Monday, 18 October 2021

Obituary


Text Formatted

മലയാളത്തിന്റെ ‘ഖാദർ’ മാനം!

ഒരു തനിനാടൻ അടിക്കാരന്റെ നാട്യത്തിൽ, മർമ്മങ്ങളൊന്നുമറിയില്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും മലയാളഭാഷയെ മൂടിനിന്ന സ്​മരണകളുടെ ഏക്കൽമണ്ണിനെയാണ് കാലമഴയുടെ കുത്തൊഴുക്കിൽ നിന്ന് മലയാളത്തിന്റെ പ്രിയ യു.എ. ഖാദർ വീണ്ടെടുക്കുന്നത്

Image Full Width
Image Caption
യു.എ ഖാദർ
Text Formatted

ഞാനാദ്യം കേട്ടത് തൃക്കോട്ടൂർ പെരുമകളാണ്. പിന്നെയാണ് ഞാൻ ‘ഖാദർ ഭായി’യെ കാണുന്നത്. നടപ്പിലും നിൽപ്പിലും വേറൊരാൾ! നാല് പതിറ്റാണ്ട് മുമ്പുള്ള ആ കാഴ്ച ഇപ്പോഴും മനസ്സിൽ, ഹൃദ്യമായൊരു അനുഭവമായി തുളുമ്പുന്നു. കേരളത്തിന്നുള്ളിലുള്ള ഒരേയൊരു ‘ബർമ്മ’യാണിതെന്നൊന്നും അന്നത്ര അറിഞ്ഞിരുന്നില്ല!

തൃക്കോട്ടൂർ പെരുമ കയ്യിലെടുക്കുമ്പോൾ, എത്രയോ സാഹിത്യകൃതികളിൽ ഒരു കൃതി, എന്നു മാത്രമായിരുന്നു അതും എന്നാണ് കരുതിയിരുന്നത്. എന്നാൽ വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് ലോകം വേറെ എന്ന് തിരിഞ്ഞത്. അതിനുമുമ്പും മിത്തുകളുടെ മാളങ്ങളിൽനിന്നും പാമ്പുകളിഴയുന്നത് കണ്ടിട്ടുണ്ട്. ചേപ്പറയും കോപ്പിരാട്ടിയും സുയിപ്പാക്കലും പോയത്തരവും അലക്കുലുത്തും നാമൂസും ഉരുട്ട്പിരട്ടും തുടങ്ങിയ വാക്കുകളേറെ കേട്ടിട്ടുണ്ട്. പോരിശമേറിയ തങ്ങമ്മാരെയും, ഉറഞ്ഞാടുന്ന കോമരങ്ങളെയും, നിധി കാക്കുന്ന പാമ്പുകളെയും, ചുട്ടകോഴികളെ പറത്തുന്ന മന്ത്രവാദികളെയും പറ്റി കേട്ടിട്ടുണ്ട്. കുടിപ്പകകളും മേൽക്കോയ്മയും, രതിയും, കൊള്ളരുതായ്മകളും കെട്ടിമറിയുന്ന ഇരുണ്ട ജീവിത വിവരണങ്ങൾ വായിച്ചിട്ടുണ്ട്. എന്നിട്ടുമെന്തോ തൃക്കോട്ടൂരെന്നെയിട്ട് വല്ലാതെ വട്ടം കറക്കി. ഒപ്പം ദേശാഭിമാനി വാരികയുടെ എഡിറ്ററും കഥാകൃത്തുമായ സിദ്ധാർത്ഥൻ പരുത്തിക്കാടിന്റെ പ്രേരണയും.

ua khader
യു.എ ഖാദര്‍ പിതാവ് ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജിക്കൊപ്പം

അക്കാദമികൾ സന്ദർശിക്കാനുള്ള ഒരജണ്ട, അക്കാദമി കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുകയാണ്. എരുമേലി മാഷാണ് സെക്രട്ടറി. യു. എ. ഖാദർ എന്തായാലും വേണം, എല്ലാവരും പറഞ്ഞു. ‘ഞാനില്ല, കെ. ഇ. എൻ പോകട്ടെ’ എന്നായി അദ്ദേഹം! പ്രശസ്​ത സാഹിത്യകാരന