Monday, 18 October 2021

Obituary


Text Formatted

അഹമ്മദ് മുസ്‌ലിമിന് എവിടെയാണ് വഴിതെറ്റിയത്?

പുതുതലമുറ നാടകപ്രവര്‍ത്തകര്‍ അറിയേണ്ട ഒരു ജീവിതമാണ്, ഈയിടെ അന്തരിച്ച  അഹമ്മദ് മുസ്‌ലിമിന്റേത്. ഒരു പക്ഷേ ചിട്ടയായ ജീവിതത്തിന് കുറച്ചെങ്കിലും വിട്ടുകൊടുത്തിരുന്നെങ്കില്‍ കേരളം കണ്ട മികച്ച നടന്‍മാരുടെ ശ്രേണിയിലേക്ക് ഈ പേരു കൂടി എഴുതിച്ചേര്‍ക്കാമായിരുന്നു

Image Full Width
Image Caption
ഇ. അഹമ്മദ് മുസ്‌ലിം
Text Formatted

രങ്ങിനെ പ്രണയിക്കുന്നവരും പുതുതലമുറ നാടകപ്രവര്‍ത്തകരും അറിയേണ്ട ജീവിതമാണ് ഇ. അഹമ്മദ് മുസ്‌ലിം എന്ന നാടക അവധൂതന്‍ ജീവിച്ചു തീര്‍ത്തത്. അധികമാരും അറിയാതെയിരുന്നിട്ടും മരണം കൊണ്ട് എന്താണിദ്ദേഹത്തെ ഇത്രയധികം അടയാളപ്പെടുത്തുന്നത്. കാരണം അടുത്തറിഞ്ഞവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു ഈ താന്തോന്നിയെ. എവിടെയാണ് ഈ മനുഷ്യന് പിഴവു പറ്റിയതെന്നായിരുന്നു നേരില്‍ കാണുമ്പോഴെല്ലാം എന്റെ മനസ്സിലോടിയ പ്രധാന ചിന്ത. സാധാരണ മനുഷ്യരില്‍ നിന്ന് വിഭിന്നമായി ആകര്‍ഷണീയമായ ശരീരാകൃതിയും ശബ്ദവും ലഭിക്കുക എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും കഥാപാത്ര സൃഷ്ടികള്‍ക്ക് ഏറെ ഗുണപരമാണ്. അതൊക്കെ ആവോളം ലഭിച്ചിട്ടും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഒന്നാം റാങ്ക് നേടി പുറത്തിറങ്ങിയ ഈ കലാകാരന് എവിടെയാണ് വഴിതെറ്റിയത്. 

ahmed muslim
അഹമ്മദ് മുസ്‌ലിം അരങ്ങില്‍

ഈ ഓര്‍മക്കുറിപ്പെഴുതാന്‍ ഒട്ടും യോഗ്യനല്ലാത്ത വ്യക്തിയെന്ന ബോധ്യത്തില്‍ തന്നെയാണ് എന്റെ ചെറിയൊരനുഭവം ഇവിടെ കുറിക്കുന്നത്. കാരണം കൊല്ലംകാരനായിരുന്നിട്ടു കൂടി ഒരുതവണ പോലും അദ്ദേഹത്തോടൊപ്പം നാടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തിയല്ല ഞാന്‍. പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും ദീര്‍ഘമായ കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടിയത് സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളുടെ ഇടത്താവളം കൂടിയായ കുഞ്ഞേട്ടന്റെ വീട്ടില്‍ വച്ചാണ്.

ahmed muslim