Monday, 18 October 2021

Covid 19 Vaccine


Text Formatted

കോവിഡ് വാക്‌സിനുകള്‍ എത്തി,
​​​​​​​ഇനി ഫലപ്രാപ്തി പരിശോധിക്കാം

പരീക്ഷണങ്ങള്‍ കഴിഞ്ഞ് ഉപയോഗത്തിന് തയാറായ വാക്‌സിനുകളുടെ ശാസ്ത്രീയതയും ഫലപ്രാപ്തിയും പരിമിതികളും ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിശകലനം ചെയ്യപ്പെടുന്നു

Image Full Width
Image Caption
Photo : pexels.com
Text Formatted

ഹാമാരി (Pandemic) കളുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: ഇവയെല്ലാം തിരമാലകളായി ഇരച്ചെത്തി ധാരാളം ജീവനുകളപഹരിച്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു, പിന്നെ ഒന്നുകില്‍ ശമിക്കുകയോ അല്ലെങ്കില്‍ സ്ഥിരാവസ്ഥ പ്രാപിച്ച് എന്‍ഡമിക് (Endemic) ആയി അവിടവിടെയായി അനുകൂല സാഹചര്യങ്ങളില്‍ തുടരുകയോ ചെയ്യും. കോളറ, പ്ലേഗ് തുടങ്ങിയ പഴയ മഹാമാരികളും ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഇന്‍ഫ്‌ളുവന്‍സയും  ഇങ്ങനെയാണ് കടന്നുപോയത്. 2009 ലുണ്ടായ എച്ച്1 എന്‍1 പാന്‍ഡമിക്, വാക്‌സിന്‍ കണ്ടെത്തിയപ്പോഴേക്കും സ്ഥിരാവസ്ഥകളിലെത്തിയിരുന്നു. ഇന്നും അവിടവിടെയായി ഉണ്ടാകുന്നുണ്ട്. 

എന്നാല്‍ ഇപ്പോള്‍ ലോകം കടന്നുപോകുന്ന കോവിഡ് പാന്‍ഡമിക്  വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ‘കൊടിക്കൂറ' താഴ്ത്താതെ തീവ്രമായി തുടരുകയാണ്.  ലോക ജനതക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും പ്രായമായവരെയും അനുബന്ധ രോഗമുള്ളവരെയും സംരക്ഷിക്കാനും ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി സുരക്ഷക്കും വാക്‌സിന്‍ അനിവാര്യമായിരിക്കുകയാണ്. കോവിഡ് ബാധയുണ്ടാവരില്‍ രോഗത്തിനെതിരെ  നീണ്ടുനില്‍ക്കുന്ന ആര്‍ജിത പ്രതിരോധം ഉണ്ടാകുമെന്ന തിരിച്ചറിവില്‍, വാക്‌സിനുകളിലൂടെയും പ്രതിരോധം  പ്രതീക്ഷിക്കാം. സമൂഹത്തില്‍ കുറെപേര്‍ക്ക് രോഗാണുബാധ മൂലവും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ മൂലവും പ്രതിരോധം ഉണ്ടാകുമ്പോള്‍, സംഭവിക്കുന്ന ‘ഹേര്‍ഡ് ഇമ്യൂണിറ്റി'യുടെ ഫലമായി വൈറസിന്  തുടര്‍ന്ന് പകരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും രോഗം കെട്ടടങ്ങുകയും ചെയ്യും എന്നാണ് പ്രതീക്ഷ.  ചൈനയില്‍ നിന്ന് കൊറോണ വൈറസിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ് ജനിതക സീക്വന്‍സ്  ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് ഗവേഷണത്തിന് പങ്കുവെച്ച 2020 ജനുവരി 11 നുതന്നെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ ഗവേഷണവും തുടങ്ങിയിരുന്നു. സാധാരണ ഏഴുമുതല്‍ പത്തുവരെ വര്‍ഷം നീണ്ടുനില്‍ക്കും ഒരു പുതിയ വാക്‌സിന്‍ കണ്ടെത്താനുള്ള പ്രയത്‌നം, എന്നാല്‍, കോവിഡ് വാക്‌സിന്‍ അന്താരാഷ്ട്ര സഹകരണത്തോടെ വെറും പതിന്നൊന്ന് മാസം കൊണ്ട് സാധ്യമാക്കാനായി. വാക്‌സിന്‍