Monday, 18 October 2021

കത്തുകള്‍


Image Full Width
Image Caption
Photo: unsplash.com
Text Formatted

എന്തിനാണ് കോണ്‍ഡത്തെ ഒളിഞ്ഞുനോക്കുന്നത്?

മൂഹത്തില്‍ നിലനില്‍ക്കുന്ന ശാസ്ത്രവിരുദ്ധവും കപട സദാചാരബോധത്തിലൂന്നിയുള്ളതുമായ ഒരു ധാരണയെ പൊളിച്ചുകാട്ടി ട്രൂ കോപ്പി വെബ്‌സീനിന്റെ കഴിഞ്ഞ ഇഷ്യു. വലിയ സാക്ഷരതയും ശാസ്ത്ര- യുക്തിബോധവുമുള്ളവരെന്ന് സ്വയം മേനി നടക്കുന്ന ഒരു ജനതയുടെ ഭാഷയില്‍ തന്നെ ഈ വിഷയം അവതരിപ്പിച്ചതും തികച്ചും ഉചിതമായി. കാരണം, ഇന്നും ആര്‍ത്തവം മുതല്‍ ലൈംഗികത വരെയുള്ള കാര്യങ്ങളില്‍ ഏറ്റവും യാഥാസ്ഥിതികമായി ചിന്തിക്കുന്നവരും ജീവിക്കുന്നവരുമാണ് മലയാളികള്‍.

അത് ദൈനംദിനകാര്യങ്ങളില്‍ നമുക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യവുമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവം ചര്‍ച്ചയായപ്പോള്‍, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം മോറല്‍ യാഥാസ്ഥിതികത പുറത്തുവന്നത് നാം കണ്ടു. ഇപ്പോഴും സ്ത്രീപുരുഷബന്ധങ്ങളുടെയും ലൈംഗികതയുടെയും കാര്യത്തില്‍ യാഥാസ്ഥിതികമായ മൂല്യബോധം ഊട്ടിയുറപ്പിക്കുന്നതില്‍ മതങ്ങള്‍ക്കൊപ്പം മാധ്യമങ്ങളും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഡത്തെക്കുറിച്ച് ശാസ്ത്രീയവും സാമൂഹികശാസ്ത്രപരവും മാനസികവുമായ വിശകലനങ്ങളവതരിപ്പിച്ച വെബ്‌സീന്‍ അഭിനന്ദനമര്‍ഹിക്കുന്നു. പ്രത്യേകിച്ച്, കോവിഡ്- കോവിഡാനന്തര കാലത്ത് ആധുനിക ശാസ്ത്രത്തിന്റെ പ്രായോഗികതകളിലൂന്നിയുള്ള ജീവിതരീതികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍.

എനിക്ക് ഏറ്റവും ശ്രദ്ധേയമായി തോന്നിയത് എതിരന്‍ കതിരവന്റെ ലേഖനമാണ്. 12-13 വയസ്സില്‍ ലൈംഗികപ്രായപൂര്‍ത്തി സംഭവിക്കുന്ന വ്യക്തിയുടെ ലൈംഗിക ചോദന വര്‍ഷങ്ങളോളം നിയന്ത്രിച്ചുനിര്‍ത്തുന്ന മനുഷ്യന്റെ സാമൂഹിക- സദാചാര നിയമങ്ങള്‍ ജന്തുസഹജമായ ഫിസിയോളജിക്ക് നേരെ വിപരീതമാണ് എന്ന് അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അപ്പോള്‍, മനുഷ്യന്‍ എന്തുകൊണ്ടാണ്, നൈസര്‍ഗികമായ ചോദനകളെ നിയന്ത്രിക്കുന്ന സാമൂഹിക നിയമങ്ങള്‍ ഉണ്ടാക്കിയത് എന്ന ചോദ്യമുയരുന്നു. അത് മനുഷ്യന്‍ സ്വയം ഉണ്ടാക്കിയെടുത്ത പലതരം ആധിപത്യങ്ങളുടെയും കീഴടങ്ങലുകളുടെയും സാമൂഹികവിരുദ്ധമായ വ്യവഹാരങ്ങളലാണ് ചെന്നെത്തുക. അതില്‍ ആദ്യ പ്രതിയായി വരിക മതം ആണ്.

കാരണം, മതമാണ് മനുഷരുടെ മേല്‍ ഹൈറാര്‍ക്കിക്കലായ ഒരുതരം നിയമസംഹിത അടിച്ചേല്‍പ്പിച്ചത്. അത് അടിസ്ഥാനപരമായി പുരുഷന്‍ സ്ത്രീക്കെതിരെയും അധികാരമുള്ളവര്‍ അതില്ലാത്തവര്‍ക്കെതിരെയും പ്രയോഗിക്കുന്ന ഒന്നായിരുന്നു. ഈ ആധിപത്യബോധം സൃഷ്ടിച്ച ധാര്‍മിക- സദാചാര സങ്കല്‍പങ്ങളാണ് കാലാകാലങ്ങളായി ലോകത്ത് മാറ്റമില്ലാതെ തുടരുന്നത്. ആധുനിക ശാസ്ത്രം ഇത്രയേറെ വളര്‍ന്നിട്ടും യുക്തിവിചാരത്തില്‍ വലിയ പൊട്ടിത്തെറികള്‍ സംഭവിച്ചിട്ടും മതം സൃഷ്ടിച്ച സദാചാരനിയമങ്ങളെ പൊളിക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഇത്തരം ഗൗരവകരമായ ചോദ്യങ്ങള