Wednesday, 29 March 2023

കഥ


Text Formatted
Mayandi-T-Sreevalsan-Story-Malayalam-title
Image Full Width
Image Caption
ചിത്രീകരണം: ഷാഹിന
Text Formatted

ഒന്ന്

ചൂളപ്പറമ്പ് ലോക്കല്‍കമ്മിറ്റി സെക്രട്ടറി സഖാവ് കിട്ടയാണ് മായാണ്ടിയെ എനിക്കു പരിചയപ്പെടുത്തിത്തന്നത്. ഞാന്‍ കാണുമ്പോള്‍ അയാള്‍ കാല്‍വണ്ണയ്ക്കു താഴെ വലിയൊരു കെട്ടുമായി വേച്ചുവേച്ചു വരികയാണ്. സഖാവ് കാലിലെ കെട്ടുചൂണ്ടി പറഞ്ഞു, 

""പന്ത്രണ്ടാമത്തെയാണ്.''
""എന്ത്?''
""മൂപ്പര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത്.'' 
""ദൈവമേ...''
""കടിച്ച പാമ്പുകളുടെയൊക്കെ തരം നോക്കിയാല്‍ ഈ മനുഷ്യന്‍ ഇപ്പൊഴും ജീവിച്ചിരിക്കുന്നതുതന്നെ മഹാത്ഭുതമാണ്''.

പറഞ്ഞുതീരുമ്പോഴേക്കും അടുത്തെത്തിയ അയാളോട് എന്നെ പരിചയപ്പെടുത്തി ക്കൊണ്ട് സഖാവ് തുടര്‍ന്നു.

""ആണ്ടിയപ്പോ, ദാ.. ഈ മൂപ്പര് പത്രത്തീന്നാ. നിങ്ങളെക്കുറിച്ച് എന്തൊക്കെയോ ചോദിച്ചറിയണംന്ന് പറഞ്ഞുവന്നതാ. എന്താന്നു വെച്ചാ പറഞ്ഞുകൊടുക്കിന്‍ ട്ടോളീ.''   

മായാണ്ടി താണുതൊഴുതപ്പോള്‍ ഞാനാകെ വല്ലാതായി.

""വോ... എന്താ വേണ്ട് ച്ചാ കേട്ടോളീ... ഞാനിപ്പൊ എന്താ പറയ്യാ

ഞാനും ഒന്നു തൊഴുതെന്നു വരുത്തി മായാണ്ടിയോട് ഇരിക്കാന്‍ പറഞ്ഞു. 
സഖാവ് യാത്രപറഞ്ഞുപോയപ്പോള്‍ ആ പോക്കുനോക്കി, ചെറുചിരിയോടെ മായാണ്ടി പറഞ്ഞു,

""മൂപ്പര് എന്നെ വിളിച്ചതുകേട്ടാ... ആണ്ടിയപ്പോന്ന്. സാക്കമ്മാര്ക്ക് ന്റെ പേരിലെ "മായ' അത്ര പത്ത്യോല്ല, യേത്? അത് തമ്മസിച്ചാ തീര്‍ന്നില്ലേ പാര്‍ട്ടിക്കാരിന്റെ ഗുമ്മ്? ങ്ഹാ. ഞാനീ നാട്ടിമ്പൊറത്ത് നട്ടപ്പാതിരയ്ക്കും പെലച്ചയ്ക്കും പണിക്കുപോവുമ്പോ കാണണ കാര്യങ്ങള് പറഞ്ഞാ സാക്കമ്മാര് മുണ്ടില് തൂറ്റും. ആന്ന്...''
""രാവിലെത്തന്നെ നല്ല ഉഷാറിലാണല്ലോ...! എങ്ങനെയാ, രാവിലെത്തന്നെ കഴിയ്‌ക്ക്യോ?''
""യെന്ത്... കള്ളാ... ഞാന്‍ ഇതുവരെ കള്ളുഞ്ചാരായോം തൊട്ടിട്ടില്ല മേനേ... ന്റെ പൊന്നിന്‍കിരാതമൂര്‍ത്തിയാണെ സത്യം. ചെത്തുകാരൊക്കെ കള്ളുകുടിക്കാന്‍ തൊടങ്ങിയാ പിന്നെ കൊടം താഴെയെറക്കാന്‍ ണ്ടാവില്ല മൂത്താരേ.. അതുമാത്രോല്ല, പനകേറ്റത്തിനും അയിന്റെ സത്യോം വ്രതോം ക്കെ ണ്ട്. തെറ്റിച്ചാ പോയി, തൊലഞ്ഞു. പതിനേഴാമത്തെ വയസ്സില