Wednesday, 23 November 2022

കഥ


Text Formatted
Shasthrakriya-Malayalam-story-title
Image Full Width
Image Caption
ചിത്രീകരണം: ഷാഹിന
Text Formatted

ല്ലി ചിലയ്ക്കുന്ന ശബ്ദം.
നിര്‍ത്താതെ ചിലയ്ക്കുന്നു.
തുറന്നിട്ട ജനലിലൂടെ വെയില്‍ മുഴുവനായും പ്രവേശിച്ചു,
തുറന്നു കിടക്കുന്ന അയാളുടെ വായിലേക്ക് പരന്നു, പല്ലു മുഴുവനും തെളിഞ്ഞു.
ഒരു പല്ലിയുടെ പല്ലുപോലെ തോന്നിപ്പിച്ചു.

സിനിമകളിലെ ക്രൈം സീനില്‍ കൊലചെയ്യപ്പെട്ട ആളു കിടക്കുന്ന ക്ളീഷേ പൊസിഷനിലാണ് അയാളും കിടക്കുന്നത്​. പുറംതിരിഞ്ഞ്​ നഗ്‌നനായി.
​​​​​​​രണ്ടു വിരലുകള്‍ക്കിടയില്‍ പകുതി കടിച്ച ലേയ്‌സും, കുറച്ചു നീങ്ങി രണ്ടു കുപ്പി ബിയറും. ബിയറിന്റെ കഴുത്തില്‍ അച്ചാറുകൊണ്ട് ചന്ദനക്കുറി പോലെ തൊടുവിച്ചിട്ടുണ്ട്.

തൊട്ടപ്പുറത്തെ കിടക്കുന്ന എ.ടി.എം കാര്‍ഡില്‍ എം .എം. മൃത്യുഞ്ജയന്‍  എന്നു കാണാം.
വെയിലിനു കാഠിന്യം വെയ്ക്കുന്നു.
രണ്ടു കൈകള്‍ കൊണ്ട് ലിംഗം പൊത്തിപിടിച്ച്​ അയാള്‍ പതിയെ എഴുന്നേറ്റു.

പല്ലു തേയ്ക്കാന്‍ ബാത്‌റൂമിലെ  വാഷ്ബേസിനടുത്തേക്ക് ചെന്നപ്പോള്‍ ഇന്നലെ ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടങ്ങള്‍ പോകാത്തതു കൊണ്ട് വെള്ളം കെട്ടി കിടക്കുന്നു.

ഒരു പല്ലി വാല് അതില്‍ പിടയുന്നുണ്ട്.

ഒരു ഈര്‍ക്കിലെടുത്ത്​ കുത്തി വെള്ളം കളഞ്ഞു, വാലും അതിനൊപ്പം ഒഴുകിപ്പോയി. തിരഞ്ഞുനോക്കുമ്പോൾ ക്ലോസറ്റ്​ സീറ്റില്‍ ഒരു പല്ലി ഇരിക്കുന്നു, ഹാന്‍ഡ് ഷവറിലെ വെള്ളം ജലപീരങ്കി പോലെ ചീറ്റിച്ചെങ്കിലും പല്ലി വിപ്ലവ നായകനെ പോലെ നെഞ്ചും വിരിച്ചുനിന്നു.
ക്ലോസെറ്റില്‍ അടിച്ച്​ ശബ്ദമുണ്ടാക്കി, പോകുന്നില്ല.

മൃത്യുഞ്ജയന്‍ അടിവയറില്‍ വയറില്‍ തടവിക്കൊണ്ടിരുന്നു.
തന്റെ ലിംഗത്തിലേക്ക്​ കൗതകത്തില്‍ നോക്കുന്ന ആ ജീവിയെ കാലിലെ അമേരിക്കന്‍ കോടിയുടെ നിറമുള്ള ചെരുപ്പൂരി ഒറ്റയടി അടിച്ചതും അത് പിടഞ്ഞു വീണു മരിച്ചു. കുളി കഴിഞ്ഞ്​ പുറത്തിറങ്ങി കോരിയെടുത്ത്​ സോപ്പുപതയില്‍ മുങ്ങിക്കിടക്കുന്ന പല്ലിയെ കോരിയെടുത്ത്​ പുറത്തിറങ്ങി.

മുഷിഞ്ഞ തുണികള്‍ക്കിടയില്‍ ഒരു  പച്ച മാക്‌സി അയാള്‍ കണ്ടു, ഭാര്യയുടേയാണ്. 
പച്ചയെന്നു പറഞ്ഞാല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഡോക്​ടേഴ്​സ്​ ഇടുന