Wednesday, 29 March 2023

ആത്മകഥ


Text Formatted

ഞാന്‍ മാത്രമല്ലാത്ത ഞാന്‍

അമ്മമ്മയും അച്ചാച്ചനും

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്​
Text Formatted

പത്ത് 

മ്മമ്മയ്ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. തന്റെ പേരക്കുട്ടികളില്‍ അവര്‍ ഏറ്റവുമധികം സ്‌നേഹം തന്നത് ഒരു പക്ഷേ എനിക്കായിരുന്നിരിക്കണം. മറ്റുള്ളവര്‍ അവരുടെ മാതാപിതാക്കളോടൊപ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ നാല് വയസ്സ് വരെ അമ്മമ്മയോടും അച്ചാച്ചനോടും ഇളയമ്മയോടുമൊപ്പമായിരുന്നതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. കുട്ടിക്കാലത്ത് ഞാന്‍ എന്റെ അച്ഛനെയും അമ്മയെയുംകാള്‍ സ്‌നേഹിച്ചത് അമ്മമ്മയെയും ഇളയമ്മയെയുമാണ്.

ഞാന്‍ കൊവ്വലിലെ വീട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത് അവിടെ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ഒരാള്‍ യശോദ എന്ന ഇളയമ്മയുടെ മകളായ സരസയാണ്. പ്രൈമറി ക്ലാസിലായിരുന്നപ്പോഴും വേനലവധിക്കാലത്ത് ഞാന്‍ കൊവ്വലിലെത്തുമായിരുന്നു. ആ ദിവസങ്ങളില്‍ സരസ വരുന്നതും അവള്‍ തിരിച്ചുപോകുമ്പോള്‍ ചിലപ്പോഴൊക്കെ അവളോടൊപ്പം ആന്തൂര്‍വയലിലൂടെ നടന്ന് ആന്തൂര്‍കുന്ന് കയറി അവളുടെ വീട്ടിലേക്ക് പോവുന്നതും എനിക്ക് തന്ന ആനന്ദം എത്രയോ വലുതായിരുന്നു. എന്റെ സ്വന്തം സഹോദരിമാരോട് തോന്നിയതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം ആ സഹോദരിമാര്‍ ഭൂമിയിലെത്തും മുമ്പ് എനിക്ക് കാണാന്‍ കഴിഞ്ഞ സരസയോട് തോന്നിയിരുന്നു അന്നൊക്കെ.

അമ്മമ്മയെ ചെറിയ ചെറിയ സംഗതികളുടെ പേരില്‍ ഞാന്‍ ആക്രമിക്കുമായിരുന്നു. എന്നെ പേടിച്ചിട്ടെന്ന പോലെ അവര്‍ തൂങ്ങിയാടുന്ന അമ്മിഞ്ഞയുമായി പറമ്പിലാകെ ഓടും. അവരെ ഇങ്ങനെ ഓടിക്കലായിരുന്നു കുട്ടിക്കാലത്തെ എന്റെ പ്രധാന വിനോദങ്ങളിലൊന്ന്.

1962ലാണ് അമ്മമ്മ മരിച്ചത്. അതിന് ഏതാണ്ട് ഒന്നുരണ്ട് വര്‍ഷം മുമ്പു തന്നെ അവര്‍ക്ക് ഓര്‍മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അവര്‍ മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് അച്ഛന്‍ എരിപുരത്തു നിന്ന് എന്നെയും കൂട്ടി കൊവ്വലിലേക്ക് പോയി. പോവുന്ന വഴിക്ക് ഞങ്ങള്‍ കുറച്ച് ബേക്കറി സാധനങ്ങള്‍ വാങ്ങിയിരുന്നു. അക്കാലത്ത് പല വടക്കന്‍ ഗ്രാമങ്ങളിലെ യും ആളുകള്‍ വിശേഷപ്പെട്ട ഒരു സാധനമായി കണക്കാക്കിയിരുന്ന മിക്‌സചറും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇളയമ്മ ചായയും ഒരു പിഞ്ഞാണത്തില്‍ മിക്‌സചറും ഞങ്ങളുടെ മുന്നില്‍ വെച്ചു തന്നെ അമ്മമ്മയ്ക്ക് കൊടുത്തു. അമ്മമ്മയ്ക്ക് അച്ഛനെ മനസ്സിലായതായി തോന്നിയില്ല. ഇളയമ്മ "ഇതാ പ്രബാരന്‍' എന്നു പറഞ്ഞ് എന്നെ പിടിച്ച് അരികിലിര