Thursday, 30 June 2022

കഥ


Text Formatted
thrayam
Image Full Width
Image Caption
ചിത്രീകരണം : ഹൃദയ്
Text Formatted

മുന്‍കുറിപ്പ്

സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് 51, അദ്ധ്യായം 14, അവസാന പാരഗ്രാഫ്.

‘ദസ്‌തേ​വ്​സ്​കിയുടെ നോവൽക്കുറിപ്പുകളില്‍ ഏറ്റവും സങ്കീർണമായത് ഇഡിയറ്റിന്റേതായിരുന്നു. ജനീവയിലിരുന്ന് റഷ്യന്‍ പത്രങ്ങള്‍ ദസ്‌തേ​വ്​സ്​കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഓരോന്നോരോന്നായി എഴുത്തുകാരന്‍ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..'

സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക് എത്തുന്നതിനും, ദസ്‌തേ​വ്​സ്​കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങള്‍ക്കു മുന്‍പേ തന്നെ, ഗൂഗിള്‍ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിന്‍ കോഡ് വെച്ച്, ഈ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിക്കുന്ന ഒരു ശീലം എന്നില്‍ രൂപപ്പെട്ടിരുന്നു.

കണ്ണ് കുഴിഞ്ഞു, ഭൂതകാലത്തിന്റേതായ സകല നിരാശകളും ചൂഴ്‌ന്നെടുത്ത മുഖങ്ങളുമായി നിരവധി മഗ് ഷോട്ടുകള്‍ വരിയും നിരയും നിറച്ച കൗണ്ടി പോലീസ് വെബ് പേജില്‍ നിറഞ്ഞിരിക്കുന്നത് അങ്ങനെയാണ് മുന്നിലേക്കെത്തുന്നത്.
ചില വാര്‍ത്തകളുടെ പിന്നാലെ പേപ്പര്‍ കട്ടിംഗുകളിലൂടെ ചികഞ്ഞു കയറി.
ചിലത് പാതിവഴിയില്‍ നിര്‍ത്തി. അയല്‍പക്കത്തെ വിശേഷങ്ങളറിയുന്ന പ്രാദേശിക സോഷ്യല്‍ നെറ്റ്​വർക്കുകളില്‍ ചിലര്‍ തലേന്ന് രാത്രി കേട്ട വെടിയൊച്ചയെപ്പറ്റി ചോദിക്കുമ്പോള്‍, വീണ്ടും കൗണ്ടി പോലീസ് റിപ്പോര്‍ട്ടുകളിലും മറ്റും കയറിയിറങ്ങി.

മഗ്‌ഷോട്ട് മുഖങ്ങള്‍ സ്‌ക്രീനില്‍ നിന്നും കണ്ണുമിഴിച്ചു കഥകള്‍ പറഞ്ഞപ്പോള്‍, മനസിലേക്കത് പകര്‍ത്തിയെടുത്ത്, പിന്നീട് സമയം കിട്ടിയപ്പോള്‍ കഥാപാത്രങ്ങളായി കീബോര്‍ഡിലേക്ക് വിരല്‍ത്തുമ്പില്‍ ഈ കഥകളൊക്കെയായി ഇറങ്ങി വന്നു.

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മൂന്നു കഥകളാണ് ത്രയം.

ഒന്ന്​: കടല്‍ത്തീര നഗരത്തിലെ കഥകള്‍

നിക്കെന്നെക്കുറിച്ചുതന്നെ ചില സംശയങ്ങളുണ്ട്.
ആദ്യമൊക്കെ വിചാരിച്ചത് ഞാന്‍ മരിച്ചു കഴിഞ്ഞു കാണുന്ന കാഴ്ചകളാണതൊക്കെ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചു ക