Wednesday, 29 March 2023

രണ്ട് ചോദ്യങ്ങള്‍


Text Formatted

കല്ലിടല്‍ : ഭൂമി കൈമാറ്റത്തിനോ

ബാങ്ക് വായ്പയ്‌ക്കോ തടസ്സമുണ്ടാകില്ല

പദ്ധതിയുമായി ബന്ധപ്പെട്ട നിയസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. ഡി.പി.ആറില്‍ പറയുന്നത് ശുപാര്‍ശകള്‍ മാത്രമാണ്. അന്തിമ തീരുമാനം സര്‍ക്കാരിന്റേതു തന്നെയായിരിക്കും.

Image Full Width
Image Caption
കെ-റെയില്‍ എം.ഡി. വി. അജിത് കുമാർ
Text Formatted

കെ.കണ്ണന്‍ : സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍, ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതിന് പ്രധാന കാരണം, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അടിസ്ഥാന സംശയങ്ങള്‍ക്കുപോലും അധികൃതരുടെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുള്ള പരസ്പരവിരുദ്ധമായ മറുപടികളാണ്. ഉദാഹരണത്തിന്, ബഫര്‍സോണിന്റെ കാര്യം. ബഫര്‍ സോണ്‍ ഇല്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ പറയുന്നത്, ബഫര്‍ സോണല്ല, അഞ്ചു മീറ്റര്‍ സേഫ്റ്റി സോണ്‍ ആണെന്നാണ്. എന്നാല്‍, ബഫര്‍ സോണ്‍ ഉണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതമാണ് ബഫര്‍ സോണ്‍ എന്ന് താങ്കളും വിശദീകരിക്കുന്നു. ഡി.പി.ആര്‍ ആണല്ലോ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നമുക്കുമുന്നിലുള്ള അടിസ്ഥാന രേഖ. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം, ബഫര്‍ സോണ്‍ അടക്കമുള്ളവയില്‍ വിശദീകരണം നല്‍കേണ്ടത്. ഡി.പി.ആര്‍ വച്ചുകൊണ്ട്, ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? മറിച്ച്, ഡി.പി.ആറിലെ ശുപാര്‍ശകളല്ല, സര്‍ക്കാര്‍ തീരുമാനങ്ങളായിരിക്കും അന്തിമം എന്നു വരുമോ?

വി അജിത് കുമാർ : സാധാരണ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരു വശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ 5 മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലിക്കുള്ളൂ. ബാക്കിയുള്ള അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.   തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില തല്പര കക്ഷികളും