Monday, 18 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രം- 5

കോയ്റെ: ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഗണിതവല്‍ക്കരണം

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രചരിത്രകാരന്മാരിലൊരാളായ അലക്‌സാന്ദ്രെ കൊയ്‌റെയുടെ ശാസ്ത്രത്തിന്റെ ചരിത്രത്തെയും രീതിശാസ്ത്രത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളിലൂടെ
 

Image Full Width
Image Caption
അലക്സാന്ദ്രെ കോയ്റെ
Text Formatted

പ്രകൃതിശാസ്ത്രങ്ങളും മാനവികശാസ്ത്രങ്ങളും തമ്മില്‍ പാലം പണിയുന്നത് അസാധ്യമാണെന്നു കരുതിയിരുന്ന ഒരു കാലത്ത്, അതിന്നായി മനസ്സു തുറന്നുവയ്ക്കുകയും നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ദാര്‍ശനികനായിരുന്നു, അലക്സാന്ദ്രെ കോയ്റെ. ശാസ്ത്രദര്‍ശനത്തില്‍ പരിഗണനീയമായ സംഭാവനകള്‍ നല്‍കിയ ഈ ഫ്രഞ്ചുചിന്തകന്‍ ശാസ്ത്രത്തിന്റെ ചരിത്രത്തേയും രീതിശാസ്ത്രത്തേയും കുറിച്ച് വളരെ വ്യത്യസ്തമായി ചിന്തിച്ചു. ശാസ്ത്രചിന്തയുടെ ചരിത്രത്തിലേക്കു കോയ്റെ നല്‍കിയ സംഭാവനകള്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ ശാസ്ത്രചരിത്രകാരന്മാരിലൊരാളായി അദ്ദേഹത്തെ സ്ഥാപിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ശാസ്ത്രവിപ്ലവം പ്രാചീനകാലത്തെ ശാസ്ത്രവും ആധുനികശാസ്ത്രവും തമ്മില്‍ വലിയ വിച്ഛേദം സൃഷ്ടിക്കുന്നതായി കോയ്റെ കാണുന്നു. വിജ്ഞാനം ആര്‍ജ്ജിക്കുന്ന കാര്യത്തില്‍ മാത്രമല്ല, മനുഷ്യരാശിയുടെ ചിന്തയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന വിപ്ലവമായിരുന്നു അത്.

ഭൗതികലോകത്തെ മനസ്സിലാക്കുന്നതിനും നയിക്കുന്നതിനുമുള്ള ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടാണ് അലക്സാന്ദ്രെ കോയ്റെ സ്വീകരിച്ചിരുന്നത്. അനുഭവങ്ങള്‍ക്കും വസ്തുതകള്‍ക്കുമപ്പുറത്ത് യുക്തിക്കു വളരെ പ്രാധാന്യമുണ്ടെന്ന് പ്ലാറ്റോയെ പോലെ കോയ്റെയും ധരിച്ചിരുന്നു

ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെ കുറിച്ച് കോയ്റെയ്ക്കുള്ള താല്‍പ്പര്യങ്ങളുമായി അദ്ദേഹത്തിന്റെ ശാസ്ത്രചരിത്രസങ്കല്‍പ്പനങ്ങള്‍ക്കു ബന്ധമുണ്ടായിരുന്നു. ഭൗതികലോകത്തെ മനസ്സിലാക്കുന്നതിനും നയിക്കുന്നതിനുമുള്ള ആധുനികശാസ്ത്രം സൈദ്ധാന്തികമാണെന്ന നിലപാടാണ് അലക്സാന്ദ്രെ കോയ്റെ സ്വീകരിച്ചിരുന്നത്. അനുഭവങ്ങള്‍ക്കും വസ്തുതകള്‍ക്കുമപ്പുറത്ത് യുക്തിക്കു വളരെ പ്രാധാന്യമുണ്ടെന്ന് ഗ്രീക്ക് ആചാര്യനായിരുന്ന പ്ലാറ്റോയെ പോലെ കോയ്റെയും ധരിച്ചിരുന്നു. ശാസ്ത്രം അനിവാര്യമായും സൈദ്ധാന്തികമാണ്. സിദ്ധാന്തത്തിന്റെ പ്രാഥമ്യമാണ് ആധുനികശാസ്ത്രത്തിന്റെ