Monday, 18 October 2021

Gulf life and Covid 19


Text Formatted

അടഞ്ഞലോകത്തെ ഉയിര്‍പ്പുകള്‍

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലിരുന്നാണ് ഇതെഴുതുന്നത്; ഏത് നിമിഷവും തൊഴില്‍രഹിതയായേക്കാം എന്ന ആശങ്കയും ഭയവും രാപ്പകല്‍ എന്നെയും ഭരിക്കുന്നുണ്ട്. കോവിഡ് വരുത്തിയ സബ്‌സിസ്റ്റന്‍സ് ക്രൈസിസ്

Image Full Width
Image Caption
ബീനയും ഫൈസലും
Text Formatted

രു നദി കലങ്ങിയും തെളിഞ്ഞുമിരിക്കാം.
ചിലപ്പോള്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നും മറ്റു ചിലപ്പോള്‍ വറ്റിവരണ്ടും അതേ നദിയെ നമ്മള്‍ അനുഭവിക്കുന്നുണ്ട്.
​​​​​​​മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് അതിന്റെ ഒഴുക്ക് നിലച്ചുപോകാറുമുണ്ട്. അതുപോലെ തന്നെ ജീവിതവും. ഇടതടവില്ലാതെ ഒഴുകുന്ന നദിയല്ല ഒരു ജീവിതവും. ഗള്‍ഫ് പ്രവാസികള്‍ക്ക് തൊഴില്‍ പ്രതിസന്ധികള്‍ പല രൂപത്തില്‍ പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്. അവ മാനസിക പിരിമുറുക്കവും തുടര്‍ന്ന് ശാരീരികമായ വിഷമതകളും ഉണ്ടാക്കുകയും അസുഖങ്ങള്‍ സ്ഥിരോത്സാഹികളായി കൂടെ കൂടുകയും ചെയ്യുന്നു. ലോകത്തെങ്ങുമുള്ള മനുഷ്യരെ അരക്ഷിതാവസ്ഥയിലാക്കിയ ഒന്നാണല്ലൊ കൊറോണ വൈറസ്. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലിരുന്നാണ് ഇതെഴുതുന്നത്. ഏത് നിമിഷവും തൊഴില്‍രഹിതയായേക്കാം എന്ന ആശങ്കയും ഭയവും രാപ്പകല്‍ എന്നെയും ഭരിക്കുന്നുണ്ട്. 

saudi first covid case
രാജ്യത്തെ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിക്കുന്ന സൗദി അധികൃതര്‍ / photo: ministry of health

 

കോവിഡ് വരുത്തിയ സബ്‌സിസ്റ്റന്‍സ് ക്രൈസിസ്

മാര്‍ച്ചില്‍ പ്രത്യേക മുന്നൊരുക്കങ്ങളോ, പരിശീലനങ്ങളോ ഇല്ലാതെയാണ് ഓണ്‍ലൈന്‍ ക്ലാസ് മുറിയിലേക്ക് തള്ളിവിടപ്പെട്ടത്. തുടര്‍ന്ന് ഒന്‍പതു മാസങ്ങളായി ഓണ്‍ലൈന്‍ അധ്യാപനം തുടരുന്നു. ഇരുപത്തിനാലു മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സമയത്ത് മിക്കവാറും എല്ലാ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും ‘വര്‍ക് ഫ്രം ഹോം’ തന്നെയായിരുന്നു. അപ്പോഴും ചുരുക്കം ചില മേഖലകളില്‍ ഉള്ളവര്‍ക്ക് അധികൃതരുടെ പ്രത്യേക അനുമതിപത്രത്തോടെ ഓഫീസുകളിലെത്തി ജോലി ചെയ്യേണ്ടിവന്നു.

ഭീകരവൈറസ് മൂലമുണ്ടായ അടച്ചിടല്‍ ഏല്‍പ്പിച്ച പുലിവാല് കൈവിറച്ചുകൊണ്ടാണെങ്കിലും മുറുക