Friday, 26 November 2021

Reading a Poet


Text Formatted

തീര്‍ത്ഥാടകന്റെ ശിരോലിഖിതം

രണ്ടു പതിറ്റാണ്ടെങ്കിലുമായി  നിശ്ശബ്ദനായ ഈ കവി മലയാള കവിതയുടെ ഭാവുകത്വ നവീകരണത്തില്‍ വഹിച്ച പങ്ക് സാര്‍ത്ഥകമായി അടയാളപ്പെടുത്തപ്പെടാതെ പോയി- സി.പി. വത്സൻ എന്ന കവിയെയും അദ്ദേഹത്തിന്റെ കവിത​കളെയും വായിക്കുന്നു

Image Full Width
Image Caption
സി.പി. വത്സന്‍
Text Formatted

നുഷ്യന്‍ ഇന്നുവരെ അറിഞ്ഞ ഏറ്റവും സൂക്ഷ്മമായ സ്പര്‍ശിനികളുമായാണ്  കവി പിറവിയെടുക്കുന്നത്. ശിശിരത്തില്‍ തന്നെ കാളമേഘങ്ങളേയും, കൊടുംവേനലില്‍ വരാനിരിക്കുന്ന നിറവാര്‍ന്ന വസന്തത്തേയും, വസന്തവായുവിലെ രോഗാണുവിനേയും ഒരുപോലെ കവി തിരിച്ചറിയുന്നു. ഈ തിരിച്ചറിവാകട്ടെ ക്രിസ്തുവിന്റെ ഡി.എന്‍.എയുമായി പിറക്കുന്ന ഈ പാവം ജീവിയെ സാധാരണ മനുഷ്യന്റെ എല്ലാ ആശ്വാസങ്ങളില്‍ നിന്നും ആഹ്‌ളാദങ്ങളില്‍ നിന്നും സ്വയം ബഹിഷ്‌കൃതനാക്കുകയും ചെയ്യുന്നു. ഭ്രഷ്ടന്,സ്വയം സൃഷ്ടമായ ഏകാന്തതയാണ്  ധന്യത. ഏകാന്തതയുടെ അപാരമായ മുഹൂര്‍ത്തങ്ങളില്‍ മനസ്സിന്റെ അഗാധ സാഗരങ്ങളിലേക്ക് സാഹസികമായ കപ്പലോട്ടങ്ങള്‍ നടത്തുവാനും അവിടെ നിബിഢമായി കിടക്കുന്ന സ്വപ്നങ്ങളിലേക്കും, ഖേദങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അവയുടെ ജീവല്‍ സ്പന്ദങ്ങള്‍ തൊട്ടറിയാനും അവന്/ അവള്‍ക്ക് സാധ്യമാവുന്നു. ഈ സാന്ദ്രമായ ഏകാന്തതയുടെ ഏതോ ‘സാരമായ മാത്ര'കളില്‍  തന്റെ മനസ്സിന്റെ ഗാഢസ്വരൂപങ്ങളില്‍ വിഹ്വലത ഉണര്‍ത്തിയ ഭാവങ്ങളെക്കുറിച്ച് സഫലമായി അയാള്‍ ഓര്‍ത്തുപോകുന്നു. ഈ ഭാവങ്ങളില്‍ നിന്ന് പദങ്ങളുടെ ഭൗതികതയിലേക്ക് മെറ്റമോര്‍ഫോസിസ് നടത്താനാവുന്ന ഒരു ഭാവശില്പത്തെ അറിയുന്നവനാണ് എഴുത്തുകാരന്‍.

പ്രാഥമികമായി ഒരു വ്യക്തി എന്ന നിലക്ക് സ്വാത്മദുഃഖത്തിന്റെ തായ്​വേരുകളിലൂടെ മാത്രമേ അവന്/ അവള്‍ക്ക് സമഷ്ടി ദുഃഖത്തിലേക്ക്  എത്താനാവൂ. I want to do with you what spring does with cherry trees എന്ന്​ എഴുതിയിട്ടേ നെരൂദയ്ക്ക് പോലും a drop of blood fallen on these lines will remain alive within them എന്ന് എഴുതുവാന്‍ കഴിഞ്ഞുള്ളൂ എന്നോര്‍ക്കുക.

cp valsan

സ്വന്തം കവിത്വത്തിന്റെ പ്രഭവകേന്ദ്രങ്ങളെ ചോദ്യം ചെയ്