Monday, 18 October 2021

Journalism


Text Formatted

പത്രാധിപരുടെ കാലവും സാക്ഷ്യവും

പത്രാധിപരും എഴുത്തുകാരനുമായ എസ്​. ജയചന്ദ്രൻ നായർ തന്റെ മാധ്യമ ജീവിതത്തെക്കുറിച്ച്
തുറന്നു സംസാരിക്കുന്നു

Image Full Width
Image Caption
എസ്. ജയചന്ദ്രന്‍ നായര്‍
Text Formatted

ര്‍ത്തമാനകാലത്തോടൊപ്പം ശ്രദ്ധയോടെ നടക്കുക എന്നാല്‍ നാളത്തെ ചരിത്രത്തോടൊപ്പം നടക്കുക എന്നുതന്നെയാണ്. ഇന്നത്തെ ജീവിതമാണ് നാളത്തെ ചരിത്രം. അങ്ങനെ, തന്റെ കാലത്തോടൊപ്പം കരുതലോടെ നടന്ന പത്രാധിപരാണ് എസ്. ജയചന്ദ്രന്‍ നായര്‍. ഒന്നും കാണാതിരുന്നില്ല. ഒന്നിനോടും പ്രതികരിക്കാതിരുന്നുമില്ല. വിമര്‍ശിച്ചും തലോടിയും പ്രോത്സാഹിപ്പിച്ചും എതിര്‍ത്തും തകര്‍ത്തും മുന്നേറിയ ഒരു ഒറ്റയാന്‍ പോരാളി. 

2012-ല്‍ നീണ്ട കാലത്തെ പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച്​ എസ്. ജെ സമകാലിക മലയാളം വാരികയുടെ പടിയിറങ്ങി. വാരിക മാനേജുമെന്റുമായുള്ള അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചതോടെ അദ്ദേഹം സ്വയം എടുത്ത തീരുമാനം. ആ വിടപറയല്‍  കേരളത്തില്‍ വാര്‍ത്തയായി, ചര്‍ച്ചയായി. പലരും പല കാരണങ്ങളും പറഞ്ഞു പരത്തി. പ്രധാനമായും പ്രചരിപ്പിച്ചത് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പാതിവഴിയില്‍ പ്രസിദ്ധീകരണം നിര്‍ത്തിവെച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം  മുന്നോട്ടുവെച്ച വിവാദമായിരുന്നു. ഒന്നിനും വിശദീകരണം പറയാതെ എസ്. ജെ മൗനിയായി രംഗം വിട്ടു.

എസ്. ജെയിപ്പോള്‍ വായനയുടെ ലോകത്ത് ഒതുങ്ങിക്കഴിയുകയാണ്. കേരളം കണ്ട വലിയ വായനക്കാരന്‍ കൂടിയാണ് ഈ പത്രാധിപര്‍. വായനയിലെ വിശാലമായ താല്‍പര്യത്തിലും അതിന്റെ വേഗതയിലും വായനയില്‍ നിന്ന് അറിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് എഴുതുന്നതിലും എസ്. ജെ ഒരത്ഭുതമാണ്. വായന ഒരു ലഹരിയാണ് ഈ മനുഷ്യന്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും മാധ്യമ ജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും ജീവിതത്തെയും അടുത്തറിയാനായാണ് ഈ ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടത്. ഇപ്പോള്‍ ബംഗ്ലൂരില്‍ വിശ്രമജീവിതം നയിക്കുന്ന ജയചന്ദ്രന്‍ നായരുമായി ഇ-മെയില്‍ വഴിയാണ് സംഭാഷണം തയ്യാറാക്കിയത്.  

എന്‍. ഇ. സുധീര്‍: നമുക്ക് വര്‍ത്തമാനകാല ഇന്ത്യയെപ്പറ്റി ചിന്തിച്ചുകൊണ്ട് തുടങ്ങാം. രാഷ്ട്രീയത്തിന്റെ തപമറിഞ്ഞ് പ്രവര്‍ത്തിച്ച പത്രാധിപരാണ് താങ്കള്‍. ദൈനംദിന പത്രപ്രവര്‍ത്തനരംഗത്തു നിന്ന് മാറിനിന്നിട്ടിപ്പോള്‍ എട്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ കാലയളവില്‍ ഇവിടെ നടമാടിയത് വിപല്‍കരമായ രാഷ്ട്രീയമാറ്റങ്ങളാണ്. രാജ്യം ഒരു മതഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പിടിയിലാ