Sunday, 17 October 2021

Social Medicine of Pandemic


Text Formatted

 മഹാമാരികള്‍ പടരുന്ന ശരീരങ്ങൾ, ലോകങ്ങൾ

മഹാമാരികളുടെ രോഗവ്യാപനശാസ്ത്രവും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങളും 
സാമൂഹ്യാരോഗ്യ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കപ്പെടുന്നു
 

Image Full Width
Image Caption
photo : unsplash.com
Text Formatted

നുഷ്യരാശിയുടെ നാളിതുവരെയുള്ള ചരിത്രം മഹാമാരികള്‍ക്കെതിരായ പോരാട്ടങ്ങളുടെ  ചരിത്രം കൂടിയാണ്.  മനുഷ്യസമൂഹത്തിലാകെ രോഗം വ്യാപിപ്പിച്ചും  ഒട്ടനവധി പേരുടെ ജീവനപഹരിച്ചും അക്ഷരാര്‍ത്ഥത്തില്‍ സംഹാരതാണ്ഡവമാടിയാണ് പകര്‍ച്ചവ്യാധികള്‍  കടന്നുപോയിട്ടുള്ളത്.  എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍  കോടാനുകോടിയാണ്  രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും സംഖ്യ.  രണ്ട് ലോക മഹായുദ്ധങ്ങള്‍, വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ  പ്രാദേശിക ഏറ്റുമുട്ടലുകള്‍,  ഭൂകമ്പം, പ്രളയം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുടെ ഫലമായി മരിച്ചവരേക്കാള്‍ എത്രയോ അധികമാളുകളുടെ ജീവനാണ്  സാംക്രമിക രോഗങ്ങള്‍ അപഹരിച്ചെടുത്തിട്ടുള്ളത്.  

ക്ലസ്റ്റര്‍, ഔട്ട് ബ്രേക്ക്. എപ്പിഡെമിക്ക്, പാന്‍ഡമിക്ക്

പകര്‍ച്ചവ്യാധികള്‍ അത്ര ശ്രദ്ധിക്കപ്പെടാതെയാണ് പലപ്പോഴും പ്രത്യക്ഷപ്പെട്ട് തുടങ്ങുക; ഗ്രാമത്തിലോ, നഗരത്തിലോ ചുരുങ്ങിയ സമയത്തിനകം ഏതാനും പേരെ ബാധിച്ചുകൊണ്ടായിരിക്കും  അതിന്റെ ആരംഭം. രോഗികളുടെ എണ്ണം ഒരു പരിധി വിടുമ്പോള്‍ അത് ഒരു "ക്ലസ്റ്റര്‍' (Cluster) അഥവാ ഒരു "ഗണം' ആയി മാറുന്നു.  കൂടുതലാളുകളെ ബാധിച്ച് ക്ലസ്റ്ററുകളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍, അവ ഔട്ട്‌ബ്രേക്ക് (Outbreak: പൊട്ടിപ്പുറപ്പെടല്‍) എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടും ഔട്ട്‌ബ്രേക്കിനെ തുടര്‍ന്ന് രോഗം  ഒരു പ്രദേശത്തേയോ രാജ്യത്തേയോ കൂടുതല്‍ ജനങ്ങളെ  ബാധിക്കുമ്പോള്‍ അതിനെ രോഗത്തിന്റെ അനിയന്ത്രിതമായ പൊട്ടിപ്പുറപ്പെടല്‍ എന്ന അര്‍ത്ഥത്തില്‍ എപ്പിഡെമിക്ക് (Epidemic) എന്നു വിശേഷിപ്പിക്കുന്നു. പിന്നീട് രോഗം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിക്കുമ്പോള്‍ മഹാമാരിയായി (Pandemic പാന്‍ഡമിക്ക്) മാറുന്നു. പ്രാദേശികമായി ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന നിയന്ത്രണ പരിധിയില്‍ വരുന്ന രോഗങ്ങളെ എന്‍ഡമിക്ക് (Endemic) രോഗങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. പാന്‍ഡമിക്ക്  (