആകാംക്ഷ അയാളുടെ  ശരീരത്തെ വക്കീലിന്റെ മേശപ്പുറത്തേക്ക് ചെരിച്ചുവെച്ചു. തങ്കച്ചന്റെ ഈ ഇരുത്തംവരായ്ക മൂലം കസേരയുടെ മുന്‍കാലുകള്‍ ക്ലേശിക്കുകയും  പിന്‍കാലുകള്‍ സ്വതന്ത്രരായി തറയില്‍ നിന്നുയരുകയും ചെയ്ത