Tuesday, 30 November 2021

Preface


Text Formatted

കോവിഡ് കാലത്തെ ഡിപ്രഷന്റെ നടുവില്‍ നിന്നാണ്

ഞാന്‍ 'മൊളക്കാല്‍മുരു' വായിച്ചത്

‘‘ജീവിതവും മരണവും മുഖാമുഖം നോക്കിനില്‍ക്കുന്ന ഈയൊരു ഘട്ടത്തില്‍ കോവിഡുണ്ടാക്കിയ ഡിപ്രഷനില്‍നിന്ന് എനിക്കിതേവരെയും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല’’- എം.ടി എഴുതുന്നു. അധ്യാപകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. ശോഭീന്ദ്രന്‍ എഴുതിയ 'മൊളക്കാല്‍മുരു: ഒരു ഡെക്കാന്‍ ഗ്രാമജീവിതകഥ' എന്ന അനുഭവക്കുറിപ്പുകൾ എം.ടിയുടെ ആമുഖത്തോടെ ആരംഭിക്കുന്നു

Image Full Width
Image Caption
എം.ടി. വാസുദേവന്‍ നായര്‍ / ഫോട്ടോ : പുനലൂർ രാജന്‍
Text Formatted

ലോകമാകെയും പ്ലേഗ് പടര്‍ന്നുപിടിച്ച ഒരു കാലത്താണ് അല്‍ബേര്‍ കാമു പ്ലേഗ് എന്ന നോവലെഴുതിയത്. 2020 ല്‍ അതുപോലൊരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ ആ നോവലില്‍ കാമു അവതരിപ്പിച്ച ഭയവും വേദനയും ലോക ത്തിന്റെ യാഥാര്‍ഥ്യമായി തീരുകയാണെന്ന് എനിക്ക് തോന്നുന്നു. മരണം അന്നത്തെപ്പോലെ ഇന്നും ലോകത്തെയും മനുഷ്യരെയും ശാസ്ത്രത്തെയും കീഴ്പ്പെടുത്തിക്കൊണ്ട് ജയിച്ചുനില്‍ക്കുന്നു. ജീവിതവും മരണവും മുഖാമുഖം നോക്കിനില്‍ക്കുന്ന ഈയൊരു ഘട്ടത്തില്‍ കോവിഡുണ്ടാക്കിയ ഡിപ്രഷനില്‍നിന്ന് എനിക്കിതേവരെയും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ല. എഴുതാനുണ്ടായിരുന്നെങ്കിലും ഇന്ന് ഞാനൊന്നും എഴുതുന്നില്ല. കഴിഞ്ഞുപോയ പലതും ഓര്‍ക്കുന്നു. അധികം വായിക്കരുത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും വായനയിലൂടെ സുഖം കണ്ടെത്താന്‍ ശ്രമിക്കുന്നു.

Albert_Camus
അല്‍ബേര്‍ കാമു

കോവിഡ് കാലത്തെ ഡിപ്രഷന്റെ നടുവില്‍ നിന്നാണ് ഞാന്‍ ശോഭീന്ദ്രന്‍ മാഷിന്റെ "മൊളക്കാല്‍മുരു' വായിച്ചത്. അതെന്നെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തിലേക്കും അധ്യാപകനായി ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്കും കൊണ്ടുപോയി. കര്‍ണാടകത്തിലെ പല ഗ്രാമങ്ങളിലും ഞാന്‍ ചെന്നിട്ടുണ്ട്. പക്ഷെ കര്‍ണാടകത്തിലെ ഒരു അതിര്‍ത