Sunday, 17 October 2021

History of Crude Oil Exploration


Text Formatted

എണ്ണ സമ്പദ്‌വ്യവസ്ഥക്ക് ഇങ്ങനെയും ഒരു ആത്മകഥയുണ്ട്

ഗള്‍ഫ് പ്രദേശത്ത്  ആദ്യമായി  എണ്ണ കണ്ടെത്തിയ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ അടയാളപ്പെടുത്തുന്നു

Image Full Width
Image Caption
ബഹ്റൈനിലെ ആദ്യ എണ്ണക്കിണർ / Photo:Wikimedia Commons
Text Formatted

1932 ജൂണ്‍ ഒന്നിന്  ബഹ്‌റൈനിലെ ജബല്‍ ഡുക്കാനിലെ ആദ്യ ഓയില്‍ വെല്‍ 2008 അടി താഴ്ചയില്‍ നിന്ന് പ്രതിദിനം 9600 ബാരല്‍സ് പെട്രോളിയം ക്രൂഡിന്റെ ഒഴുക്ക് എന്ന നില ആര്‍ജ്ജിക്കുമ്പോള്‍, അത് ഗള്‍ഫ് പ്രദേശത്ത് ആദ്യമായി എണ്ണ കണ്ടെത്തിയ ചരിത്ര മുഹൂര്‍ത്തമാണെന്നും ഇരുപതാം നൂറ്റാണ്ട് മനുഷ്യചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വലിയ പരിവര്‍ത്തനങ്ങളുടെ നാന്ദി കുറിയ്ക്കുകയാണെന്നും അവിടെ അപ്പോള്‍ ഉണ്ടായിരുന്നവര്‍ക്ക് തോന്നുവാന്‍ വേണ്ടത്ര കാരണങ്ങള്‍ ഇല്ലായിരുന്നു. 1908ല്‍ ഇറാനിലെ അബദാനില്‍ പെട്രോള്‍ ഉല്‍പാദനം തുടങ്ങിയതുമുതല്‍ സമാനമായ ഭൂഭാഗ സവിശേഷതകള്‍ ഉള്ള അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലും പെട്രോള്‍ ഉണ്ടായേക്കാം എന്ന സാധ്യതാ ചിന്തയുമായി എണ്ണ പര്യവേക്ഷണ ശ്രമങ്ങള്‍ക്ക് അനുമതി തേടി ബഹ്റൈന്‍ ഗവണ്‍മെന്റിനെ സമീപിച്ച എണ്ണക്കമ്പനികള്‍ ഒഴികെ മറ്റാര്‍ക്കും അവിടെ  നടന്ന ക്രൂഡ്  കണ്ടെത്തലില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. അന്നത്തെ ബഹ്റൈന്‍ ഭരണാധികാരിയുടെ ഇംഗ്ലീഷുകാരനായ അഡ്വൈസര്‍ ചാള്‍സ് ബെല്‍ഗ്രേവിന്റെ ഡയറിക്കുറിപ്പുകളില്‍  ആ താല്‍പര്യക്കുറവിനെക്കുറിച്ച് പറയുന്നുണ്ട്.  

well
ആദ്യ എണ്ണക്കിണര്‍ കണ്ടെത്തിയതിന്റെ സ്മരണാര്‍ത്ഥം ജബല്‍ ഡുക്കാനില്‍ സ്ഥാപിച്ച ഫലകം

ആ ദിവസത്തിനും കൃത്യം നാല്‍പതു ദിവസങ്ങള്‍ മുമ്പ് 1932 ഏപ്രില്‍ 20 ലെ ഡയറിക്കുറിപ്പില്‍ ബെല്‍ഗ്രേവ് പല കാര്യങ്ങളും പറയുന്നതിനൊടുവില്‍ ഇങ്ങനെ എഴുതുന്നു: ‘ഓയില്‍ ബിസിനസിന് സ്ഥലത്തിനുവേണ്ടി ഹോംസ് നല്‍കിയ അപേക്ഷയെക്കുറിച്ചു ഷേഖിനോട് ഞാന്‍ സംസാരിച്ചു. അദ്ദേഹത്തിനു വലിയ താല്‍പര്യമുള്ളതായി തോന്നിയില്ല.' ആദ്യത്തെ എണ്ണക്കിണറിനുവേണ്ടി ഭൂമി കുഴിച്ച സ്ഥലത്ത് പെട്രോളിയം ക്രൂഡ് സാന്നിധ്യം കണ്ടെത്തിയ 1931 ഒക്ടോബര്‍ 16 നുശേഷം സ്ഥിരനിലയിലെ ക്രൂഡ് ഒഴ