Monday, 18 October 2021

Gulf life and Covid 19


Text Formatted

കോവിഡുകാല ഗൾഫ്​

എണ്ണയിതര മേഖലകളില്‍ എത്ര തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നതിനെയും അതിലെത്ര ശതമാനം വിദേശികള്‍ക്ക് നല്‍കുമെന്നതിനെയും ആശ്രയിച്ചായിരിക്കും ഭാവിയില്‍ മലയാളിയുടെ അവസരങ്ങള്‍.

Image Full Width
Image Caption
ഖത്തറിലെ സൂക്ക് വഖ്വിഫിന് സമീപം / ഖത്തർ ആഭ്യന്തര മന്ത്രാലയം ഫേസ്​ബുക്കിൽ പോസ്​റ്റു ചെയ്​ത ചിത്രം
Text Formatted

കോവിഡിനെ മെരുക്കാന്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി യൂറോപ്പും അമേരിക്കയുമൊക്കെ പെടാപ്പാട് പെടുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ്. ആവശ്യമായ മുന്‍കരുതലെടുത്ത് കോവിഡിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചുറച്ചതിന്റെ പ്രതിഫലനം ഗള്‍ഫില്‍ എല്ലാ മേഖലകളിലും കാണാം. വ്യാപകമായ ടെസ്റ്റിംഗ്, മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങിയവയിലൂടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡിനെ നിയന്ത്രിക്കാനായി. ഇതിനു പുറമെ വാക്സിനേഷന്‍ നടത്താനുളള നടപടി ക്രമങ്ങള്‍ക്കും മിക്ക ഗള്‍ഫ് രാജ്യങ്ങളും തുടക്കമിട്ടുണ്ട്. ഇതെല്ലാം കോവിഡ് കാലത്തെ സുരക്ഷിത മേഖലയായി ഗള്‍ഫിനെ മാറ്റുകയാണ്.

Vaccine
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രി ഡോ. തൗഫീക്ക്​ അൽ റബീഅ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പുറത്തു വന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയുണര്‍ത്തുന്നതായിരുന്നു. ആദ്യ ഘട്ടത്തില്‍ കോവിഡു മൂലമുളള മലയാളികളുടെ ദുരിത കഥകള്‍ കൂടുതല്‍ കേട്ടത് ഗള്‍ഫില്‍ നിന്നായിരുന്നു. ഗള്‍ഫില്‍ കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയും കേരളവും സുരക്ഷിത പ്രദേശങ്ങളായിരുന്നു. സുരക്ഷിതമായ നാട്ടിലേക്ക് തിരിക്കാന്‍ ജോലി നഷ്ടമായവരും രോഗഭയമുളളവരും ആഗ്രഹിച്ചപ്പോള്‍ വിമാന സര്‍വീസ് ഇല്ലാതിരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. മറ്റു രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളില്‍ തിരിച്ചു കൊണ്ടു പോകുകയും നാട്ടിലേക്ക് പറക്കാന്‍ വഴിയില്ലാതാവുകയും ചെയ്തതാണ് മലയാളി പ്രവാസികളില്‍ ഉത്കണ്ഠയുണ്ടാക്കിയത്. ആ ഉത്കണ്ഠ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നിരന്തരം പ്രവാസികള്‍ പങ്കുവെച്ച