Sunday, 17 October 2021

Film Studies


Text Formatted

ന്യൂറംബര്‍ഗ് നിയമം, മുസ്‌ലിം വിരോധം, ലവ് ജിഹാദ്; ആവര്‍ത്തിക്കുന്ന നാസി കാലങ്ങള്‍

"ലവ് ജിഹാദ്' എന്ന വലതുപക്ഷ ഗൂഢാലോചന  സിദ്ധാന്തത്തെ മറയാക്കി യു.പി സര്‍ക്കാര്‍ നടപ്പാക്കിയ 'നിയമവിരുദ്ധ മതം മാറ്റം നിരോധിച്ചുകൊണ്ടുള്ള' ഓര്‍ഡിനന്‍സ്, കുപ്രസിദ്ധ ന്യൂറംബര്‍ഗ്  നിയമത്തെ ഓര്‍മിപ്പിക്കുന്നു. സ്​റ്റാൻലി ക്രാമറുടെ "ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ്' എന്ന സിനിമയുടെ പുനര്‍വായനയിലൂടെ പുതിയ കാലത്തെ വംശീയ- വിദ്വേഷ വിചാരണകളെക്കുറിച്ച് ഒരോര്‍മപ്പെടുത്തല്‍

Image Full Width
Image Caption
സ്​റ്റാൻലി ക്രാമര്‍ സംവിധാനം ​ചെയ്ത 'ജഡ്ജ്‌മെന്റ് അറ്റ് ന്യൂറംബര്‍ഗ്' എന്ന സിനിമയിൽ ഐറിന്‍ ഹോഫ്മാനായി വേഷമിട്ട ജുഡി ഗാര്‍ലന്റ്

Text Formatted

"ലവ് ജിഹാദ്' എന്ന വലതുപക്ഷ ഗൂഢാലോചന  സിദ്ധാന്തത്തെ മറയാക്കി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ "നിയമവിരുദ്ധ മതം മാറ്റം നിരോധിച്ചുകൊണ്ടുള്ള' ഓര്‍ഡിനന്‍സ്, കുപ്രസിദ്ധ ന്യൂറംബര്‍ഗ്  നിയമത്തെ ഓര്‍മിപ്പിക്കുന്നു.  ഇതൊരു വിദ്വേഷ നിയമമാണെന്നും മൗലികാവകാശങ്ങളെ ധ്വംസിക്കുന്നതും  ഭരണഘടന വിരുദ്ധവുമാണെന്നും  ജസ്റ്റിസ് എ.പി. ഷായെപോലുള്ള നിയമജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓര്‍ഡിനന്‍സിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 

a-p-shah
ജസ്റ്റിസ് എ.പി. ഷാ

ന്യൂറംബര്‍ഗ് നിയമത്തിന്റെ അടിസ്ഥാനം ആര്യ വംശീയ രക്തത്തിന്റെ വിശുദ്ധി നിലനിര്‍ത്തുക എന്നതാണ്. ജൂതരും ജിപ്‌സികളും ആര്യേതരുമായുള്ള വൈവാഹിക ബന്ധത്തെ ശിക്ഷാര്‍ഹമായ കുറ്റമാക്കി ന്യൂറംബര്‍ഗ് നിയമങ്ങള്‍. നാസികള്‍ അധികാരത്തില്‍ വന്നതോടെ ജര്‍മനിയില്‍ സ്വതന്ത്ര നീതിന്യായ വ്യവസ്ഥക്ക് അന്ത്യം കുറിച്ചു. ഭരണകൂടത്തിന്റെയും ഫ്യൂററുടെയും ആജ്ഞകള്‍ക്ക് വിധേയമായി ജര്‍മന്‍ തേര്‍ഡ് റീഖിന്റെ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തി മാത്രം വിധികള്‍ പ്രസ്താവിക്കാന്‍  ന്യായാധിപര്‍ നിര്‍ബന്ധിതരായി. യഹൂദ വിദ്വേഷത്തിന് നിയമരൂപം നല്‍കുന്നതിനോടൊപ്പം കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും നിലച്ചിരുന്നു. രാഷ്ട്രത്തിന്റെ ഓരോ സുഷിരങ്ങളിലൂടെയ