Wednesday, 29 March 2023

വി.സി. ഹാരിസ്​ ഓർമ


Text Formatted

ഭാവിയുടെ ഭൂതങ്ങള്‍

എന്റെ മാര്‍ക്സിസ്റ്റ് ശാഠ്യങ്ങളെ വളരെ നിസ്സാരമായിട്ടാണ് ഹാരിസ് തകര്‍ത്തുകളഞ്ഞത്, അപനിര്‍മ്മിച്ചുകളഞ്ഞത് എന്നുവേണമെങ്കില്‍ പറയാം. ഞാന്‍ ഹാരിസില്‍ എപ്പോഴും കണ്ടിരുന്നത്, തന്നെത്തന്നെ പലതായി ചിതറിച്ച ഒരു അദ്ധ്യാപകനെയായിരുന്നു.

Image Full Width
Image Caption
ഡോ. വി.സി. ഹാരിസ്
Text Formatted

നിക്ക് നല്ല അങ്കലാപ്പുണ്ട്, അത് രണ്ടുമൂന്നു കാര്യങ്ങള്‍ കൊണ്ടാണ്. 
ഈ തലക്കെട്ട് എനിക്ക് ബാധ്യതയാകുന്ന എല്ലാ ലക്ഷണങ്ങളും ആദ്യമേ തോന്നിയിരുന്നു. ആ തലക്കെട്ടിലേക്ക് ഞാന്‍ വരാം.
രണ്ട്, വിശിഷ്ടാതിഥിയായാണ് ഡോ. ഉമ്മര്‍ തറമ്മേല്‍ എന്നെ വിശേഷിപ്പിച്ചത്. അതിഥി / ആതിഥേയന്‍ എന്നത് ഹാരിസിന് പ്രിയപ്പെട്ട, ദെറീദയ്ക്ക് ഏറെ പ്രിയപ്പെട്ട ഒരു ദ്വന്ദ്വമാണ്. ദെറീദ പറയുന്നത്, ഭാവിയുടെ രാഷ്ട്രീയം ഹോസ്പിറ്റാലിറ്റിയില്‍ അധിഷ്ഠിതമാണെന്നുള്ളതാണ്. അതിഥിയോട്​ നമ്മള്‍ കാണിക്കുന്ന തുറന്ന ജനാധിപത്യ മര്യാദകളില്‍ അധിഷ്ഠിതമാണ് ഭാവിയുടെ രാഷ്ട്രീയമെന്ന് അദ്ദേഹം പറയുന്നു. ‘പൊളിറ്റിക്സ് ഓഫ് ഫ്രണ്ട്ഷിപ്പ്' എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. നിങ്ങളെപ്പോഴും ആകസ്മികമായി പ്രത്യക്ഷപ്പെടുന്ന അതിഥികള്‍ക്കുവേണ്ടി തയ്യാറെടുത്തു നില്‍ക്കുക എന്നാണദ്ദേഹം പറയുന്നത്.

കാലേക്കൂട്ടി കമ്പിയടിച്ച് വരുന്നവരല്ല ആ അതിഥികള്‍. പെട്ടെന്ന് നിങ്ങളുടെ വാതില്‍പ്പടിയില്‍ ഒരു അപരന്‍ പ്രത്യക്ഷപ്പെടുന്നു, ഒരു അന്യം പ്രത്യക്ഷപ്പെടുന്നു. ആ അന്യത്തെ ഉപാധികളില്ലാത്ത സൗഹാര്‍ദ്ദത്തോടുകൂടി നിങ്ങള്‍ നിങ്ങളുടെ വീടിനകത്തേക്ക് ക്ഷണിച്ചുകയറ്റുകയാണ്. അവിടെയാണ് ഭാവിയുടെ രാഷ്ട്രീയം തുടങ്ങുന്നത് എന്നാണ് ദെറീദ പറയുന്നത്. പക്ഷേ, അവിടെ ഒന്നുകൂടി ദെറീദ പറയുന്നുണ്ട്; നിങ്ങള്‍ ഒരു ചെറിയ വാതില്‍ പണിതുവെച്ചിട്ട്, അതാണ് തുറന്നിടുന്നതെങ്കില്‍, അതൊഴിച്ച് മറ്റുള്ളതെല്ലാം കൊട്ടിയടച്ചിരിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആതിഥ്യം വളരെ പരമിതമാണ്. അപരിമേയമായ ഹോസ്പിറ്റാലിറ്റിയില്‍ സംഭവിക്കുന്നത്, അതിഥിയും ആതിഥേയനും തമ്മിലുള്ള വിപരീതത അപനിര്‍മ്മിക്കപ്പെടുന്നു എന്നതാണ്. നമുക്ക് അറിയാന്‍ പറ്റില്ല, ആരാണ് അതിഥി, ആരാണ് ആതിഥേയന്‍. കാരണം അതിനപ്പുറം പോകുന്ന ഒരു കടന്നുവരവും, സ്വാഗതം ചെയ്യപ്പെടലുമാണ് അവിടെ സംഭവിക്കുന്നത്.

ഹാരിസ് ഏറ്റവും കൂടുതല്‍ സംശയിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഒരു വാക്ക് ഫിലോസഫി ആയിരുന്നു. കാരണം, അധികാരത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട രൂപങ്ങളില്‍ ഒന്നായി എന്നും ഫിലോസഫിയ