Wednesday, 20 October 2021

Journalism


Text Formatted

എ ജേണലിസ്റ്റ് ഇന്‍എഡിറ്റഡ്  - ഭാഗം മൂന്ന്​

ഹര്‍ഷദ് മേത്ത, ബാല്‍ താക്കറെ, ബോംബെ കലാപം

ബോംബെ എന്ന മഹാനഗരത്തില്‍ മാധ്യമപ്രവര്‍ത്തകനായി ജീവിച്ച കാലത്തെ അനുഭവങ്ങള്‍; രാജ്യം കണ്ട  വലിയ കുംഭകോണങ്ങളുടെയും അധോലോകങ്ങളുടെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും വര്‍ഗീയ കലാപങ്ങളുടെയും ചോരപ്പാടുള്ള കഥകള്‍

Image Full Width
Image Caption
ബാല്‍ താക്കറെ, വസുന്ധരാ രാജ, ഉദ്ധവ് താക്കറെ തുടങ്ങിയവർക്കൊപ്പം
Text Formatted

കെ. കണ്ണന്‍: ഡല്‍ഹിയെപ്പോലെ മുംബൈ എന്ന മഹാനഗരവും കഥകളേറെയുള്ളതാണ്, രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും പ്രാദേശികവാദത്തിന്റെയും ജേണലിസത്തിന്റെയും സാമ്പത്തിക സാമ്രാജ്യങ്ങളുടെയും അധോലോകങ്ങളുടെയുമെല്ലാം. ബോംബെയില്‍ തുടങ്ങിയ കലാകൗമുദി പത്രത്തിന്റെ ചുമതലക്കാരനെന്ന നിലക്കായിരുന്നുവല്ലോ തുടക്കം. 

വിജു.വി.നായര്‍: എല്ലാ അര്‍ത്ഥത്തിലും നഗരമാണ് ബോംബെ. മുംബൈ എന്നു പറയാന്‍ മനസു വഴങ്ങുന്നില്ല. ആ പേരിന് ഈ നഗരത്തിന്റെ ഒരൊഴുക്കില്ല, ഇടയ്ക്ക് ഒരനുനാസിക മുക്കും ബ്രേക്കും. ബോംബെക്കാണ് ചേര്‍ച്ച. 
യാദൃശ്ചികമായാണ് ബോംബെയില്‍ തമ്പടിക്കേണ്ടിവന്നത്. കലാകൗമുദി പത്രം നേരത്തേ തുടങ്ങിയിരുന്നു. ഒരു സ്റ്റോപ്- ഗ്യാപ് അറേഞ്ച്‌മെന്റായി അവിടെ മൂന്നുമാസത്തേയ്ക്ക്- ജയചന്ദ്രന്‍ സാര്‍ (എസ്. ജയചന്ദ്രന്‍ നായര്‍) അങ്ങനെ

jayachandran
എസ്.ജയചന്ദ്രന്‍ നായർ

പറഞ്ഞതുകൊണ്ട് പോയതാണ്. അതുപിന്നെ ചുമതലയായി മാറി. ആ കെണിവെച്ചത് മാണിസാറാണ് (എം.എസ്.മണി). ആളെ അന്ന് പരിചയപ്പെട്ടിരുന്നില്ല. ധാരാളം കേട്ടിരുന്നു, നാട്ടിലെയും ഡല്‍ഹിയിലെയും കഥകള്‍. ഇടക്ക് ബോംബെയില്‍ വന്നുപോകും. കഫ് പരേഡിലെ കൗമുദി ഗസ്റ്റ്ഹൗസില്‍ തങ്ങും, ഓഫീസിലേക്ക് വരവില്ല. കാര്യങ്ങള്‍ റിമോട്ട് സെന്‍സ് ചെയ്യും. അങ്ങനെയാണ് കണ്ടിട്ടുകൂടിയില്ലാത്ത ഒരിളം പ്രായക്കാരനെ പിടിച്ച് പത്രത്തിന്റെ ചുമതലക്കാരനാക്കുന്നത്. അതാണ് എം.എസ് മണി. ഒരുപാട് സവിശേഷതകളുള്ള