Friday, 26 November 2021

Reading a Poet


Text Formatted

കാണുന്നുണ്ടനേകമക്ഷരങ്ങള്‍

സജീവന്‍ പ്രദീപിന്റെ കവിതകളിലെ ജാതി/ ലിംഗ/ ഭാഷ/ സംസ്‌കാര, രാഷ്ട്രീയ വ്യവഹാരങ്ങളെ മുന്‍നിര്‍ത്തി മലയാള ദളിത് കവിതയുടെ ജ്ഞാനപരവും, സൗന്ദര്യ ശാസ്ത്രപരവുമായ വ്യതിരിക്തതകളെയും ചരിത്രപരമായി അതെങ്ങനെ ജനപ്രിയ സംസ്‌കാരത്തിന്റെ അടരുകളെ വീണ്ടും വീണ്ടും പൊളിച്ചെഴുതുന്നുവെന്നും പരിശോധിക്കുന്നു

Image Full Width
Image Caption
സജീവന്‍ പ്രദീപ്‌ / ചിത്രീകരണം: ഷാഫി ഹസ്സന്‍
Text Formatted

ന്ന് ദളിത് സാമൂഹിക ജീവിതത്തിന്റെ ഭൗതിക വ്യവഹാരങ്ങളും ജീവിത രീതികളും അതിജീവന സൗന്ദര്യങ്ങളും ശബ്ദങ്ങളും നിഷേധിക്കാനാവാത്ത വിധം കലയിലും സാഹിത്യത്തിലും സ്വാംശീകരിക്കപ്പെടുകയും, നിലവില്‍, പ്രബലമായിരുന്ന സംസ്‌കാര നിര്‍മ്മിതികളെ പുനര്‍നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയമാനകമായി അത് സമൂഹത്തെയും ജനപഥങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്നു. ജാതി/ ലിംഗ/ വര്‍ഗ്ഗ/ ഭാഷ നീതികളുടെ പുതിയ ചെറുതുകളിലേക്കും സൂക്ഷമതകളിലേക്കും ഇത് സംവാദാത്മക ബന്ധം പുലര്‍ത്തുന്നു. "ഇത് മഹാപ്രസ്ഥാനങ്ങളോ, വിപുലമായ ചര്‍ച്ചാവേദികളോ അണിനിരന്ന ഒരു പ്രത്യക്ഷത’ എന്ന നിലയിലല്ല. മറിച്ച് അരികുവൽക്കരിക്കപ്പെട്ട ഒരോ സാമൂഹിക/ ലിംഗവിഭാഗങ്ങളുടെയും സ്വയം പ്രതിനിധാനത്തിന്റെയും നിര്‍വാഹകത്വത്തിന്റെയും ഫലമായിട്ടാണ്.

വ്യാഖ്യാനവും വിമര്‍ശനവും തുടര്‍ച്ചയായ വിമോചന പ്രക്രിയയാണെന്ന തിരിച്ചറിവ് ഇത്തരം അന്വേഷണങ്ങള്‍ക്ക് ദിശാബോധം നല്‍ക്കുന്നു. സ്വത്വങ്ങളും തന്‍മകളും സ്വാഭാവികമായി ഉണ്ടായി വന്നതല്ല എന്നും, നമ്മുടെ സാമൂഹിക- സാംസ്‌കാരിക ഇടപെടലുകള്‍ക്കും ഈ നിര്‍മിച്ചെടുക്കല്‍ പ്രക്രിയയില്‍ പങ്കുണ്ടെന്നും ദളിത് രാഷ്ടീയം  ചൂണ്ടിക്കാട്ടുന്നു.

""കാണുന്നീലോരക്ഷരവും എന്റെ വംശത്തെ പറ്റി'' എന്ന ആധുനികപൂര്‍വ്വ ഘട്ടത്തില്‍ നിന്നും ""കാണുന്നുണ്ടനേക മക്ഷരങ്ങള്‍'' എന്ന് സ്വയം പ്രകാശിക്കുന്ന ആധുനികോത്തര ഘട്ടത്തിലാണ് മലയാള ദളിത് കവിത. അധഃസ്ഥിതത്വത്തിന്റെ ചരിത്രപരമായ മുറിവുകളില്‍ നിന്ന്​ മനുഷ്യാന്തസ്സിന്റെ ഏറ്റവും ദീപ്തമായ വാക്കുകളുടെ ഉറവുകളുണ്ടായി. എഴുതപ്പെടുന്നതിന് മുമ്പും ഉച്ചരിക്കപ്പെട്ട ആ വാക്കുകളുടെ രാഷ്ട്രീയ മൂര്‍ച്ചയും സാമൂഹ്യ ജാഗ്രതയും ആറടി പൊക്കത്തില്‍ തലപ്പാവു വച്ച നീളന്‍കുപ്പായക്കാരനോളം കറുത്തിരുണ്ട കാലത്തു നിന്ന്​ 
""നാങ്കടെ  ക്ടാങ്ങള്‍ക്ക് വിദ്യ പഠിക്കാന്‍ അവകാശമില്ലെങ്കില്‍
ഇക്കാണായ പാടമെല്ലാം മുട്ടുപുല്ലു കുരുപ്പിക്കുമെന്ന''
 
ധീരമായൊരു