Friday, 25 November 2022

ഓർമയിലെ പി. കാലങ്ങൾ- 3


Text Formatted

അച്ഛനെ കണ്ട നാള്‍

ഒമ്പതുവര്‍ഷക്കാലം ഉള്ളിലടക്കിവെച്ച വേദനയത്രയും അമ്മയുടെ കണ്ണില്‍നിന്ന് കണ്ണുനീരായി ഒഴുകിവന്നു. നിശ്ശബദ്മായി അമ്മ കരയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പക്ഷേ പൊട്ടിക്കരയുന്നത് കണ്ടത് അന്നാദ്യമായിട്ടായിരുന്നു. കരച്ചിലൊന്നടങ്ങിയപ്പോള്‍ അമ്മ ഞങ്ങളോട് പറഞ്ഞു. അച്ഛനാണ്. ഞങ്ങള്‍ അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കിനിന്നു.

Image Full Width
Image Caption
പി. കുഞ്ഞിരാമൻ നായർ
Text Formatted

കുഞ്ഞിലക്ഷ്മിയും രണ്ടുമക്കളും പി.യുടെ പിതാവായ കുഞ്ഞമ്പുനായരുടെയും അമ്മ കുഞ്ഞമ്മയമ്മയുടെയും തണലില്‍ കഴിഞ്ഞു. കുഞ്ഞമ്പുനായര്‍ ഉത്തരകേരളത്തിലെ ജന്മിത്തറവാടായ ഏച്ചിക്കാനത്തെ വ്യവഹാര കാര്യസ്ഥനായിരുന്നു. പ്രതാപം കൊടികുത്തിവാണിരുന്ന കാലത്ത് കുഞ്ഞമ്പുനായരെ ആളുകള്‍ ബഹുമാനത്തോടെ കുഞ്ഞമ്പു എഴുത്തച്ഛന്‍ എന്ന് വിളിച്ചുപോന്നു. ആവലാതി പറയാനും പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും എത്തിച്ചേരുന്നവരുടെ സാന്നിധ്യത്താല്‍ മഠത്തില്‍ വളപ്പ് വീട് എന്നും സജീവമായിരുന്നു. മരുമക്കളും കുടുംബക്കാരുമടങ്ങുന്ന വീടിന്റെ അകത്തളങ്ങളും അതേ അവസ്ഥയിലായിരുന്നു. പലതരം തിരക്കുകള്‍ക്കിടയിലും കുഞ്ഞമ്പുനായര്‍ കുടുംബകാര്യങ്ങളെല്ലാം നന്നായി നോക്കിപ്പോന്നു.

കവിയുടെ മകന്‍ രവീന്ദ്രന് മുത്തച്ഛനായിരുന്നു എല്ലാം. കുഞ്ഞമ്പുനായര്‍ വീട്ടിലുള്ളപ്പോഴൊക്കെ രവി അദ്ദേഹത്തോട് ഒട്ടിനിന്നു. അച്ഛന്റെ സാന്നിധ്യമില്ലാത്തതുകൊണ്ട് മുത്തച്ഛനെയാണ് അവന്‍ അച്ഛന്‍ എന്ന് വിളിച്ചു ശീലിച്ചത്. തന്റെ പേരക്കിടാവിന് അദ്ദേഹം അത്രമാത്രം വാത്സല്യം പകര്‍ന്നുനല്‍കുകയും ചെയ്തു. സ്വപ്നജീവിയായ അച്ഛനോടൊപ്പം യാത്രചെയ്ത് എവിടെയെങ്കിലും വെച്ച് അനാഥമായി പോകാവുന്ന തങ്ങളുടെ ജീവിതത്തെ സംരക്ഷിച്ചുനിര്‍ത്തിയത് മുത്തച്ഛനായിരുന്നു എന്ന് രവീന്ദ്രന്‍ തിരിച്ചറിയുന്നുണ്ട്. മഠത്തില്‍ വളപ്പ് വീട്ടില്‍ ചെലവിട്ട ബാല്യകാലത്തെയും അച്ഛനെ കാണാതെ വളര്‍ന്ന നാളുകളെക്കുറിച്ചും രവീന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു.
രണ്ടുവയസ്സില്‍ വീടുവിട്ടു പോയശേഷം പന്ത്രണ്ട് വയസ്സുവരെ അച്ഛനെ കാണാനിടയായിട്ടില്ല. ചെറുപ്പത്തില്‍ അയല്‍പക്കത്തുള്ള ബന്ധുവീടുകളില്‍ കളിക്കാന്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള ചില വര്‍ത്തമാനങ്ങളില്‍ നിന്നാണ് അച്ഛനെക്കുറിച്ച് പലതും കേള്‍ക്കാനും മനസ്സിലാക്കാനും തുടങ്ങിയത്. കൂട്ടു കാരോടൊപ്പം കളിക്കുന്നതിനിടയില്‍ അവരുടെ വീട്ടില്‍ അതിഥികളായെത്തിയവരോ മറ്റോ എന്നെ ചൂണ്ടിയിട്ട് ഒരു ചോദ്യം ചോദിക്കും.
ഇവനേതാ? 
അതിനുള്ള ഉത്തരം മിക്കവാറ