Monday, 18 October 2021

Czech Poetry


Text Formatted

മിറോസ്ലാവ് ഹാലുബിന്റെ കവിതകള്‍

 

Image Full Width
Image Caption
മിറോസ്ലാവ് ഹാലുബ് / Photo: Jan Vrabec
Text Formatted

​​​​​​​മിറോസ്ലാവ് ഹാലുബ് (Miroslav Halub): ജീവിതകാലം 1923-98. അലിഗറി അഥവാ അന്യോപദേശം, ഫാബ്ള്‍ അഥവാ ദൃഷ്ടാന്ത കഥകള്‍- ഈ സങ്കേതത്തിലാണ് ഹാലുബിന്റെ മിക്ക കവിതകളും എഴുതപ്പെട്ടിട്ടുള്ളത്. പ്രസിദ്ധനായ ഇമ്യുണോളജിസ്റ്റായിരുന്നു. രോഗപ്രതിരോധത്തെക്കുറിച്ച ഗവേഷണം  ചെയ്യുന്ന ശാസ്ത്രജ്ഞന്‍. മുപ്പതാം വയസ്സുവരെ കവിതകളൊന്നും എഴുതിയില്ല. മിത്തും ചരിത്രവും നാടോടി വിജ്ഞാനീയവും ശാസ്ത്രവും തത്വചിന്തയും ഇഴചേര്‍ന്ന കവിതകള്‍. ചെക്കോസ്ലാവാക്യയിലെ പടിഞ്ഞാറന്‍ വ്യവസായ നഗരമായ പില്‍സണില്‍ ജനനം. ഒരു ഇന്റര്‍വ്യൂവില്‍ ഹാലൂബ് ഇങ്ങനെ പറഞ്ഞു: സയന്‍സില്‍ നമ്മള്‍ രൂപകങ്ങളിലാണ് സംസാരിക്കുന്നത്. കവിത എഴുതുമ്പോള്‍ ഞാന്‍ പലപ്പോഴും അല്ലെങ്കില്‍ എല്ലായ്‌പ്പോഴും സാധ്യമായ ഒരു ശരി അഥവാ തെറ്റ് അടിസ്ഥാനമാക്കിയ പരീക്ഷണമാണ് നടത്തുന്നത്. 

 

എന്നിരുന്നാലും

(ദീര്‍ഘ കവിതയില്‍നിന്ന് ചില ഭാഗങ്ങള്‍)

റ്റൊന്നും ചെയ്യാനില്ലാത്തപ്പോഴാണ് ഒരു കവിത ഉയിര്‍ക്കുന്നത് എന്നിരുന്നാലും
ക്രമമില്ലായ്മ ഇനി ഒരിക്കലും സഹിക്കുക വയ്യാത്തപ്പോള്‍ ക്രമത്തിനായുള്ള ഒടുവിലത്തെ ഉദ്യമമാണ് കവിതയെങ്കിലും
സ്വാതന്ത്ര്യവും വിറ്റമിന്‍ സിയും വിനിമയോപാധികളും നിയമവും ഹൈപ്പര്‍ടെന്‍ഷനുള്ള ചികിത്സയും പോലെ കവിതയും അത്യാവശ്യമായിരിക്കുന്നു എന്നിരിക്കിലും 
കലാകാരനായിരിക്കുക എന്നാല്‍ പരാജയപ്പെടുക എന്നാണ് അര്‍ഥമെങ്കിലും, സാമുവല്‍ ബക്കറ്റ് പറഞ്ഞതുപോലെ കല എന്നത് പരാജയത്തോടുള്ള സത്യസന്ധത ആണെങ്കിലും 
കവിത മനഷ്യന്റെ ഏറ്റവും ഒടുവിലത്തെ കാര്യങ്ങളില്‍ ഒന്നല്ല, ഏറ്റവും പ്രഥമമായ കാര്യമാണ്. 

വില്യം കാര്‍ലോസ് വില്യംസ് പറയുന്നതുപോലെ കവിത മഹായന്ത്രങ്ങള്‍ക്കും മഹാടണ്ണുകള്‍ക്കും മഹാ ഇലക്‌ട്രോണ്‍ വോള്‍ട്ടുകള്‍ക്കുമിടയില്‍ സ്പന്ദിക്കുന്ന ഒരു word machine അഥവാ വാഗ്‌യന്ത്രമാണെങ്കിലും 
ഒരാള്‍ക്ക് കവിതയുടെ ലോകത്തെന്നപോലെ മറ്റൊരു ലോകത്തും കൂടുതല്‍ നന്നായി ജീവിക്കാന്‍ കഴിയില്ലെങ്കിലും കവിതയുടെ ലോകം ഇരുണ്ടതാണെങ്കിലും അത് വിജനതയില്‍നിന്ന് ഉല്‍ഭവിച്ച് ആത്മീയചരിത്രത്തിന്റെ വിജനതയില്‍ അകാലമൃത്യു വരിക്കുന്നുവെങ്കിലും 
സൂസണ്‍ സൊ