Monday, 18 October 2021

Post Covid Currency


Text Formatted

പണം പിണമാകുമോ കൊറോണയില്‍?

2015 നുശേഷം, 2020 എത്തുമ്പോള്‍ ഇന്ത്യയില്‍ പ്രതിശീര്‍ഷ ഡിജിറ്റല്‍ പേയ്​മെൻറ്​ അഞ്ച് ഇരട്ടിയായാണ് ഉയര്‍ന്നത്. കോവിഡാനന്തരം ഇന്ത്യയിലും ലോകത്തും പണമിടപാടിന്റെ രീതികൾ മാറുമെന്നാണ്​ പ്രചാരണം. ഡിജിറ്റല്‍ പേമെന്റ്​ വാദത്തിനുപുറകിലെ ചതിക്കുഴികൾ വിശദീകരിക്കപ്പെടുന്നു

Image Full Width
Image Caption
Photo:unsplash
Text Formatted

ലിയെപ്പേടിച്ച് ഇല്ലം ചുടുമ്പോലെയാണ് കൊറോണയെപ്പേടിച്ച് കാശ് കീശയില്‍ വെക്കാത്തത് എന്ന കാര്യം പലരും അമര്‍ത്തിപ്പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞവരില്‍ ലോകാരോഗ്യ സംഘടനയുണ്ട്, ഡ്യൂഷ് ബാങ്കുണ്ട്, ദക്ഷിണാഫ്രിക്കയിലെ റിസര്‍വ് ബാങ്കുണ്ട്, ബാങ്ക് ഓഫ് കാനഡയുണ്ട്, അങ്ങനെ പലരുമുണ്ട്. 

വെയിലുള്ളപ്പോള്‍ വൈക്കോലുണക്കുന്നവര്‍

കിട്ടിയ ചാന്‍സിന്, വെയിലുള്ളപ്പോഴേ വൈക്കോലുണക്കാനാവൂ എന്ന കാര്യം ഓര്‍ത്ത് കാര്യം നീക്കുന്നവരാണ് ലോകത്തെന്നപോലെ ഇന്ത്യയിലെയും ഡിജിറ്റല്‍ കമ്പനികള്‍. കൊറോണാണുക്കള്‍ കടലാസിലും ലോഹങ്ങളിലും പെറ്റുപെരുകുമെന്നും ആകയാല്‍ ജീവന്‍ വേണമെങ്കില്‍ ഇടപാടുകളാകെ ഡിജിറ്റലൈസ് ചെയ്യുകയാണ് നല്ലതെന്നും വന്‍ പ്രചാരണമാണ് അഴിച്ചുവിടപ്പെട്ടത്. ഭീതി കാരണം ഇന്ത്യയിലെ യു.പി.ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് ) ഇടപാടുകളുടെ മൂല്യം ഇതഃപര്യന്തം ഉണ്ടായിട്ടില്ലാത്ത വിധം അത്രക്കേറെ ഉയര്‍ന്നു എന്നാണ് ഇന്ത്യന്‍ എക്സ്​പ്രസ്​ ‌(18.12.20) ചൂണ്ടിക്കാട്ടിയത്. ഇന്ത്യാ ഗവണ്‍മെന്റ് ഉന്നംവെക്കുന്നത് പ്രതിദിനം നൂറു കോടി ഡിജിറ്റല്‍ ഇടപാടുകളാണ് എന്നും  പത്രം പറയുന്നു. ഇലക്​ട്രോണിക്​ ഫണ്ട് ട്രാന്‍സ്ഫറും ഇക്കാലയളവില്‍ പതിന്മടങ്ങ് വര്‍ധിച്ചു. ഫേസ്ബുക്കും ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ ഒരു പഠനം പറഞ്ഞത്, മാര്‍ച്ചിലെ ലോക്ഡൗണിനു ശേഷം ഓണ്‍ലൈന്‍ പേയ്​മെൻറുകൾ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട് എന്നാണ്. 2015 നുശേഷം, 2020 എത്തുമ്പോള്‍ ഇന്ത്യയില്‍ പ്രതിശീര്‍ഷ ഡിജിറ്റല്‍ പേയ്​മെൻറ്​ അഞ്ച് ഇരട്ടിയായാണ് ഉയര്‍ന്നത്.


നൗ ഓര്‍ നെവര്‍

ഇപ്പോഴല്ലെങ്കില്‍ പിന്നെ ഒരിക്കലുമില്ല എന്നു തന്നെയാണ് നീതി ആയോഗ് തലവന്‍ അമിതാഭ് കാന്തിനെപ്പോലെ ഡിജിറ്റല്‍ കമ്പനികളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരവസരം ഇനി വീണു കിട്ടില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ കയ്യൊപ്പ് വെക്കുകയാണ് അവര്‍. ഇതുപോലെ എന്നു വെച്ചാല്‍ കൊറോണക്കാലം പോലെ എന്നു തന്നെയാണ് അമിതാഭ് കാന്ത് ഉദ്ദേശിച്ചത്. കൊറോണക