Monday, 18 October 2021

Left Politics


Text Formatted

രാഷ്ട്രീയ മണ്ഡലത്തിൽ സാംസ്​കാരിക വിഭവങ്ങൾക്ക്​ പ്രാധാന്യമുണ്ടെന്ന്​ ഇടതുപക്ഷം എന്നാണ്​ തിരിച്ചറിയുക?

 

Image Full Width
Image Caption
ഫോര്‍ട്ട് കൊച്ചിയിലെ പഴയ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്‌ / മുഹമ്മദ് ഫാസില്‍
Text Formatted

ബി.ജെ.പിയുടെ മുന്നേറ്റം നേരിടാന്‍ എല്ലാ ഹിന്ദുത്വ-വിരുദ്ധ ശക്തികളും ഒപ്പം നിന്നുകൊണ്ട് പുതിയ ഒരു പുരോഗമന-രാഷ്ട്രീയ സംസ്‌കാരം വിഭാവനം ചെയേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പുതിയ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ നിന്ന് കൊണ്ട് മാത്രമേ ഇന്ന് കേരളം നേരിടുന്ന പരിസ്ഥിതി-വികസന പ്രതിസന്ധികളെയും, ഹിന്ദുത്വ രാഷ്ട്രീയത്തെയും നേരിടാന്‍ കഴിയൂ

രാഷ്ട്രീയ മണ്ഡലത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യം വീണ്ടെടുക്കാന്‍, കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പല വികസന-പരിസ്ഥിതി പ്രതിസന്ധികളെയും അവസരങ്ങളായാണ് ഇടതുപക്ഷ സര്‍ക്കാര്‍ നോക്കിക്കാണുന്നത്. ഈ സമീപനം അവരെ ഏറെ സഹായിച്ചുവെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു. ഇടതിന്റെ മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ചത് കോണ്‍ഗ്രസിന് പറ്റിയ വലിയ വീഴ്ചകള്‍ കൂടിയാണ്. കേരളം നേരിടുന്ന വികസന പ്രതിസന്ധികളെ പറ്റിയോ, ഹിന്ദുത്വവാദത്തിന് എതിരെയോ കോണ്‍ഗ്രസ് ശക്തമായ യാതൊരു രാഷ്ട്രീയ നിലപാടുകളും എടുക്കാതിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.

എന്നാല്‍ എല്‍.ഡി.എഫ് ആയാലും യു.ഡി.എഫ് ആയാലും ഹിന്ദുത്വത്തിന്റെ വളര്‍ച്ചയെ ചെറുതായി കാണുന്നതിന്റെ കുഴപ്പങ്ങള്‍ കേരളത്തില്‍ വലിയ തോതില്‍ വര്‍ഗീയവൽക്കരിക്കപ്പെടുന്ന പൊതുമണ്ഡലങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാം. ഓരോ തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ വേരുകള്‍ പടര്‍ത്തികൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഇത് കേരള സമൂഹത്തിന് വലിയ മുറിവുകള്‍ ഏല്‍പ്പിക്കുമെന്ന് നമ്മള്‍ ഭീതിയോടെ കാണേണ്ട ഒരു സത്യമാണ്. തെരഞ്ഞെടുപ്പുകള്‍ മാത്രം മുന്നില്‍ കണ്ട്, ഒരു ദീര്‍ഘവീക്ഷണവും ഇല്ലാതെ ഉണ്ടാക്കുന്ന തന്ത്രങ്ങള്‍കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ ഇനി ഇടതുപക്ഷത്തിനോ കോണ്‍ഗ്രസ്സിനോ കഴിയില്ല. ബി.ജെ.പിയുടെ വളര്‍ച്ചയെ തടയാന്‍, അവര്‍ വെച്ചുപുലര്‍ത്തുന്ന കേന്ദ്രീകൃത ഭരണശൈലിയെ, ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങളെ, സ്ത്രീവിരുദ്ധ നിലപാടുകളെ ഒക്കെ തുറന്നു കാട്ടുന്നതിനോടൊപ്പം അതിനു ബദലായ പുരോഗമന രാഷ്ട്രീയത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ഈ ദൗത്യത്തിന് സഹായകരമാകുന്ന ചില സൂചനകളും മുന്നറിയിപ്പുകളും ഈ