Saturday, 27 November 2021

Gulf life and Covid 19


Text Formatted

രണ്ടു രാജ്യങ്ങളുള്ള ഉടല്‍, ഒരു മഹാമാരി

പനി വരുമ്പോള്‍ അമ്മയുടെ അടുത്തേക്ക് ഉരുളുന്ന കുട്ടി  ഒരേസമയം വളര്‍ച്ച മുറ്റുകയും, വയസ്സാവുകയും, ഏകാകിയാവുകയും ചെയ്യുന്നു. ഞാനും അത്തരം ഒരു രാത്രിയെ നേരിടുകയായിരുന്നു.

Image Full Width
Image Caption
photo : unsplash.com
Text Formatted

രോഗം ഒരാളെ ദുഃഖിതനും അപരാധിയും ചിലപ്പോൾ കുറ്റവാളി തന്നെയുമാക്കുന്നു എന്നായിരുന്നു കോവിഡ് 19 ന്റെ ലോകവ്യാപകമായ വ്യാപനം അതിന്റെ ആദ്യ ഘട്ടത്തില്‍ നമ്മുടെയിടയിലുണ്ടാക്കിയത്:  എവിടെ നിന്നാണ് നീ ഇത് കൊണ്ടുവന്നത് എന്ന് അത് എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു. എല്ലാവരെയും സംശയിപ്പിച്ചു. കേരളത്തില്‍ ഇതിന്റെ ആദ്യത്തെ ഇരകള്‍ പ്രവാസി മലയാളികളുമായിരുന്നു. നാട്ടിലേക്ക്‌ മടങ്ങി എത്താന്‍ തുടങ്ങിയ അവരില്‍ ചിലര്‍ക്കെതിരെ ചിലയിടങ്ങളില്‍ പ്രതിഷേധങ്ങളും ഉണ്ടായി. അപരിചിതമായ രോഗത്തോട് വീണ്ടും അപരിചിതരാവുകയായിരുന്നു നമ്മള്‍. 

ഫെബ്രുവരി- മാർച്ച് മാസങ്ങളിലാണ് ഇവിടെ, കുവൈറ്റില്‍ ഈ മഹാമാരി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആ ഘട്ടത്തില്‍തന്നെ അത്തരമൊരു പരീക്ഷണത്തിലൂടെ കടന്നുപോയ ആദ്യസംഘം ആളുകൾക്കിടയിൽ ഞാനും പെട്ടു. രോഗിയായി അല്ല, രോഗത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരാളെന്ന നിലയ്ക്ക്. കൂടെ ജോലി ചെയ്യുന്ന ഒരാൾ കോവിഡ് പോസിറ്റീവ് ആയതോടെ ഞങ്ങൾ പത്തോളം പേര് ഇമ്മീഡിയറ്റ് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി അധികൃതര്‍ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. സ്വാബ്  ടെസ്റ്റിംഗ് കഴിഞ്ഞ ദിവസം പാതിരയോടെ  ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഞങ്ങളില്‍ മറ്റുപലരും കോവിഡ്‌ പോസിറ്റീവ് ആണെന്നും അറിയിപ്പുവന്നുകൊണ്ടിരുന്നു.  ചിലർ വിവരമറിഞ്ഞ് കരഞ്ഞു.  ദുരിതത്തിന്റെ  വാതിൽക്കലേക്ക് നടക്കുകയാണ് തങ്ങൾ എന്നായിരുന്നു എല്ലാവരും കരുതിയത്. നാട്ടില്‍, ആയിടെ ഇതേ മഹാമാരിയുടെ റിസര്‍ച്ച് ടീമില്‍ ജോലിചെയ്യാന്‍ തുടങ്ങിയ മകളുമായി സംസാരിച്ചതിനുശേഷം ഞാനും എന്റെ ഊഴത്തിനായി ആ രാത്രി കാത്തിരുന്നു. 

ആ രാത്രി ഒരുപക്ഷെ  ഞങ്ങളാരും ഉറങ്ങിയിരുന്നില്ല.  ഞാൻ എന്തായാലും ഉറങ്ങിയില്ല. 

ലോകത്തിന്റെ മറുപുറത്തു നിന്ന് പുറപ്പെട്ട ഒരു രോഗം നമ്മൾ അറിയാതെ എപ്പോഴോ നമ്മുടെ ദേഹത്തിൽ അതിന്റെ പാര്‍പ്പ് തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ കോവിഡ്-19 അതിനെ പരിചയപ്പെടുത്തിയത് അങ്ങനെയാണ്

നമ്മള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ നമ്മള്‍ പാര്‍ക്കേണ്ട ഇടങ്ങള്‍ തന്നെയാണോ എന്ന് പരീക്ഷിക്കുന്ന ഒരു നേരം നാടുവിട്ടുള്ള നമ്മ